Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫെഡററെ വിറപ്പിച്ച ഇന്ത്യൻ യുവത്വം; സുമിത് നാഗൽ ടെന്നീസ് കോർട്ടിലെ പുത്തൻ താരോദയം; ഹരിയാനക്കാരൻ സ്വന്തമാക്കിയത് ഇതിഹാസത്തിനെതിരെ ഒരു സെറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ഖ്യാതി; ആദ്യ ഗ്രാൻസ്ലാം മൽസരം തോറ്റെങ്കിലും സുമിത്തിന്റെ പോരാട്ട വീര്യത്തിന് കൈയടിക്കാം

ഫെഡററെ വിറപ്പിച്ച ഇന്ത്യൻ യുവത്വം; സുമിത് നാഗൽ ടെന്നീസ് കോർട്ടിലെ പുത്തൻ താരോദയം; ഹരിയാനക്കാരൻ സ്വന്തമാക്കിയത് ഇതിഹാസത്തിനെതിരെ ഒരു സെറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ഖ്യാതി; ആദ്യ ഗ്രാൻസ്ലാം മൽസരം തോറ്റെങ്കിലും സുമിത്തിന്റെ പോരാട്ട വീര്യത്തിന് കൈയടിക്കാം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്; ഇന്ത്യൻ ടെന്നീസിലെ പുതിയ താരോദമായിരിക്കുകയാണ് യുവതാരം സുമിത് നാഗൽ. ടെന്നീസീന്റെ ഏറ്റവും വലിയ വേദിയായ യുഎസ് ഓപ്പൺ ഗ്രാന്റ്സ്ലാമിൽ കന്നിയങ്കത്തിൽ തന്നെ ആരാധകരുടെ മനം കവർന്നന്നത് ടെന്നിസ് ഇതിഹാസം റോജർ ഫെഡറർക്കെതിരെ ഒരു സെറ്റ് നേടിയതോടെയാണ്. യുഎസ് ഓപ്പൺ ആദ്യ റൗണ്ടിലാണ് നാഗൽ ഫെഡററെ വിറപ്പിച്ചത്. തന്റെ ആദ്യ ഗ്രാൻസ്ലാം മൽസരം തോറ്റെങ്കിലും രണ്ടര മണിക്കൂർ നീണ്ട വീറുറ്റ പോരാട്ടം സുമിത് നാഗൽ കാഴ്ചവച്ചു. (46, 61, 62, 64) ഫെഡററെ ഞെട്ടിച്ച് ആദ്യ സെറ്റ് കൈക്കലാക്കിയെങ്കിലും പിന്നീടുള്ള സെറ്റുകളിൽ ഈ മാജിക്ക് ആവർത്തിക്കാൻ തരത്തിനായില്ല. എങ്കിലും ഫെഡററുടെ പ്രശംസയ്ക്കു പാത്രമായിരിക്കുകയാണ് നാഗൽ.

ലോകറാങ്കിങ്ങിൽ 190ാം സ്ഥാനത്തുള്ള നാഗൽ ഫെഡറർക്കു ചേരുന്ന എതിരാളിയായിരുന്നില്ല. എന്നാൽ ആർതർ ആഷെ സ്റ്റേഡിയത്തിൽ ഫെഡറർക്കു വേണ്ടി ആർപ്പു വിളിക്കാനെത്തിയ കാണികൾ നാഗലിന്റെ പ്രകടനത്തിൽ ഞെട്ടി.ശക്തമായ ഫോർഹാൻഡുകളുമായി കളം നിറഞ്ഞ നാഗൽ ആദ്യ സെറ്റിൽ ഫെഡറർ വരുത്തിയ 19 പിഴവുകൾ മുതലെടുത്ത് ബ്രേക്ക് പോയിന്റ് നേടി. തുടർന്നു 6-4ന് സെറ്റ് വരുതിയിലാക്കി.

എന്നാൽ, അടുത്ത രണ്ട് സെറ്റുകളിൽ സ്വതസിദ്ധമായ കളി പുറത്തെടുത്ത ഫെഡറർ ഇരുപത്തിരണ്ടുകാരൻ സുമിത് നാഗലിനെ നിഷ്പ്രഭനാക്കി. സുമിതിനെ കാത്ത് ഉറച്ച ഒരു കരിയറുണ്ടെന്നാണു ഫെഡറർ മൽസരശേഷം പറഞ്ഞത്. ഗ്രാന്റ്സ്ലാമിൽ താരത്തിന്റെ അരങ്ങേറ്റ മൽസരം കൂടിയായിരുന്നു യുഎസ് ഓപ്പണിലേത്. എടിപിയുടെ പുതിയ റാങ്കിങിൽ 190ാം സ്ഥാനത്താണ് 22 കാരനായ നാഗൽ. ഇത്തവണ യോഗ്യതാ റൗണ്ട് മൽസരം കളിച്ചെത്തിയാണ് താരം യുഎസ് ഓപ്പണിലേക്കു യോഗ്യ നേടിയത്. അരങ്ങേറ്റം ഫെഡറർക്കെതിരേ ആയിരുന്നെങ്കിലും നാഗൽ പതറിയില്ല. ആദ്യ സെറ്റിൽ കണ്ണഞ്ചിപ്പിക്കുന്ന റിട്ടേണുകളിലൂടെ താരം ഫെഡററെ വിറപ്പിച്ചു. രണ്ടര മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിലാണ് നാഗൽ ഫെഡറർക്കു മുന്നിൽ മുട്ടുമടക്കിയത്. വലിയ അനുഭവം ജയിക്കുന്നതോ തോൽക്കുന്നതോയല്ല തന്നെ സംബന്ധിച്ച് പ്രധാനമെന്നും 20 ഗ്രാന്റ്സ്ലാമുകൾ നേടിയ ഒരു താരത്തിനെതിരേ കളിക്കാൻ ലഭിച്ച അനുഭവമാണ് ഏറ്റവും വലുതെന്നുമായിരുന്നു ഫെഡറർക്കെതിരായ മൽസരത്തിനു മുമ്പ് നാഗൽ പ്രതികരിച്ചത്.

കമന്റേറ്റർമാർ തന്നെക്കുറിച്ച് കളിക്കിടെ എന്താണ് പറയുകയെന്നു ശ്രദ്ധിക്കാൻ പോവുന്നില്ല. കാണികളുടെ ആർപ്പുവിളികൾക്കിടയിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടെന്നീസ് താരത്തിനെതിരേ കളിക്കുകയെന്നതാണ് ഏറ്റവും വലുതെന്നും നാഗൽ പറഞ്ഞിരുന്നു. ഇന്ത്യയുടെ മുൻ ടെന്നീസ് ഇതിഹാസം മഹേഷ് ഭൂപതിയുടെ കണ്ടെത്തൽ കൂടിയാണ് നാഗൽ. 2007ലാണ് നാഗലിന്റെ പ്രതിഭയെ ഭൂപതി തിരിച്ചറിയുന്നത്. 2018ഓടെ ഇന്ത്യയിൽ നിന്നും ആദ്യ ഗ്രാന്റ്സ്ലാം ചാംപ്യനെ സൃഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ അപ്പോളോ മിഷൻ 2018 എന്ന പദ്ധതിയിലേക്കു നാഗലിനെ അദ്ദേഹം ഉൾപ്പെടുത്തുകയായിരുന്നു.

ആ സമയത്തു നാഗലിനു 10 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിംബിൾഡൺ കിരീടം 2015ലെ വിംബിൺഡൺ ബോയ്സ് ഡബിൾസ് കിരീടം നേടിയതാണ് നാഗലിന്റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം. വിയറ്റ്നാമിന്റെ നാം വൊഹാങ് ലിക്കൊപ്പം മൽസരിച്ചാണ് താരം ഈ നേട്ടത്തിന് അവകാശിയായത്. ജൂനിയർ ഗ്രാന്റ്സ്ലാം സ്വന്തമാക്കിയ ഇന്ത്യയുടെ ആറാമത്തെ താരമായും നാഗൽ മാറിയിരുന്നു. ഇതിനിടെ പരിക്ക് താരത്തിന്റെ കുതിപ്പിന് വേഗം കുറച്ചു. 2017ൽ തോളിനു നാഗൽ ശസ്ത്രക്രിയക്കു വിധേയനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP