Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാലു ക്യാമറയുള്ള ഫോൺ 13,999 രൂപയ്ക്ക് അവതരിപ്പിച്ച് റിയൽമി; പുതിയ ഫോൺ കുറഞ്ഞ വിലയ്ക്ക് വമ്പൻ ഫീച്ചറുകളുമായി മൊബൈൽ വിപണിയിൽ തകർത്ത് വിലസിയിരുന്ന ഷവോമിക്കേറ്റ അടി; റിയൽ മി 5 സെപ്റ്റംബർ നാലു മുതൽ വിപണിയിലെത്തും

നാലു ക്യാമറയുള്ള ഫോൺ 13,999 രൂപയ്ക്ക് അവതരിപ്പിച്ച് റിയൽമി; പുതിയ ഫോൺ കുറഞ്ഞ വിലയ്ക്ക് വമ്പൻ ഫീച്ചറുകളുമായി മൊബൈൽ വിപണിയിൽ തകർത്ത് വിലസിയിരുന്ന ഷവോമിക്കേറ്റ അടി; റിയൽ മി 5 സെപ്റ്റംബർ നാലു മുതൽ വിപണിയിലെത്തും

മറുനാടൻ മലയാളി ബ്യൂറോ

പ്പോയുടെ സബ്-ബ്രാൻഡ് ആയ റിയൽമി നാലു ക്യാമറയുള്ള ഫോൺ 13,999 രൂപയ്ക്ക് അവതരിപ്പിച്ച് പുതിയ തരംഗം തീർത്തിരിക്കുകയാണ്. മികച്ച പ്രോസസറുകളും ക്വാൽകം സ്നാപ്ഡ്രാഗൺ ഉപയോഗിച്ചു പ്രവർത്തിക്കുന്നതുമായ റിയൽമി 5 പ്രോ ആണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. കാലങ്ങളായി കുറഞ്ഞ വിലയ്ക്ക് വമ്പൻ ഫീച്ചറുകളുമായി മൊബൈൽ വിപണിയിൽ തകർത്ത് വിലസിയിരുന്ന ഷവോമിക്ക് ഒരു മത്സരമാണ് റിയൽ മി നൽകാൻ പോകുന്നത് എന്ന കാര്യത്തിൽ സംശയമില്ല. റിയൽമി 5 പ്രോമോഡലുകൾക്ക് ഫീച്ചറുകൾക്കനുസരിച്ച് വ്യത്യസ്തമായ വിലയാണ്. സെപ്റ്റംബർ നാലു മുതൽ ഫ്ളിപ്കാർട്ടിലും കമ്പനിയുടെ സ്വന്തം വെബ്സൈറ്റിലും ഫോൺ വിൽപനയ്ക്കു വരും. റിയൽ മിയുടെ നീക്കത്തിന് പിന്നാലെ ഷഓമി തങ്ങളുടെ റെഡ്മി നോട്ട് 7 പ്രോ മോഡലുകളുടെ വില വെട്ടിക്കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

6.3-ഇഞ്ച് വലുപ്പമുള്ള ഫുൾഎട്ഡി പ്ലസ് റെസലൂഷനുള്ള സ്‌ക്രീനാണ് റിയൽമി 5 പ്രോയ്ക്ക്. സ്നാപ്ഡ്രാഗൺ 712 പ്രോസസറിനൊപ്പം അഡ്രെനോ 616 ഗ്രാഫിക്സ് പ്രോസസറും ഉണ്ട്. ആൻഡ്രോയിഡ് 9.0 പൈ ഉപയോഗിച്ചു സൃഷ്ടിച്ച കളർഓഎസ് 6 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 4,035 എംഎഎച്ച് ബാറ്ററിയും മുന്നിൽ ഡ്യൂഡ്രോപ് നോച്ചും അതിൽ 16 മെഗാപിക്‌സൽ സെൽഫി ക്യാമറയും അടക്കം ചെയ്തിരിക്കുന്നു. ഇതിന് എഐ ബ്യൂട്ടിഫിക്കേഷൻ, എച്ഡിആർ തുടങ്ങിയ മോഡുകളുമുണ്ട്. കപ്പാസിറ്റീവ് ഫിംഗർപ്രിന്റ് സെൻസർ പിന്നിലാണ്. ഇരട്ട സിമ്മുകളോ, മൈക്രോഎസ്ഡി കാർഡും ഒരു സിമ്മുമോ ഉപയോഗിക്കാം. 3.5 എംഎം ഹെഡ്ഫോൺ ജാക് ഉണ്ട്. ടൈപ്-സി പോർട്ടും ഉണ്ട്.

സോണിയുടെ 48 എംപി സെൻസറാണ് ഫോണിന്റെ പ്രധാന ക്യാമറ. അപേർച്ചറുള്ള ഈ ക്യാമറയ്ക്ക് 4കെ വിഡിയോ റെക്കോഡിങ്, ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷൻ തുടങ്ങിയവയൊക്കെയുണ്ട്. അൾട്രാ വൈഡ് ആംഗിൾ ക്യാമറയ്ക്ക് 8 മെഗാപിക്‌സൽ റെസലൂഷനാണുള്ളത്. 119-ഡിഗ്രി കാഴ്ചയാണ് ഈ ക്യമറ നൽകുന്നത്. മറ്റു പല ഫോണുകൾക്കും ഇല്ലാത്ത 'അൾട്രാ മാക്രോ' ലെൻസാണ് ഈ മോഡലിന് അധികമായി ലഭിക്കുന്ന ഒരു ക്യാമറ. ചെറിയ സബ്ജക്ടുകളുടെ ഫോട്ടൊ എടുക്കാൻ ഇത് ഉപകരിക്കും. ക്യാമറയ്ക്ക് 2 എംപി റെസലൂഷനുള്ള സെൻസറാണ്. നാലാം ക്യാമറ പോർട്രെയ്റ്റുകൾ എടുക്കാനാണ് ഉപകരിക്കുക. ഇതിനും 2 മെഗാപിക്‌സൽ സെൻസറാണ് നൽകിയിരിക്കുന്നത്. സെൽഫി ക്യാമറയുടെ പ്രകടനം അത്ര മികച്ചതാണെന്ന് പറയാൻ വയ്യ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP