Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജാക്കി ചാനെയും ബ്രാഡ്‌ലി കൂപ്പറെയും അടക്കം പിന്നിലാക്കി അക്ഷയ് കുമാർ പ്രതിഫല കാര്യത്തിൽ മുന്നിലെത്തി; ഫോർബ്‌സ് മാസികയുടെ ലോകത്തെ ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന നടന്മാരുടെ പട്ടികയിൽ ബോളിവുഡ് നടൻ ഇടംപിടിച്ചത് നാലാം സ്ഥാനത്ത്; നടൻ കൈപ്പറ്റിയത് 466 കോടി രൂപ

ജാക്കി ചാനെയും ബ്രാഡ്‌ലി കൂപ്പറെയും അടക്കം പിന്നിലാക്കി അക്ഷയ് കുമാർ പ്രതിഫല കാര്യത്തിൽ മുന്നിലെത്തി; ഫോർബ്‌സ് മാസികയുടെ ലോകത്തെ ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന നടന്മാരുടെ പട്ടികയിൽ ബോളിവുഡ് നടൻ ഇടംപിടിച്ചത് നാലാം സ്ഥാനത്ത്; നടൻ കൈപ്പറ്റിയത് 466 കോടി രൂപ

സ്വന്തം ലേഖകൻ

ജാക്കി ചാൻ, ബ്രാഡ്ലി കൂപ്പർ, ക്രിസ് ഇവാൻസ് എന്നി ലോകസിനിമാ നായകന്മാരെ പോലും പിന്നിലാക്കി കൊണ്ട് ഇന്ത്യൻ സൂപ്പർതാരം അക്ഷയ് കുമാർ പ്രതിഫല കാര്യത്തിൽ മുന്നിലെന്ന് റിപ്പോർട്ട്. ഫോർബ്‌സ് മാസിക പുറത്ത് വിട്ട ലോകത്ത് ഏറ്റവും കൂടുതൽ  കൈപ്പറ്റുന്ന നടന്മാരുടെ പട്ടികയിൽ അക്ഷയ് കുമാർ നാലാം സ്ഥാനത്ത് ആണ്.

ജൂൺ 2018 വരെയുള്ള കണക്കുകൾ പ്രകാരം 466 കോടി രൂപയാണ് അക്ഷയ് കുമാർ കൈപ്പറ്റിയത്. ഹോളിവുഡ് നടൻ ഡ്വെയ്ൻ ജോൺസൺ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 640 കോടി രൂപയാണ് അദ്ദേഹം പ്രതിഫലം വാങ്ങിയത്.

നടൻ ക്രിസ് ഹെംസ്വർത്ത് ആണ് രണ്ടാം സ്ഥാനത്ത്. മാർവൽ സീരീസിൽ തോർ കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ക്രിസ്. 547 കോടിയാണ് ക്രിസിന്റെ പ്രതിഫലം. അയൺമാൻ താരം റോബർട്ട് ഡൗണി ജൂനിയർ ആണ് മൂന്നാമത്. 66 മില്യൻ ആണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

പട്ടികയിൽ ഇടം കണ്ടെത്തിയ ആദ്യ പത്ത് പേരിലെ ഏക ബോളിവുഡ് നടനും അക്ഷയ് കുമാർ തന്നെ. നേരത്തെ ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികളുടെ പട്ടികയിൽ 44ാം സ്ഥാനത്തായിരുന്നു അക്ഷയ്. 2018ൽ 270 കോടി രൂപയുടെ വരുമാനത്തിൽ നിന്നാണ് അക്ഷയ് കുമാർ ഒരു വർഷത്തിനു ശേഷം 466 കോടി രൂപയുടെ വരുമാനത്തിലേക്ക് കുത്തനെ ഉയർന്നത്. ഈ കാലയളവിൽ ഇരുപതോളം ബ്രാൻഡുകളുടെ പരസ്യത്തിൽ അക്ഷയ് കരാർ ഒപ്പിട്ടിരുന്നു.

ഇന്ത്യയുടെ ചൊവ്വാദൗത്യയാത്രയെന്ന സ്വപ്നം സഫലമാക്കിയ ഐ എസ് ആർ ഒ ശാസ്ത്രജ്ഞരുടെ കഥ പറഞ്ഞ മിഷൻ മംഗൾ എന്ന പുതിയ ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് അക്ഷയ് ഇപ്പോൾ.കൈനിറയെ ചിത്രങ്ങളാണ് അക്ഷയ്യുടേതായി അനൗൺസ് ചെയ്തിരിക്കുന്നതും.ഫർഹാദ് സാംജിയുടെ ഹൗസ്ഫുൾ 4, രാജ് മേഹ്തയുടെ ഗുഡ് ന്യൂസ്, ലോറൻസിന്റെ ലക്ഷ്മി ബോംബ്, രോഹിത് ഷെട്ടിയുടെ സൂര്യ വൻശി, സാംജിയുടെ തന്നെ ബച്ചൻ പാണ്ഡെ, ജഗൻ ശക്തിയുടെ കത്തി റീമെയ്‌ക്ക് ഇവയാണ് അക്ഷയ്യുടെ പ്രോജക്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP