Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോറിയും കാറും കൂട്ടിയിടിച്ച് അപകടം: സീറ്റ് ബൽറ്റ് വയറ്റിൽ മുറുകി ഏഴുവയസുകാരന് ദാരുണാന്ത്യം; മരിച്ചത് ഡ്യൂറോഫ്‌ളക്‌സ് ചെയർമാൻ ജോർജ് എൽ മാത്യുവിന്റെ പേരക്കുട്ടി ജോഹർ; അപകടം തിരുവിഴയിൽ വച്ച്

ലോറിയും കാറും കൂട്ടിയിടിച്ച് അപകടം: സീറ്റ് ബൽറ്റ് വയറ്റിൽ മുറുകി ഏഴുവയസുകാരന് ദാരുണാന്ത്യം; മരിച്ചത് ഡ്യൂറോഫ്‌ളക്‌സ് ചെയർമാൻ ജോർജ് എൽ മാത്യുവിന്റെ പേരക്കുട്ടി ജോഹർ; അപകടം തിരുവിഴയിൽ വച്ച്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സീറ്റ് ബെൽറ്റ് വയറ്റിൽ മുറുകി കുട്ടി മരിച്ചു. ലോറിയുമായി കൂട്ടിയിടിച്ച കാറിൽ കുട്ടിയുടെ വയറ്റിൽ സീറ്റ് ബെൽറ്റ് മുറുകി മരിച്ചു. ഡ്യൂറോഫ്‌ളെക്‌സ് ചെയർമാൻ ജോർജ് എൽ.മാത്യുവിന്റെ (വക്കപ്പൻ) പേരക്കുട്ടി ജോഹർ (ഏഴ്) ആണ് തിരുവിഴയിൽ അപകടത്തിൽ മരിച്ചത്. അപകട സമയത്ത് സീറ്റ് ബെൽറ്റ് വയറ്റിൽ മുറുകുകയായിരുന്നു. ആന്തരികാവയവങ്ങൾക്കു ക്ഷതമേറ്റാണു മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ജോഹറും മാതാപിതാക്കളായ തോമസ്, മറിയം, അനുജത്തി ദയ എന്നിവരും സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കുടുംബം തമിഴ്‌നാട്ടിൽനിന്ന് ആലപ്പുഴയിലേക്കു പോകും വഴിയാണ് അപകടത്തിൽപ്പെട്ടത്.
കാറിനുള്ളിൽ കുടുങ്ങിപ്പോയ ഇവരെ പൊലീസും, ഫയർഫോഴ്സും,നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

അതീവ ഗുരുതരമായി പരിക്കേറ്റ ഏഴ് വയസ്സുള്ള ജോഹർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ തോമസ് ജോർജ്, ഭാര്യ മറിയം, ഇളയ കുട്ടി മൂന്നര വയസുള്ള ദയ എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോഹറിന്റെ മൃതദേഹം ചേർത്തല താലൂക്കാശുപത്രി മോർച്ചറിയിൽ. മാരാരിക്കുളം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP