Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാട്ടർഫോർഡ് സീറോ മലബാർ കാത്തലിക് ചർച്ച് പെരുന്നാൾ വർണ്ണാഭമായി

വാട്ടർഫോർഡ് സീറോ മലബാർ കാത്തലിക് ചർച്ച് പെരുന്നാൾ വർണ്ണാഭമായി

ഷാജി ജോൺ പന്തളം

വാട്ടർഫോർഡ് : സീറോ മലബാർ കാത്തലിക് ചർച്ച് വാട്ടർഫോർഡ് വി. അൽഫോൻസാമ്മയുടെയും, വി. തോമാസ്ലീഹായുടെയും തിരുനാളും, സൺഡേ സ്‌കൂൾ വാർഷികവും സംയുക്തമായി ഓഗസ്റ്റ് 24 - ആം തീയതി വാട്ടർഫോർഡ് De La Salle College ചാപ്പലിൽ ഭക്തിനിർഭരമായി ആഘോഷിച്ചു.

ശനിയാഴ്ച ഉച്ചകഴിഞ്ഞു നടന്ന തിരുന്നാൾ കുർബാനയിൽ സീറോ മലബാർ ചർച്ച് വാട്ടർഫോർഡ് ചാപ്ലിൻ ഫാ. സിബി അറയ്ക്കൽ, ഫാ. ബോബ്ബിറ്റ് തോമസ്, ഫാ. റസ്സൽ ജേക്കബ്, ഫാ. ഡോമി വള്ളൻകുന്നേൽ എന്നിവർ കാര്മികരായിരുന്നു. വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന ലദീഞ്ഞിലും , പ്രദക്ഷിണത്തിലും ഫാ. സിബി അറയ്ക്കൽ നേതൃത്വം വഹിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ ഫാ. ജോൺ ഫിലിപ്പ് ഉൽക്കാടനം നിർവഹിച്ചു.

സമ്മേളന മദ്ധ്യേ വാട്ടർഫോർഡ്/ലിസ്‌മോർ രൂപത അധ്യക്ഷൻ Most Rev Bishop Alphonsus Cullinan ടെലിഫോണിൽ കൂടി സദസിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയും തിരുന്നാൾ ആശംസ നേരുകയും ചെയ്തു. തുടർന്ന് ഇടവക അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറി.

തിരുന്നാൾ തിരുക്കര്മങ്ങളിലും, കലാപരിപാടികളിലും തുടർന്ന് നടന്ന സ്‌നേഹ വിരുന്നിലും പങ്കെടുത്ത എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായും, ആശംസകളും പ്രാര്ത്ഥനകളും നേരുന്നതായും ഫാ. സിബി അറയ്ക്കൽ അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP