Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വന്തമായി ബിസിനസ് ആരംഭിക്കും മുൻപ് ഉള്ളിൽ പരാജയഭീതിയുണ്ടോ? സംരംഭത്തിൽ വിജയി ആകുവാൻ സഹായിക്കുന്ന ലീഡർഷിപ്പ് മന്ത്രങ്ങൾ അറിഞ്ഞിരിക്കണേ; വിജയത്തിന്റെ പടവുകളേറാനുള്ള ആദ്യപടി സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതാണെന്നത് മറക്കല്ലേ: തുടക്കക്കാർ കേൾക്കൂ

സ്വന്തമായി ബിസിനസ് ആരംഭിക്കും മുൻപ് ഉള്ളിൽ പരാജയഭീതിയുണ്ടോ? സംരംഭത്തിൽ വിജയി ആകുവാൻ സഹായിക്കുന്ന ലീഡർഷിപ്പ് മന്ത്രങ്ങൾ അറിഞ്ഞിരിക്കണേ; വിജയത്തിന്റെ പടവുകളേറാനുള്ള ആദ്യപടി സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതാണെന്നത് മറക്കല്ലേ: തുടക്കക്കാർ കേൾക്കൂ

മറുനാടൻ ഡെസ്‌ക്‌

നാം നിരന്തരമായി കേട്ടുകൊണ്ടിരിക്കുന്ന ചൊല്ലുകളിലൊന്നാണ് റോമാ സാമ്രാജ്യം ഒറ്റദിവസം കൊണ്ട് സൃഷ്ടിച്ചതല്ല എന്നത്. സ്വന്തം സംരംഭം എന്ന് ചിന്തിക്കുമ്പോൾ മുതൽ നാം ആദ്യം ഗൂഗിളിൽ പരതി തുടങ്ങും. അവിടെ മുതൽ പരിചയത്തിലുള്ളവരോട് വരെ ഇതിനെ പറ്റി സംസാരിക്കുകയും ചെയ്യും. സംരംഭത്തിലേക്ക് ഇറങ്ങും മുൻപ് ഞാൻ പരാജയപ്പെടുമോ എന്ന ചോദ്യമാണ് ഏവരുടേയും മനസിലുള്ളത്. എപ്പോഴും നെഗറ്റീവായി ചിന്തിക്കുക എന്നതാണ് മനുഷ്യന്റെ ഉള്ളിലുള്ള സ്വാഭാവികമായ ഒന്ന്. ഇതിനെ ഒറ്റയടിക്കും പൂർണമായും പോസിറ്റീവാക്കി മാറ്റാൻ സാധ്യമല്ല. ഇത്തരത്തിൽ പോസിറ്റീവ് എനർജി വർധിപ്പിക്കുകയും നേതൃത്വ പാടവം എന്നത് വർധിപ്പിക്കുകയുമാണ് ഒരു മികച്ച സംരംഭകന് വേണ്ട പ്രധാന ഗുണങ്ങളിലൊന്ന്.

ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം പല വിധത്തിലുള്ള ഗുണങ്ങൾ വേണ്ടതായിട്ടുണ്ട്. അതിൽ ഒന്നാണിത്. ജീവിതത്തിൽ തൊഴിൽ രംഗത്തും വീട്ടിലും സൗഹൃദങ്ങളിലും അടക്കം ഒരാൾ എങ്ങനെ പെരുമാറുന്നു സന്ദർഭങ്ങളെയും പ്രതിസന്ധികളേയും കൈകാര്യം ചെയ്യുന്നു എന്നതാണ് വ്യക്തിയുടെ വിജയത്തിന്റെ പ്രധാന ഘടകമായി മാറുന്ന ഒന്ന്. മികച്ച ലീഡർഷിപ്പ് ക്വാളിറ്റി ഉള്ള ആളാണെങ്കിൽ സംരംഭത്തിന്റെ വളർച്ച മികച്ച വേഗത്തിലായിരിക്കും.

ജീവിതത്തിലെ ഓരോ ഘട്ടത്തിലും നാം ലീഡേഴ്സ് ആണ്. നമ്മൾ തീരുമാനമെടുക്കുന്നു. മറ്റുള്ള വരുടെ ജീവിത്തെ സ്വാധീനിക്കുന്നു. വലിയ വലിയ ലക്ഷ്യങ്ങൾ കൈവരിക്കാൻ നാം ആഗ്രഹിക്കുന്നു. ജീവിതത്തിലെ ഓരോ ഘട്ടത്തിലും നമ്മെ സഹായത്തിനും മാർഗ നിർദ്ദേശങ്ങൾക്കുമായി ആശ്രയിക്കുന്നവരേറെയുണ്ട്. ജീവിതത്തിലെ വ്യത്യസ്തമെന്ന് തോന്നിക്കുന്ന രണ്ട് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ട് കാരണങ്ങളുണ്ട്.

ഒരു പ്രത്യേക സാഹചര്യത്തിൽ വിജയിക്കാൻ നിങ്ങൾ പുലർത്തുന്ന തത്വം നിങ്ങളെ മറ്റു സാഹചര്യങ്ങളിലും വിജയിക്കാൻ സഹായിക്കും. ജീവനക്കാരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതുകൊണ്ട് തൊഴിലിടത്തിൽ നിങ്ങൾ വിജയി ആണ്. എന്നാൽ അങ്ങനെ അല്ലാത്തതുകൊണ്ട് നിങ്ങൾ വീട്ടിൽ വിജയി ആയിരിക്കില്ല. വീട്ടിൽ നിങ്ങൾ കൂടുതൽ ക്ഷമ കാണിക്കും. എല്ലാവരെയും സംരക്ഷിക്കുകയും ചെയ്യും. നിങ്ങൾ ടീമിലുള്ളവരോട് കഠിനമായാണോ മൃദുവായാണോ പെരുമാറുന്നതെന്നതല്ല കാര്യം. അവരെ നിങ്ങൾ തീവ്രമായി സംരക്ഷിക്കുന്നുണ്ടോ, അവരുടെ വിവിധ ആവശ്യങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ എന്നതാണ് കാര്യം. നിങ്ങളുടെ കുടുംബത്തിലുള്ളവരെ നിങ്ങൾ കൂടുതൽ 'കെയർ' ചെയ്യുമായിരിക്കും.

പക്ഷേ ജോലി സ്ഥലത്തെ ആളുകൾ നിങ്ങൾക്ക് കേവലം മാർഗങ്ങൾ മാത്രമായാൽ, അവരെ നിങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള ഉപാധികൾ മാത്രമാക്കിയാൽ നിങ്ങൾക്ക് ഉയരാൻ കഴിയില്ല. നിങ്ങൾ 'കെയർ' ചെയ്യുന്നതും അല്ലാത്തതും ആളുകൾക്ക് മനസിലാക്കാൻ കഴിയും. നന്നായി 'കെയർ' ചെയ്തില്ല എങ്കിൽ മറ്റുള്ളവരെ നിങ്ങളുമായി ബന്ധിപ്പിക്കാൻ നിങ്ങൾക്ക് കഴിയില്ല. ടീമിലുള്ളവരുടെ കാര്യത്തിൽ താൻ കൂടുതൽ ഉത്തരവാദിത്തബോധം കാട്ടുന്നുണ്ടോ, അവരെ ശരിയായി സംരക്ഷിക്കുന്നുണ്ടോ, അവരുടെ കാര്യത്തിൽ കൂടുതൽ താൽപ്പര്യം കാണിക്കുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കണം.

ഇങ്ങനെയൊന്നുമല്ല എങ്കിൽ നിങ്ങൾക്ക് കാര്യ ക്ഷമമായി പ്രവർത്തിക്കാൻ കഴിയില്ല. നിങ്ങൾ അവരുടെ കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്തബോധം കാട്ടിയാൽ അവർ നിങ്ങൾ ഏൽപ്പിക്കുന്ന ജോലിയുടെ കാര്യത്തിൽ കൂടുതൽ താൽപ്പര്യം കാട്ടും. നിങ്ങളുടെ ലക്ഷ്യം കൈവരിക്കാൻ അവർ നിങ്ങളെ പരമാവധി സഹായിക്കും. മറ്റുള്ളവരെ നയിക്കുക എന്നാൽ അവരെക്കൊണ്ട് ജോലി ചെയ്യിക്കുകയല്ല. ലീഡർഷിപ്പ് എന്നാൽ ടീമിലുള്ളവരെ സ്വാധീനിക്കലാണ്. ശരിയായ രീതിയിൽ കാര്യങ്ങൾ ചെയ്യാനുള്ള സാഹചര്യം ഒരുക്കുകയാണ്.

അവർ സംശയാലുക്കളും ദേഷ്യമുള്ളവരും കടുത്ത സമ്മർദം അനുഭവിക്കുന്നവരും നിരാശരും ആണെങ്കിൽ ഒന്നും നടക്കില്ല. അത്തരം സാഹചര്യമാണോ നിങ്ങൾ അവർക്കായി ഒരുക്കിക്കൊടുക്കുന്നതെന്ന് നിങ്ങൾ പരിശോധിക്കണം.നിങ്ങളുടെ ഒരു പുഞ്ചിരി, പ്രശംസ, അവരുടെ പ്രശ്നങ്ങൾക്ക് ചെവികൊടുക്കൽ, അത് പരിഹരിക്കാൻ സഹായിക്കൽ തുടങ്ങിയവ ടീമംഗങ്ങളെ ഉത്തരവാദിത്ത ബോധമുള്ളവരാകാൻ ഏറെ സഹായിക്കും. വീട്ടിലായാലും ജോലിസ്ഥലത്തായാലും നിങ്ങളാണ് എല്ലാവരുടെയും ആശ്രയകേന്ദ്രം. നിങ്ങളാണ് നേതാവ്.

മികച്ച നേതാവായി വളരുന്നവർ പുലർത്തുന്ന മൂന്ന് തത്വങ്ങളുണ്ട്. അവയെ പിന്തുടരുന്നത് ലീഡർഷിപ്പ് ഗുണം ആർജിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങൾക്ക് മുതൽക്കൂട്ടാകും: എല്ലാ പ്രവൃത്തികളുടെയും 100 ശതമാനം ഉത്തരവാദിത്തബോധം ഏറ്റെടുക്കുക. അങ്ങനെയായാൽ വീഴ്ചകളുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം മറ്റുള്ളവരിൽ ചുമത്താൻ നിങ്ങൾ ശ്രമിക്കില്ല.

മറ്റുള്ളവരുടെ കാര്യത്തിൽ തികഞ്ഞ ഉത്തരവാദിത്തബോധം കാട്ടുക അപ്പോൾ നിങ്ങൾ ടീമിലെ ഓരോരുത്തരോടും കൂടുതൽ സ്നേഹവും വാത്സല്യവും കാണിക്കും. അവർ നിങ്ങളോട് എല്ലാ കാര്യത്തിലും കൂടുതൽ താൽപ്പര്യം കാട്ടുകയും ചെയ്യും. നിങ്ങൾ ആരാണ് എന്നും എന്താണ് നിങ്ങളുടെ മുൻഗണനകളെന്നും വ്യക്തത ഉണ്ടായിരിക്കുക അത്തരം കാര്യങ്ങളിൽ വ്യക്തത ഉണ്ടെങ്കിൽ നിങ്ങളുടെ ചിന്തകളും പ്രവൃത്തികളും നിങ്ങളുടെ മുൻഗണനകൾക്കനുസരിച്ചായിരിക്കും. നിങ്ങൾ പ്രവർത്തിക്കുന്ന ഏതെങ്കിലും മേഖലയിൽ നിങ്ങൾക്ക് നല്ല ലീഡർ ആകണമെങ്കിൽ ഈ മൂന്ന് തത്വങ്ങൾ പാലിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP