Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടലിനടിയിലൂടെ സൂപ്പർ ഹൈവേകളും കൂറ്റൻ കെട്ടിടങ്ങളും.. ശൂന്യാകാശത്തിൽ ടൂർ.. പറക്കുന്ന കാറുകൾ.. വീട് സ്വയം വൃത്തിയാകൽ... 50 കൊല്ലം കൂടി കഴിഞ്ഞാൽ മനുഷ്യജീവിതം എങ്ങനെ ആയിരിക്കുമെന്നറിയാമോ...? ഒരു കിടിലൻ പഠന റിപ്പോർട്ട് ഇങ്ങനെ

കടലിനടിയിലൂടെ സൂപ്പർ ഹൈവേകളും കൂറ്റൻ കെട്ടിടങ്ങളും.. ശൂന്യാകാശത്തിൽ ടൂർ.. പറക്കുന്ന കാറുകൾ.. വീട് സ്വയം വൃത്തിയാകൽ... 50 കൊല്ലം കൂടി കഴിഞ്ഞാൽ മനുഷ്യജീവിതം എങ്ങനെ ആയിരിക്കുമെന്നറിയാമോ...? ഒരു കിടിലൻ പഠന റിപ്പോർട്ട് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ര നൂറ്റാണ്ട് കൂടി കഴിഞ്ഞാൽ ലോകത്തിൽ എന്തെല്ലാം മാറ്റങ്ങളായിരിക്കുമുണ്ടാവുക...? എന്നത് ആരിലും കൗതുകമുണർത്തുന്ന കാര്യമാണ്. ഇത് പ്രകാരം 50 വർഷം കൂടി കഴിഞ്ഞാൽ കടലിനടിയിലൂടെ സൂപ്പർ ഹൈവേകളും കൂറ്റൻ കെട്ടിടങ്ങളും നിലവിൽ വരും.കൂടാതെ ശൂന്യാകാശത്തിലൂടെ ടൂർ പോകുന്നതിനും അവസരമൊരുങ്ങും. ആകാശത്തിലൂടെ പറക്കുന്ന കാറുകളും സ്വയം വൃത്തിയാകുന്ന വീടുകളും സർവസാധാരണമായിത്തീരും. ഇത്തരത്തിൽ അവിശ്വസനീയമായ മാറ്റങ്ങളായിരിക്കും 50 കൊല്ലം കൂടി കഴിഞ്ഞാൽ മനുഷ്യജീവിതത്തിലുണ്ടായിത്തീരുന്നതെന്ന് അടുത്തിടെ പുറത്തിറങ്ങിയ ഒരു കിടിലൻ പഠന റിപ്പോർട്ട് വിവരിക്കുന്നു.

ഒരു കൂട്ടം അക്കാദമിക്സുകളും ഫ്യൂച്വറിസ്റ്റുകളുമാണ് ഈ ആകർഷകമായ പ്രവചനങ്ങൾ നടത്തിയിരിക്കുന്നത്. ടെക് യുകെ പ്രസിഡന്റും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഡിങ് കോ ചെയറുമായ ജാക്യുലിൻ ഡി റോജാസ് , റോയൽ അക്കാദമി ഓഫ് എൻജിനീയറിംഗിലെ ഡയറക്ടർ ഓഫ് എൻജിനീയറിങ് ആൻഡ് എഡ്യുക്കേഷനുമായ ഡോ. റ്യാസ് മോർഗൻ, ഫുഡ് ഫ്യൂച്വറോളജിസ്റ്റായ ഡോ. മോർഗനി ഗായെ തുടങ്ങിയവർ ഇത്തര്തിൽ പ്രവചനം നടത്തിയവരിൽ ഉൾപ്പെടുന്നു. ലണ്ടനിലെ കിങ്സ് ക്രോസിൽ തുറന്നിരിക്കുന്ന പുതിയ എക്സ്പീരിയൻസ് സ്പേസ് ആൻഡ് റീട്ടെയിൽ സ്റ്റോർ തുറന്നതിനോട് അനുബന്ധിച്ച് ഈ റിപ്പോർട്ട് സാംസങ് കമ്മീഷൻ ചെയ്തിട്ടുമുണ്ട്.

' സാംസങ് കെഎക്സ്50; ദി ഫ്യൂച്വർ ഇൻ ഫോക്കസ് എന്നാണീ റിപ്പോർട്ട് അറിയപ്പെടുന്നത്. 2069 ആകുമ്പോഴേക്കും ഗതാഗത രംഗത്ത് വൻ വിപ്ലവമുണ്ടാകുമെന്നാണീ റിപ്പോർട്ട് പ്രവചിക്കുന്നത്. ഇതിന്റെ ഭാഗമായി യുകെയ്ക്കും യൂറോപ്യൻ വൻകരയ്ക്കും മറ്റ് റീജിയണുകൾക്കുമിടയിൽ കടലിന് അടിയിലൂടെയുള്ള ട്യൂബ് ട്രാൻസ്പോർട്ട് സിസ്റ്റം നിലവിൽ വരുകയും ചെയ്യും. ഇതിലൂടെ ചില രാജ്യങ്ങൾക്കിടയിൽ വളരെ കുറഞ്ഞ സമയം കൊണ്ട് സഞ്ചരിക്കാനാവും. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി അർബൻ ഏരിയകളിൽ അക്കാലത്ത് പറക്കുന്ന ടാക്സികളും ബസുകളും സർവസാധാരണമായിത്തീരും.

കൂടുതൽ ദൂരമുള്ള റൂട്ടുകളിൽ സഞ്ചരിക്കുന്നതിനായി വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റുകളായിരിക്കും യാത്രക്ക് ഉപയുക്തമാക്കുന്നത്.അന്തരീക്ഷത്തിന് മുകളിലൂടെയായിരിക്കും ഇവ സഞ്ചരിക്കുന്നത്. ഇതിലൂടെ ലണ്ടനിൽ നിന്നും വെറും അര മണിക്കൂർ കൊണ്ട് ന്യൂയോർക്കിലെത്താൻ സാധിക്കും. അക്കാലത്തെ വീടുകൾ വൃത്തിയാക്കുന്നതിന് ജോലിക്കാർ വേണ്ടി വരില്ല. പകരം ഒരു ബട്ടൻ അമർത്തിയാൽ വീടുകൾ സ്വയം വൃത്തിയാകുമെന്നാണ് പ്രവചനം. നാം ഉറങ്ങുമ്പോഴോ അല്ലെങ്കിൽ വീട് വിട്ട് പുറത്തേക്ക് പോകുമ്പോഴോ ഇത്തരത്തിൽ ബട്ടൻ അമർത്തി പോയാൽ വരുമ്പോഴേക്കും വീട് വൃത്തിയായിരിക്കും.

അര നൂറ്റാണ്ട് കൊണ്ട് ബഹിരാകാശത്തേക്ക് ടൂറ് പോകാൻ സാധിക്കുന്നതായിരിക്കും. ഇതിനായി സ്പേസ് ഹോട്ടലുകളും സജ്ജമാക്കും. ഇത്തരം സ്പേസ് ഹോട്ടലുകൾ ചന്ദ്രന് ചുറ്റുമോ അല്ലെങ്കിൽ മറ്റേതെങ്കിലും ഗ്രഹത്തിന് ചുറ്റുമായിരിക്കും ഭ്രമണം ചെയ്യുന്നത്. ഇവ സ്വന്തംഗ്രാവിറ്റിയിലായിരിക്കും നിലനിൽക്കുന്നത്. 3 ഡി പ്രിന്റിങ് ഉപയോഗിച്ച് മനുഷ്യന് ആവശ്യമായ അവയവങ്ങൾ സൃഷ്ടിക്കുന്ന ടെക്നോളജിയും അക്കാലത്ത് പ്രാവർത്തികമാകും. വിവിധ രോഗങ്ങൾ ബാധിച്ച് അവയവങ്ങൾ മാറ്റി വക്കേണ്ടി വരുന്നവർക്ക് ഇത് അനുഗ്രഹമാകും. ക്യുഡിച്ച് സ്റ്റൈലിലുള്ള ഏരിയൽ സ്പോർട്ട് മാച്ചുകൾ ഹോവർബോർഡുകൾക്ക് മേൽ അക്കാലത്ത് സർവസാധാരണമാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP