Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണവില വില റെക്കോർഡിട്ട് കുതിക്കുന്നു; പവന് ഇന്ന് വില കൂടിയത് 160 രൂപ; 29,000 ലേക്ക് കടക്കുമെന്ന് വിലയിരുത്തൽ; ഒരു മാസത്തിനകം കൂടിയത് മൂവായിരത്തിലധികം രൂപ

സ്വർണവില വില റെക്കോർഡിട്ട് കുതിക്കുന്നു; പവന് ഇന്ന് വില കൂടിയത് 160 രൂപ; 29,000 ലേക്ക് കടക്കുമെന്ന് വിലയിരുത്തൽ; ഒരു മാസത്തിനകം കൂടിയത് മൂവായിരത്തിലധികം രൂപ

സ്വന്തം ലേഖകൻ

കൊച്ചി: സ്വർണ്ണവിലയിൽ കുതിപ്പു തുടരുന്നു. റെക്കോർഡുകൾ ഭേദിച്ചു കൊണ്ടാണ് സ്വർണ്ണവില അനുദിനം കുതിക്കുന്നത്. ഇന്ന് പവന് 160 രൂപ ഉയർന്ന് 28720 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 3590 രൂപയായി സ്വർണവില. ആഗോളതലത്തിൽ നിലനിൽക്കുന്ന സാമ്പത്തിക തളർച്ചയാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

ഒരു പവന് 28640 രൂപയായിരുന്നു ഇതിന് മുൻപത്തെ ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില. ഈ മാസത്തിന്റെ തുടക്കത്തിൽ 25680 രൂപയായിരുന്നു സ്വർണവില. തുടർന്ന് പടിപടിയായി ഉയർന്ന് സ്വർണവില സർവ്വകാല റെക്കോർഡുകൾ ഓരോ ദിവസവും ഭേദിച്ച് മുന്നേറുന്നതാണ് പിന്നീട് കണ്ടത്. ഒരു മാസത്തിനകം സ്വർണവിലയിൽ 3000രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.

ആഗോളതലത്തിൽ നിലനിൽക്കുന്ന സാമ്പത്തിക തളർച്ചയാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഡോളർ-രൂപ വിനിമയവും സ്വർണത്തെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്കുള്ള ഒഴുക്ക് വർധിക്കുന്നതാണ് സ്വർണവില ഉയരാൻ പ്രധാനകാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇതിന് പുറമേ ഉത്സവസീസൺ ആരംഭിച്ചതും സ്വർണത്തിന്റെ ആവശ്യകത ഉയർത്തിയിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP