Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നടൻ സെന്തിൽ കൃഷ്ണ വിവാഹതിനായി; ചാലക്കൂടിക്കാരൻ ചങ്ങാതിയുടെ വധുവായത് കോഴിക്കോട് സ്വദേശി അഖില; ഗുരുവായൂരിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കൾ മാത്രം; വിവാഹസത്ക്കാരം തിങ്കളാഴ്ച തിരുവനന്തപുരത്ത്

നടൻ സെന്തിൽ കൃഷ്ണ വിവാഹതിനായി; ചാലക്കൂടിക്കാരൻ ചങ്ങാതിയുടെ വധുവായത് കോഴിക്കോട് സ്വദേശി അഖില; ഗുരുവായൂരിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കൾ മാത്രം; വിവാഹസത്ക്കാരം തിങ്കളാഴ്ച തിരുവനന്തപുരത്ത്

മറുനാടൻ ഡെസ്‌ക്‌

ലാഭവൻ മണിയുടെ ജീവിതം പറഞ്ഞ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടൻ സെന്തിൽ കൃഷ്ണയുടെ വിവാഹം നടന്നു.കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഗുരുവായൂർ അമ്പലത്തിൽ വച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. തിങ്കളാഴ്ച തിരുവനന്തുപരത്ത് വച്ചാണ് വിവാഹ സൽക്കാരം നടക്കുക. മാധ്യമങ്ങളെയൊന്നും അറിയിക്കാതെയായിരുന്നു വിവാഹം. ക്ഷേത്രത്തിൽ ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്.

മിമിക്രി-ടെലിവിഷൻ താരമായ സെന്തിൽ 2016ൽ പുറത്തിറങ്ങിയ എൽ ബി ഡബ്ല്യു എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.വേദം,ഉത്തരം പറയാതെ,ലെച്ച്മി,വൈറസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ജൂനിയർ മിമിക്രി ആർട്ടിസ്റ്റായി തുടക്കം കുറിച്ച സെന്തിൽ മിനിസ്‌ക്രീനലും കോമഡി പരിപാടികളിലും അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ടതാരം പിന്നീട് ബിഗ്സ്‌ക്രീനിൽ നായകനായും എത്തി.

വിവിധ ചാനലുകളിൽ മായാബസാർ, സന്മനസ്സുള്ളവർക്ക് സമാധാനം, വെള്ളാനകളുടെ നാട് തുടങ്ങിയ ഹാസ്യപരമ്പരകളിൽ അഭിനയിച്ചിട്ടുള്ള സെന്തിൽ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തുവരുകയായിരുന്നു. 2009-ൽ ആദ്യമായി കലാഭവൻ മണി അഭിനയിച്ച പുള്ളിമാൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയതെന്നതും പ്രത്യേകതയാണ്. പുന്നമൂട് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന സെന്തിൽ സ്‌കൂളിൽ പഠിക്കുമ്പോൾതന്നെ അനുകരണകലയോട് താത്പര്യം കാണിക്കുകയും യൂണിവേഴ്‌സിറ്റി കോളേജിലെത്തിയിട്ടും അത് തുടരുകയും ചെയ്തു.

സ്‌കൂൾ, കോളേജ് കലോത്സവങ്ങളിൽ ജില്ലാതലംവരെ മത്സരിച്ചിട്ടുണ്ട്. 2014-ലും 2016-ലും ഏഷ്യാനെറ്റിന്റെ മികച്ച ഹാസ്യതാരത്തിനുള്ള അവാർഡ് ലഭിച്ചു. മിനി സ്‌ക്രീനിലെ അഭിനേതാക്കളെ ഉൾപ്പെടുത്തി തിരുവനന്തപുരം നക്ഷത്ര ഈവന്റ്‌സ് അവതരിപ്പിച്ച പ്രമാണി എന്ന പ്രൊഫഷണൽ നാടകത്തിൽ തൊണ്ണൂറുകാരന്റെ വേഷം ചെയ്ത് സെന്തിൽ ശ്രദ്ധേയനായിരുന്നു.വിനയൻ സംവിധാനം ചെയ്യുന്ന ആകാശ ഗംഗ 2 ആണ് സെന്തിലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP