Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കറണ്ട് ബിൽ അടയ്ക്കാൻ പോലും കെൽപില്ലാതെ പാക്കിസ്ഥാൻ; പ്രധാനമന്ത്രിയുടെ ഓഫീസിലെ ബിൽ അടയ്ക്കാതെ വരുത്തിയത് കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക; പണം ഉടൻ അടച്ചില്ലെങ്കിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയുടെ മുന്നറിയിപ്പ്; എന്ത് ചെയ്യുമെന്ന് അറിയാതെ നട്ടം തിരിഞ്ഞ് ഇന്ത്യയുടെ അയൽരാജ്യം

കറണ്ട് ബിൽ അടയ്ക്കാൻ പോലും കെൽപില്ലാതെ പാക്കിസ്ഥാൻ; പ്രധാനമന്ത്രിയുടെ ഓഫീസിലെ ബിൽ അടയ്ക്കാതെ വരുത്തിയത് കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക; പണം ഉടൻ അടച്ചില്ലെങ്കിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയുടെ മുന്നറിയിപ്പ്; എന്ത് ചെയ്യുമെന്ന് അറിയാതെ നട്ടം തിരിഞ്ഞ് ഇന്ത്യയുടെ അയൽരാജ്യം

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമബാദ്: സാമ്പത്തിക പ്രതിസന്ധി കാരണം എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് പാക്കിസ്ഥാൻ. രണ്ട് ദിവസങ്ങൾക്ക് മുൻപ് സർക്കാർ ഓഫീസുകളിൽ ഇതിന്റെ ഭാഗമായി കനത്ത അച്ചടക്കനടപടികളും വന്നിരുന്നു. കൂടാതെ തങ്ങളുടെ സ്വത്ത് വിവരങ്ങൾ ഭരണകൂടത്തെ അറിയിക്കണമെന്നും് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ദിവസങ്ങൾക്ക് മുമ്പ് അറിയിച്ചിരുന്നു. ഇത്തരത്തിൽ ആകെ മൊത്തം പെട്ടിരിക്കുകയാണ് ഇന്ത്യയുടെ അയൽരാജ്യം. ഇപ്പോഴിതാ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ഓഫീസിലെ വൈദ്യുത ബില്ല് അടക്കാൻ പോലും പാക്കിസ്ഥാൻ സർക്കാരിനാവുന്നില്ലെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക വരുത്തിയതോടെ ഇമ്രാൻ ഖാന്റെ സെക്രട്ടേറിയറ്റിലേക്കുള്ള വൈദ്യുത വിതരണം നിലച്ചേക്കും.

ഇസ്ലാമബാദ് ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയാണ് ഓഗസ്റ്റ് 28 ബുധനാഴ്ച ഇതു സംബന്ധിച്ച നോട്ടീസ് സെക്രട്ടേറിയറ്റിന് നൽകിയത്. പാക്കിസ്ഥാൻ മാധ്യമങ്ങൾ നൽകുന്ന വിവരം അനുസരിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റ് ഇസ്ലാമബാദ് ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിക്ക് നിലവിൽ 41 ലക്ഷം രൂപ അടയ്ക്കാനുണ്ട്. കഴിഞ്ഞമാസം ഇത് 35 ലക്ഷം രൂപയായിരുന്നു. നിരവധി തവണ ഇസ്ലാമബാദ് ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി നോട്ടീസ് നൽകിയെങ്കിലും സെക്രട്ടേറിയറ്റ് ബിൽ തുക അടച്ചില്ല. ഈ സാഹചര്യത്തിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനാകില്ലെന്നാണ് ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി പറയുന്നത്.

സെക്രട്ടേറിയറ്റിന്റെ ഭാഗത്തു നിന്ന് സ്ഥിരമുണ്ടാകുന്ന പിഴവാണ് ഇതെന്നും കുടിശ്ശിക അടച്ചു തീർത്തില്ലെങ്കിൽ വൈദ്യുതി വിതരണം കട്ട് ചെയ്യുമെന്നും ഇസ്ലാമബാദ് ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. എന്നാൽ ഈ അവസ്ഥയിലും ഇന്ത്യയുടെ ഉൽപന്നങ്ങൾ വാങ്ങരുതെന്നാണ് പാക്കിസ്ഥാനിൽ പ്രചരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ട്വിറ്ററിൽ ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾ ഉപേക്ഷിക്കണമെന്നാണ് ആൾക്കാർ പറയുന്നത്. എന്നാൽ ഇന്ത്യൻ ഉൽപന്നങ്ങൾ ബഹിഷ്‌കരിച്ചാൽ പട്ടിണി കിടക്കേണ്ടി വരുമെന്നാണ് മറുപടിയായി കമന്റുകൾ വന്നത്.

പാക്കിസ്ഥാൻ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറി കടക്കാൻ ഐ.എം.എഫ് നാൽപ്പത്തൊന്നായിരം കോടി രൂപയുടെ വായ്പ അനുവദിച്ചിരുന്നു. മൂന്ന് വർഷം കൊണ്ട് പല ഘട്ടങ്ങളിലായിട്ടാണ് പാക്കിസ്ഥാന് വായ്പാ തുക ലഭിക്കുക. എന്നാൽ ആദ്യ ഘട്ടത്തിലെ 6,852 കോടി എത്രയും പെട്ടെന്ന് ലഭ്യമാക്കുമെന്നും ഐ.എം.എഫ് അറിയിച്ചിരുന്നു. കൂടാതെ രാജ്യത്തിന്റെ പൊതുകടം കഴിഞ്ഞ 10 വർഷം കൊണ്ട് 2.85 ലക്ഷം കോടിയിൽ നിന്നു 14.25 കോടിയായി ഉയർന്നിരുന്നു. നികുതിയുടെ ഭൂരിഭാഗം തുകയും കടം വീട്ടാനായി ഉപയോഗിക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ ഉള്ളതെന്നും ഇമ്രാൻ ഖാൻ അറിയിച്ചിരുന്നു. രാജ്യത്തെ ബിനാമി സ്വത്തുക്കൾ വെളിപ്പെടുത്തിയാൽ ഇതിനെ കണക്കിൽപെട്ട സ്വത്തുക്കളാക്കി മാറ്റാം. രാജ്യത്തെ ബാങ്കുകളിൽ ബിനാമി പേരുകളിൽ സൂക്ഷിച്ച പണത്തിനും വിദേശ ബാങ്കിലെ സൂക്ഷിക്കുന്ന പണത്തിനും ആറ് ശതമാനം നികുതിയും ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

രണ്ട് ദിവസം മുന്മാണ് സർക്കാർ ഓഫീസുകളിൽ മടക്കുന്ന മീറ്റിങ്ങുകൾക്ക് ചായ ഒഴിവാക്കണമെന്നും കടലാസ് ഉപയോഗം കുറയ്ക്കണമെന്നും ഒരു കടലാസിന്റെ രണ്ട് വശവും പ്രിന്റ് ചെയ്യാനും എഴുതാനും ഉപയോഗിക്കണമെന്നും നിർദ്ദേശം വന്നത്. ഇപ്പോഴിതാ വൈദ്യുതി ബിൽ അടയാക്കാനുള്ള പണം പോലും ഇല്ലാതം കഷ്ടപ്പെടുകയാണ് പാക്കിസ്ഥാൻ. ദുർബലവും അസന്തുലിതവുമായ വളർച്ചയാണ് പാക്കിസ്ഥാനെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയതെന്ന് അന്താരാഷ്ട്ര നാണയ നിധി വരെ പറഞ്ഞു. ശക്തമായ പരിഷ്‌കാരങ്ങളിലൂടെ മാത്രമേ ഈ നിർണായക ഘട്ടത്തിൽ രാജ്യത്തെ രക്ഷിക്കാൻ കഴിയൂ. രാജ്യത്തിന്റെ നയങ്ങളിൽ മാറ്റം വരുത്തണമെന്നും സാമൂഹ്യപദ്ധതികൾക്കായി കൂടുതൽ പണം ചെലവിടണമെന്നും വിദഗ്ദർ നിർദ്ദേശിച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP