Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

88000 കോടി രൂപയായിരുന്നു ഓയിൽ നികുതി വഴി മന്മോഹന്റെ മന്ത്രി സഭയ്ക്ക് കിട്ടിയ വരുമാനം; മോദിയുടെ കാലത്ത് 2.5ലക്ഷം കോടി രൂപയായി ഈ വരുമാനം ഉയർന്നു; മന്മോഹൻ ചെയ്തതിനെക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഈ ഒന്നേമുക്കാൽ ലക്ഷം കോടി തന്നെ മോദിക്ക് ധാരാളം ആയിരുന്നു; മോദി ഭരണം 60 മാസങ്ങൾ കഴിയുമ്പോൾ അവസ്ഥ ഇതാണെങ്കിൽ 60 വർഷം എന്നത് ഭയക്കേണ്ടിയിരിക്കുന്നു: അഖിൽ കോട്ടത്തല എഴുതുന്നു

88000 കോടി രൂപയായിരുന്നു ഓയിൽ നികുതി വഴി മന്മോഹന്റെ മന്ത്രി സഭയ്ക്ക് കിട്ടിയ വരുമാനം; മോദിയുടെ കാലത്ത് 2.5ലക്ഷം കോടി രൂപയായി ഈ വരുമാനം ഉയർന്നു; മന്മോഹൻ ചെയ്തതിനെക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഈ ഒന്നേമുക്കാൽ ലക്ഷം കോടി തന്നെ മോദിക്ക് ധാരാളം ആയിരുന്നു; മോദി ഭരണം 60 മാസങ്ങൾ കഴിയുമ്പോൾ അവസ്ഥ ഇതാണെങ്കിൽ 60 വർഷം എന്നത് ഭയക്കേണ്ടിയിരിക്കുന്നു: അഖിൽ കോട്ടത്തല എഴുതുന്നു

അഖിൽ കോട്ടത്തല

രാജ്യത്തെ സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിൽ ആണ് എന്ന് ധനകാര്യ മന്ത്രി നിർമല സീതാരാമൻ അംഗീകരിക്കുകയും പ്രശ്‌നപരിഹാരമെന്നോണം 70000കോടി രൂപ അടിയന്തിരമായി ബാങ്കുകളിൽ എത്തിക്കാനും ചെറുകിട വ്യാപാര മേഖലയുടെ ഉയർച്ചക്കായി പദ്ധതികൾ നടപ്പിലാക്കും എന്നും, വാഹന പാർപ്പിട പലിശകൾ കുറയ്ക്കാൻ നടപടി എടുത്തു എന്നും പറഞ്ഞ സ്ഥിതിക്ക് കാര്യങ്ങളുടെ ഗൗരവം ധനകാര്യ മന്ത്രി വെളിപ്പെടുത്തിയിട്ടും ന്യായീകരിക്കാൻ നടക്കുന്ന മോദി ആരാധകരോട് ചില വസ്തുതകൾ കൂടി ചോദിക്കാനുണ്ട്..

മന്മോഹന്റെ മന്ത്രി സഭയിലെ കുഴപ്പങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നല്ലോ മോദി രംഗപ്രവേശനം ചെയ്യുന്നത്.. നല്ല കാര്യം മന്മോഹന്റെ മോശം ചെയ്തികളെ ശക്തമായി ആഞ്ഞടിച്ച മോദി അതിൽ പ്രധാനമായും ഉന്നയിച്ചത് രാജ്യത്തെ അനിയന്ത്രിതമായ എണ്ണ വിലക്കയറ്റം നിയന്ത്രിക്കാൻ മൻ മോഹൻ പരാജയപ്പെട്ടു.. രൂപയുടെ മൂല്യം ഇടിയുന്നത് രാജ്യത്തെ സാമ്പത്തികമായി തളർത്തുന്നു.. ഈ 2 വിഷയത്തിലും മോദി ഭൂലോക പരാജയം ആയി മാറിയിരിക്കുന്നു എന്ന് സമാന്യബോധമുള്ള ആർക്കും മനസിലാകും..

പക്ഷെ എന്റെ അത്ഭുതം അതല്ല.. 88000 കോടി രൂപയായിരുന്നു ഓയിൽ നികുതി വഴി മന്മോഹന്റെ മന്ത്രി സഭയ്ക്ക് കിട്ടിയ വരുമാനം.. മോദിയുടെ കാലത്ത് 2.5ലക്ഷം കോടി രൂപയായി ഈ വരുമാനം ഉയർന്നു..
അതായത് മന്മോഹൻ ചെയ്തതിനെക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഈ ഒന്നേമുക്കാൽ ലക്ഷം കോടി തന്നെ മോദിക്ക് ധാരാളം ആയിരുന്നു..

ഇനി കുറച്ചു കൂടി ലളിതമായി പറഞ്ഞാൽ ഒരു വീട്ടുകാരൻ മാസം 10000 രൂപയ്ക്ക് കുടുംബം നോക്കുന്നു..അയാളുടെ അനിയൻ പറയുന്നു..ചേട്ടൻ കുടുംബം വേണ്ട രീതിയിൽ നോക്കുന്നില്ല..ചേട്ടന്റെ കൂട്ടുകാർ നമ്മുടെ വരുമാനം അടിച്ചോണ്ടു പോകുന്നു..ചേട്ടന്റെ മണ്ടത്തരം കാരണം പല കാര്യങ്ങളും നടക്കുന്നില്ല..ചേട്ടന്റെ കുടി മൂലം കുടുംബം തകരുകയാണ്..ചേട്ടന്റെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ ഈ കുടുംബം നമ്മുടെ അയൽക്കാരെക്കാൾ ഏറെ മെച്ചപ്പെടും.. അവസാനം ചേട്ടനെ മാറ്റി അനിയൻ സ്ഥാനം ഏറ്റെടുക്കുന്നു..ഇവിടെ അനിയൻ ആരോപിച്ച പ്രകാരം കിട്ടികൊണ്ടിരുന്ന 10000 കൃത്യമായി ഉപയോഗിച്ചാൽ പോലും അയാൾക്ക് കുടുംബത്തെ രക്ഷിക്കാം എന്നിരിക്കെ അയാൾ ഉത്തരവാദിത്തം ഏറ്റത് മുതൽ അവരുടെ വരുമാനം 15000 ആയി..അനിയന്റെ മിടുക്ക് കൊണ്ടല്ല ഭാഗ്യം കൊണ്ട്..സ്വാഭാവികം ആയി 10000 കൊണ്ട് കുടുംബത്തെ ഉയർത്താൻ നോക്കിയവന്, കിട്ടിയ അധിക വരുമാനം കൊണ്ട് ഏറെ മുന്നോട്ട് പോകാൻ പറ്റും എന്നാണ് കുടുംബത്തിൽ ഉള്ളവരും മറ്റുള്ളവരും കരുതിയത്..എന്നാൽ അനിയൻ ഇപ്പൊ അച്ഛന്റെ പ്രോവിഡം ഫണ്ട് ചോദിച്ചോണ്ടിരിക്കുവാണ്..

ഞാൻ എഴുതിയത് മനസിലാക്കാത്തവർക്ക് കൂടുതൽ വിശദമാക്കാം... മന്മോഹന്റെ നിലവിലെ റവന്യു മാത്രം മതി എനിക് രാജ്യത്തെ ഉയർത്താൻ എന്ന് പറഞ്ഞ മോദി അധികമായി ലഭിച്ച ഒന്നേമുക്കാൽ ലക്ഷം കോടി കിട്ടിയിട്ടും.. നോട്ട് നിരോധനം നടത്തി രാജ്യത്തെ സമ്പത് മുഴുവൻ ബാങ്കിൽ എത്തിച്ചിട്ടും .. GST നടപ്പിലാക്കി കൂടുതൽ നികുതി വരുമാനം ഉറപ്പ് വരുത്തിയിട്ടും..
റിസർവ് ബാങ്കിന്റെ കയ്യിൽ നിന്നും 1971 യുദ്ധത്തിന് ശേഷം കരുതൽ ധനം ആവശ്യപ്പെടുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തി നിൽക്കുമ്പോൾ ഒന്നുറപ്പാണ് പ്രസംഗിച്ചു തള്ളി മറിക്കൽ അല്ല ഭരണം...

നിങ്ങൾ 60 വർഷം ഭരിച്ചില്ലേ എനിക് 60 ദിവസം തരൂ എന്നായിരുന്നു അക്കാലത്തെ മോദിയുടെ മികച്ച ഒരു വാചകം..60 മാസങ്ങൾ കഴിയുമ്പോൾ അവസ്ഥ ഇതാണെങ്കിൽ 60 വർഷം എന്നത് ഭയക്കേണ്ടിയിരിക്കുന്നു.....

കോയമ്പത്തൂർ ഉൾപ്പെടെ രാജ്യത്തെ ചെറുകിട നിർമ്മാണ മേഖലയിൽ വലിയ തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുന്നു.. നോട്ട് നിരോധനത്തെ ശക്തമായി അനുകൂലിച്ച ഞാൻ.. മാറ്റം ഉണ്ടാകും എന്ന് കരുതിയ ഒരു മേഖലയിലും മാറ്റം ഉണ്ടായതായി കണ്ടില്ല... വെറുതെ പറഞ്ഞതല്ല സർക്കാർ സമ്മതിച്ചതാണ് 3 ലക്ഷം കോടി തിരികെ വന്നില്ല.. വരണ്ട ഞാൻ അത് പ്രതീക്ഷിച്ചില്ല..പക്ഷെ എത്ര കള്ളപ്പണക്കാരെ പിടിച്ചു എന്നറിയാൻ ആഗ്രഹം ഉണ്ട്.. അതും പോട്ടെ എത്ര രാഷ്ട്രീയ അഴിമതിക്കാർ നോട്ട് നിരോധനം മൂലം പിടിക്കപ്പെട്ടു.. ചിദംബരം എന്നൊന്നും കയറി തള്ളരുത്..ആ കേസ് 2008 മുതൽ ഉള്ളതാണ്..
നോട്ട് നിരോധനം മൂലം ഒരു കള്ളപണക്കാരും പിടിക്കപ്പെട്ടില്ല എന്ന് മാത്രമല്ല നിരവധി പേരുടെ കള്ള നോട്ടുകൾ വരെ വെളുപ്പിക്കപ്പെട്ടു..തീ പിടുത്തം ഉണ്ടായാൽ ഉണങ്ങിയ പുല്ല് കരിയും പോലെ അവിടെ ഇവിടെയും ആയി ചിലർ പിടിക്കപ്പെട്ട എന്ന വസ്തുത അംഗീകരിക്കുന്നു പക്ഷെ ആത്യന്തികമായി നോട്ട് നിരോധനം വിദേശ കോർപറേറ്റ് കമ്പനികൾക്ക് ഇന്ത്യയിൽ വളരാനുള്ള ഇടം ഒരുക്കൽ ആയിരുന്നു..
അതോടൊപ്പം കോർപറേറ്റുകൾക്ക് ലോൺ നൽകി പൊളിഞ്ഞു കിടന്ന ബാങ്കിലേക്ക് പണം എത്തിക്കുക എന്ന മറ്റൊരു തന്ത്രം..

അല്ലെങ്കിൽ എന്താടിസ്ഥാനത്തിൽ ആണ് രാഷ്ട്രീയക്കാർ ഏറ്റവും അധികം കള്ളപ്പണം നിക്ഷേപിക്കുന്ന സഹകരണ ബാങ്കുകളെ മോണിറ്ററിങ് ചെയ്യാതെ പണം മാറി കൊടുത്തത്..ഈ ഒരൊറ്റ നടപടി മതി നോട്ട് നിരോധനം അഴിമതി മുക്തമായ ഇന്ത്യയ്ക്ക് വേണ്ടിയല്ല എന്ന് മനസ്സിലാക്കാൻ... GST നല്ലതായിരുന്നു...രാജ്യത്തെ നികുതി ഏകീകരിച്ചും നികുതി വരുമാനം വർദ്ധിപ്പിച്ചും രാജ്യത്തെ സാമ്പത്തികമായി ഉയർത്താനുള്ള മാർഗമായിരുന്നു.. അതിന്റെ ഗുണ ദോഷങ്ങൾ ഭാവിയിൽ ചർച്ച ചെയ്യാം... ഇനി പ്രാധാന പോയിന്റിലേക്ക് വീണ്ടും കടക്കുന്നു..ഡീസൽ വില നിയന്ത്രണം തിരിച്ചുപിടിക്കും എന്ന് പറഞ്ഞ മോദി പെട്രോൾ വിലനിയന്ത്രണം കൂടി എടുത്തു കളഞ്ഞു..അതും നല്ല കാര്യം ..എന്റെ രാജ്യത്തിന്റെ സമ്പത് വ്യെവസ്ഥ വര്ധിക്കുമല്ലോ...

എണ്ണവില ആഗോള തലത്തിൽ തകർന്നപ്പോൾ ഇന്ത്യയിൽ നികുതി വര്ധിപ്പിച്ചതും സന്തോഷം..എന്തെന്നാൽ 2 രൂപയോ 5രൂപയോ വ്യക്തികൾക്ക് കുറയ്ക്കുന്നതിനെക്കാൾ നല്ലത് രാജ്യത്തെ സമ്പത് വ്യെവസ്ഥ ഉയരുമല്ലോ.. രാജ്യ സ്‌നേഹി ആയ ഞാൻ അതും അനുകൂലിച്ചു.. സമഗ്ര സുന്ദരമായ ഒരു ഭാരതം ആയിരുന്നു എന്റെയും മോദിജിയുടെയും സ്വപ്‌നം.. മോദിജി ഈ സമയത്തു ഭാരതീയരെ കോരി തരിപ്പിച്ചു.. ഞാൻ ഇതാ പാക്കിസ്ഥാനെ ഇപ്പോൾ തകർക്കും..ഇപ്പൊ പൊട്ടിക്കും..ധാ പൊട്ടിക്കാൻ പൊന്നു.. ഇതൊക്കെ കേട്ട് സംഘികൾ ആവേശത്തോടെ രോമകൂപരായി ജയ് വിളിക്കും..
ഞാൻ എന്ത് മണ്ണാങ്കട്ടയാടാ നിങ്ങളോടു ചെയ്തത് എന്ന് ചിന്തിക്കുകയാണ് പാവം ഇമ്രാൻഖാൻ...

അല്ല ഞാനും അതാ ആലോചിക്കുന്നത് ഈ കോൺഗ്രസ് ഭരിച്ചപ്പോൾ പാക്കിസ്ഥാൻ ഈ രാജ്യം പിടിച്ചടക്കിയോ..ഇവിടെ പാക്കിസ്ഥാന്റെ ശല്യം കാരണം നമ്മൾക്ക് കിടന്നുറങ്ങാൻ വയ്യരുന്നോ.. എനിക് മനസിലാകുന്നില്ല ഈ പാക്കിസ്ഥാൻ കഴിഞ്ഞ 65 വർഷത്തിനിടെ ഇവിടെ കയറി എന്തോ ചെയ്‌തെന്നാ.. മോദി വന്നാലേ ഇനി രക്ഷയുള്ളൂ ..മോദി വന്നാലേ പാക്കിസ്ഥാനെ തകർക്കു..എന്ന് സംഘികൾ പാടി നടക്കുന്നതിന്റെ ലോജിക് ആരെങ്കിലും ഒന്നു പറഞ്ഞു തരണം... അയ്യോ വിട്ടു പോയി..ഇതാ ഈ മോദിജിയുടെ കുഴപ്പം.. നമ്മളെ വിഷയത്തിൽ നിന്നും മാറ്റി പാക്കിസ്ഥാനിൽ കൊണ്ട് പൊയ്കളയും..

ഞാൻ പറഞ്ഞു വന്നത്.. ഇതിപ്പോ കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചിനെ ഇല്ലാതാക്കുമോ എന്നതാണ് എന്റെ ഭയം.. ഇത്രയേറെ വരുമാനങ്ങൾ രാജ്യത്തെ സമ്പത് വ്യെവസ്ഥയോട് കൂട്ടി ചേർക്കപെട്ടിട്ടും മോദി സർക്കാർ റിസർവ് ബാങ്കിന്റെ ധന ശേഖരത്തിൽ കണ്ണ് വെയ്ക്കുക ആണ് എങ്കിൽ എവിടെയോ മോദിക്ക് പിഴച്ചിട്ടുണ്ട്.. അത് അദ്ദേഹത്തിനും ബോധ്യപെട്ടിരിക്കുന്നു.. എന്നാൽ ഇത് ബോധ്യപ്പെടാത്തതു രാജ്യത്തെ പ്രതിപക്ഷത്തിനാണ് എന്ന് തോന്നുന്നു..അവർ ഇപ്പോഴും ഷൂലവും ഭ്രൂണവും പശുവും കാശ്മീരും ഒക്കെ പറഞ്ഞിരിക്കുന്നു...

അല്ല... അവരെ കൊണ്ട് പറയിപ്പിച്ചു കൊണ്ടേയിരിക്കുന്നു.. അവർ എന്ത് പറയണം എന്ന് അമിത് ഷാ തീരുമാനിക്കുന്നു..ആ കുഴിയിൽ പ്രതിപക്ഷം വീണു പോയിരിക്കുന്നു.. പ്രതിപക്ഷ നിരയുടെ ഇന്നത്തെ ഓരോ ചലനവും ബിജെപി യിലേക്ക് ആളെ കൂട്ടി കൊണ്ടിരിക്കുന്നു...എന്നിവർ ബിജെപി ക്കാരെക്കാളും ഉച്ചത്തിൽ ഭാരത് മാതാ കീ ജയ് വിളിക്കുന്നുവോ ... എന്നിവർ ഇന്ത്യയെ മനസിലാക്കുന്നുവോ അന്നേയിനി തിരിച്ചു വരു... ബ്രിട്ടീഷുകാരന്റെ തോക്കിനും ലാത്തിക്കും മുന്നിൽ നെഞ്ച് പൊട്ടി ഒരു കൊണ്‌ഗ്രെസ്സുകാരൻ വിളിച്ച ഭാരത് മാതാ കീ ജയ് യുടെ ഏഴയലത്ത് വരില്ല സ്വതന്ത്ര ഇന്ത്യയിൽ ഒരു സംഘിയും വിളിക്കുന്ന ജയ് വിളികൾ...

പ്രിയപ്പെട്ട പ്രതിപക്ഷമേ നിങ്ങൾ യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞു മോദിക്കെതിരെ സംസാരിക്കു..മോദി എത്ര വർഷം ഭരിച്ചാലും നിങ്ങൾ തളരാതെ മുന്നോട്ട് പോകു..നിങ്ങളുടെ ചലനങ്ങൽ രാജ്യത്തിനൊപ്പം ആയിരുന്നാൽ നിങ്ങളെ ഈ രാജ്യം വാരിപുണരും..

എല്ലാ ആശംസകളും നേരുന്നു..

NB:സംഘിയല്ല ...കൊങ്ങിയല്ല..കമ്മിയല്ല..
നേര് തിരയുന്ന ഞാൻ ആണ് ഭ്രാന്തൻ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP