Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഖത്തറിലെ പ്രധാന പാർക്കുകളിലൊന്നായ അൽ ബിദ്ദയിൽ ബാർബിക്യൂ പോയന്റുകൾ ഉപയോഗിക്കാൻ ഇനി പണം നല്കണം; അടുത്ത മാസം മുതൽ ബാർബിക്യൂ ഉപയോഗിക്കു്ന്നതിന് 50 റിയാൽ ഫീസ്

ഖത്തറിലെ പ്രധാന പാർക്കുകളിലൊന്നായ അൽ ബിദ്ദയിൽ ബാർബിക്യൂ പോയന്റുകൾ ഉപയോഗിക്കാൻ ഇനി പണം നല്കണം; അടുത്ത മാസം മുതൽ ബാർബിക്യൂ  ഉപയോഗിക്കു്ന്നതിന് 50 റിയാൽ ഫീസ്

സ്വന്തം ലേഖകൻ

ദോഹ: ഖത്തറിലെ പ്രധാന പാർക്കുകളിലൊന്നായ അൽ ബിദ്ദയിൽ ബാർബിക്യൂ പോയന്റുകൾ ഉപയോഗിക്കാൻ ഇനി പണം നല്കണം. സെപ്റ്റംബർ ഒന്ന് മുതലാണ് പാർക്കിലെ വിവിധ ഭാഗങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള ബാർബിക്യൂ സംവിധാനത്തിന് ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്. നാല് മണിക്കൂർ നേരത്തേക്ക് 50 റിയാൽ എന്ന തോതിലാണ് പാർക്ക് അധികൃതർ ഫീസ് നിശ്ചയിച്ചിരിക്കുന്നത്.

ഡെബിറ്റ്, െക്രഡിറ്റ് കാർഡുകൾ മുഖേന മാത്രമേ ഫീസ് അടക്കാൻ സാധിക്കുകയുള്ളൂ. നേരിട്ട് പണമായി ഒരിക്കലും ഫീസ് സ്വീകരിക്കുകയില്ലെന്നും അധികൃതർ വ്യക്തമാക്കി ക്കഴിഞ്ഞു.ബാർബിക്യൂ പോയന്റുകൾ ബുക്ക് ചെയ്യുന്നതിന് നേരത്തേ പാർക്കിലുള്ള അഡ്‌മിനിസ്‌ട്രേഷൻ ഓഫിസിലെത്തി പണമടക്കാം. ബുക്കിങ്ങിനായി പാർക്കിലെ വിവിധ ഭാഗങ്ങളിൽ പുതിയ ഓഫിസുകൾ ആരംഭിക്കാനും അധികൃതർക്ക് പദ്ധതിയുണ്ട്.

ബുക്ക് ചെയ്ത ബാർബിക്യൂ കേന്ദ്രത്തിലേക്ക് എത്തുന്നതിന് മുമ്പായി ബുക്കിങ് രസീത് സെക്യൂരിറ്റിയെ കാണിച്ച് ഉറപ്പുവരുത്തണം. രാവിലെ ആറ് മുതൽ 10 വരെയും 11 മുതൽ മൂന്നു വരെയും വൈകീട്ട് നാല് മുതൽ എട്ടു വരെയും ഒമ്പത് മുതൽ പാർക്ക് അടക്കുന്നത് വരെയുമാണ് നിശ്ചിയിക്കപ്പെട്ട സമയങ്ങൾ.അൽബിദ്ദ, റുമൈല ഏരിയകളിലുള്ളവർക്ക് 44287709 എന്ന നമ്പറിൽ പാർക്ക് ഓഫിസിലോ വാദി സൈൽ ഏരിയയിലുള്ളവർക്ക് 44287777 നമ്പറിൽ ഇൻഫോ സെന്ററിലോ ബുക്കിങ്ങിനായി വിളിക്കാം. ഇതിന് പുറമേ, ബാർബിക്യു പോയന്റിലെത്തുന്നവർ പാലിക്കേണ്ട നിയമാവലിയും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP