Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നസീമും ശിവരഞ്ചിത്തും തട്ടിപ്പ് കാണിച്ചതിന് അനുഭവിക്കുന്നത് മറ്റ് ഉദ്യോഗാർത്ഥികൾ; പി.എസ്.സി ഇന്റലിജൻസ് വിഭാഗം അന്വേഷണം പ്രഖ്യാപിച്ചതോടെ റാങ്ക് ലിസ്റ്റ് മരവിച്ചു; ഒരു വർഷം മാത്രം ബാക്കിയുള്ള പട്ടികയിൽ അന്വേഷണം പൂർത്തിയാകാൻ കാലങ്ങൾ എടുത്തേക്കും; കോപ്പിയടിക്കാർക്ക് ആജീവനാന്ത വിലക്ക് നൽകി ബാക്കിയുള്ളവരെ ക്രൂശിക്കാതിരിക്കണമെന്ന് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ; കുട്ടി സഖാക്കളുടെ കോപ്പിയടി വർഷങ്ങൾ ഉറക്കം കളഞ്ഞ് പഠിച്ചവർക്ക് പണിയാകുന്നത് ഇങ്ങനെ

നസീമും ശിവരഞ്ചിത്തും തട്ടിപ്പ് കാണിച്ചതിന് അനുഭവിക്കുന്നത് മറ്റ് ഉദ്യോഗാർത്ഥികൾ; പി.എസ്.സി ഇന്റലിജൻസ് വിഭാഗം അന്വേഷണം പ്രഖ്യാപിച്ചതോടെ റാങ്ക് ലിസ്റ്റ് മരവിച്ചു; ഒരു വർഷം മാത്രം ബാക്കിയുള്ള പട്ടികയിൽ അന്വേഷണം പൂർത്തിയാകാൻ കാലങ്ങൾ എടുത്തേക്കും; കോപ്പിയടിക്കാർക്ക് ആജീവനാന്ത വിലക്ക് നൽകി ബാക്കിയുള്ളവരെ ക്രൂശിക്കാതിരിക്കണമെന്ന് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ; കുട്ടി സഖാക്കളുടെ കോപ്പിയടി വർഷങ്ങൾ ഉറക്കം കളഞ്ഞ് പഠിച്ചവർക്ക് പണിയാകുന്നത് ഇങ്ങനെ

സുവർണ്ണ പി എസ്

കൊച്ചി: യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളായിരുന്നു ശിവരഞ്ജിത്തും നസീമും പ്രണവുമെല്ലാം കാരണം ഇപ്പോൾ കഷ്ട്ടപ്പെടുന്നത് പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട 10940 ഓളം വരുന്ന മറ്റ് ഉദ്യോഗാർത്ഥികളാണ്. പിഎസ്‌സി പരീക്ഷയിൽ ഇവർ കാണിച്ച തട്ടിപ്പ് മറ്റുള്ളവരുടെ ഭാവിയെയും ബാധിക്കയാണ്. ക്രമക്കേട് പിഎസ്‌സി ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയതിനെ തുടർന്ന് ഇതിനെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനാൽ റാങ്ക് ലിസ്റ്റിലെ നിയമനം മരവിപ്പിച്ചിരിക്കയാണ്. രാപ്പകലില്ലാതെ കഷ്ടപ്പെട്ട് പഠിച്ച് ലിസ്റ്റിൽ കയറിക്കൂടിയ മറ്റ് ഉദ്യോഗാർത്ഥികൾ ഇതോടെ കടുത്ത ആശങ്കയിലാണ്.

30.12.2017 ലെ ഗസറ്റ്, കാറ്റഗറി നമ്പർ:657/2017 നോട്ടിഫിക്കേഷൻ പ്രകാരം കേരള പൊലീസിലെ 7 ബറ്റാലിയനിലെ പൊലീസ് കോൺസ്റ്റബിൾ തസ്തികയിലെ ഒഴിവുകൾ നികത്തുന്നതിലേക്കായി അപേക്ഷ ക്ഷണിക്കുകയും, നിശ്ചിത ദിവസത്തിനുള്ളിൽ രണ്ടരലക്ഷത്തിലധികം യുവാക്കൾ അപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2018 ജൂലൈ 22-ാം തീയതി ഒ. എം. ആർ പരീക്ഷ നടത്തി, 2019 ഏപ്രിൽ 1,2 തീയതികളിലായി 30,000 ത്തോളം ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിക്കയായിരുന്നു. ഇതിനെ തുടർന്ന് ബറ്റാലിയൻ അടിസ്ഥാനത്തിൽ വിവിധങ്ങളായ ഗ്രൗണ്ടുകളുടെ ലഭൃതയുടെ അടിസ്ഥാനത്തിൽ വൺ സ്റ്റാർ നിലവാരത്തിലുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും നടത്തി, ശേഷം സർട്ടഫിക്കറ്റ് പരിശോധനയും പൂർത്തിയാക്കി 01.07.2019ന് 10940 ഉദ്യോഗാർത്ഥികൾ ഉൾപ്പെടുന്ന റാങ്ക് പട്ടികയും പ്രസിദ്ധീകരിച്ച് നിയമന നടപടികളിലേക്ക് കടക്കുകയായിരുന്നു.അപ്പോഴാണ് ി എസ് സി പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയതും നിയമനം മരവിപ്പിച്ചതും.

ആയിരത്തിലധികം വരുന്ന ഉദ്യോഗാർത്ഥികളുടെ ഭാവിയെയാണ് ഇവിടെ ഇല്ലാതാക്കുന്നത്. ചിലർ ചെയ്ത തെറ്റിന്റെ പേരിൽ സത്യസന്ധമായ രീതിയിൽ വളരെ കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റിൽ എത്തിയവരെ സംബന്ധിച്ച് ഈ മരവിപ്പിക്കൽ വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ്. പലർക്കും അത് അവസാന അവസരമാണെന്നതാണ് മറ്റൊരു കാര്യം .പ്രായപരിധി കഴിയാറായി നിൽക്കുന്നവരാണ് പലരും. ബുദ്ധിമുട്ടുകൾ നിറഞ്ഞ ജീവിത പശ്ചാത്തലത്തിൽ നിന്ന് വരുന്നവരുടെ മുന്നിലുള്ള ഏക ആശ്രയം കൂടെയാണ് പിഎസ്‌സി നിയമനം. മൂന്ന് വർഷത്തെ കഷ്ടപ്പാടിന്റെ ഫലമായിട്ടാണ് പലരും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത്. അതിനിയിലാണ് അവസാന നിമിഷം നിയമനം മരവിപ്പിച്ച് കൊണ്ടുള്ള ഉത്തരവ് വന്നത്. അതേസമയം 2019 ജൂൺ 1ന് നിലവിൽ വന്ന റാങ്ക് ലിസ്റ്റിന് ഒരു വർഷം മാത്രമാണ് കാലാവധിയുള്ളത്. ഇപ്പോൾ തന്നെ രണ്ട് മാസം പിന്നിട്ടിരിക്കുന്നു. ഇതും ഉദ്യോഗാർത്ഥികളെ വലയ്ക്കുകയാണ്. ഓഗസ്റ്റ് 12-ാം തീയതി മുതൽ നിയമന ശുപാർഷകൾ നൽകി തുടങ്ങുമെന്നാണ് തീരുമാനിച്ചിരുന്നത് എന്നാൽ ഇതിന് ദിവസങ്ങൾക്ക് മുൻപ് റാങ്ക് ലിസ്റ്റ മരവിപ്പിക്കുകയായിരുന്നു.

റാങ്ക് ലിസ്റ്റിലുള്ള ആദ്യ 100 റാങ്കുകാരുടെ കോൾ ഡീറ്റെയിൽസ് പരിശോധിച്ചതിന് ശേഷം നിയമന നടപടികൾ പരിഗണിക്കാം എന്നാണ് പി എസ് സി അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ റാങ്ക് ലിസ്റ്റിൽ ക്രമക്കേടിലൂടെ മറ്റ് ആരെങ്കിലും കടന്ന് കൂടിയിട്ടുണ്ടെങ്കിൽ അവർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് പിഎസ്‌സി, യുപിഎസ്‌സി തുടങ്ങിയ പരീക്ഷകളിൽ നിന്നും ആജീവനാന്ത വിലക്ക് ഏർപ്പെടുത്തികൊണ്ട്. റാങ്ക് ലിസ്റ്റിൽ സത്യസന്ധമായ രീതിയിൽ കടന്ന കൂടിയ ഉദ്യോഗാർത്ഥികൾക്ക് എത്രയും വേഗം നിയമനം നൽകണമെന്നാണ് റാങ്ക് ഹോൾഡേഴ്‌സിന്റെ ആവശ്യം. ഇത്രയൊക്കെ ആയെങ്കിലും പി എസ് സിയിലുള്ള വിശ്വാസം ഇപ്പോഴും നഷ്ടമായിട്ടില്ലെന്നും . പി എസ് സി പെട്ടെന്നു തന്നെ ഇതിൽ പരിഹാരം കാണുമെന്ന് തന്നെയാണ് ഉദ്യോഗാർത്ഥികളുടെ വിശ്വാസം. നിയമനം മരവിപ്പിച്ചടിലൂടെ ഉദ്യോഗാർത്ഥികൾക്ക വലിയ മാനസിക പിരിമുറുക്കമാണ് ഉണ്ടായിരിക്കുന്നത്. പലരും അത് മാത്രം മുന്നിൽ കണ്ട് വർഷങ്ങളായി പ്രയത്‌നിക്കുന്നവരാണ്.

നിയമനം നീണ്ടുപോകുന്നത് അനുസരിച്ച് ഉദ്യോഗാർഥികളുടെ മാനസിക സ്ഥിതി ദിവസം തോറും മോശമാവുകയാണ്. പലരും ആത്മഹത്യ എന്ന പ്രവണതയിലേക്ക് തിരിയാനും സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന ഈ പ്രശ്‌നത്തിൽ ഒരു പരിഹാരം കാണണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. വളരെ പെട്ടന്നു തന്നെ ഇതിൽ ഒരു തീരുമാനം വന്നില്ലെങ്കിൽ ഉദ്യോഗാർത്ഥികളുടെ കാര്യം കഷ്ടത്തിലാകുമെന്നാണ് റാങ്ക്ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. ഇതിനെതിരെ പ്രക്ഷോഭ സമരത്തിന് നീങ്ങാനും ഇവർ തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP