Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരിക്കുന്നതിന്റെ തലേ ദിവസം തന്നെ വിളിച്ചിരുന്നു; മനസ്ലിലെ അലട്ടുന്ന ഒരു പാട് പ്രശ്‌നങ്ങൾ ഉണ്ടെന്നും കാണണമെന്നും പറഞ്ഞു; പക്ഷേ രാവിലെ കേൾക്കുന്നത് മരണ വാർത്തയാണ്; സിൽക്ക് സ്മിതയെ അടുത്ത സുഹൃത്തായ അനുരാധ ഓർക്കുമ്പോൾ

മരിക്കുന്നതിന്റെ തലേ ദിവസം തന്നെ വിളിച്ചിരുന്നു; മനസ്ലിലെ അലട്ടുന്ന ഒരു പാട് പ്രശ്‌നങ്ങൾ ഉണ്ടെന്നും കാണണമെന്നും പറഞ്ഞു; പക്ഷേ രാവിലെ കേൾക്കുന്നത് മരണ വാർത്തയാണ്; സിൽക്ക് സ്മിതയെ അടുത്ത സുഹൃത്തായ അനുരാധ ഓർക്കുമ്പോൾ

സ്വന്തം ലേഖകൻ

രുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന സൂപ്പർ താര നായിക നടിയായിരുന്നു അനുരാധ. അനുരാധയുടെ ഐറ്റം ഡാൻസുകൾ ഇല്ലാത്ത അന്നത്തെ തമിഴ് ചിത്രങ്ങൾ വിരളം. ചെറിയ വേഷങ്ങളും നായിക വേഷങ്ങളും പ്രതിനായിക കഥാപാത്രങ്ങളും ഉൾപ്പെടെ വളരെ ചുരുക്കം സിനിമകളിൽ മാത്രമേ താരം അഭിനയിച്ചുള്ളൂവെങ്കിലും ആരാധകർ ഏറെയുള്ള നടിയായിരുന്നു അനുരാധ. ഇപ്പോൾ ടെലിവിഷൻ സീരിയലുകളിൽ നായികമാരുടെ അമ്മ കഥാപാത്രങ്ങളായി അഭിനയം തുടരുന്ന അനുരാധയുടെ പ്രിയ കൂട്ടുകാരിൽ ഒരാളായിരുന്നു മാദക റാണിയായി തിളങ്ങി പ്രേക്ഷക മനസിൽ നൊമ്പരമായി നില്ക്കുന്ന താരം സിൽക്ക് സ്മിത. അടുത്തിടെ അനുരാധ അഭിമുഖത്തിനിടെ പ്രിയ കൂട്ടുകാരിയെക്കുറിച്ച് പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഒറ്റപ്പെടലുകളാവാം സിൽക്കിനെ കൊണ്ട് അത്തരമൊരു തീരുമാനം എടുപ്പിച്ചതെന്നാണ് അനുരാധ പറയുന്നത്.മരണത്തിന് നാല് ദിവസം മുമ്പ് അവൾ എന്റെ വീട്ടിൽ വന്നു. കുറേനേരം അവിടെ ഇരുന്നു. സെപ്റ്റംബർ 22ന്, അവൾ മരിക്കുന്നതിന് തലേന്ന് രാത്രി ഒമ്പതരയായപ്പോൾ സ്മിത എന്നെ വിളിച്ചു 'ഇവിടെ വരെ വരാമോ കുറച്ചു സംസാരിക്കാനുണ്ട്' എന്ന് പറഞ്ഞിരുന്നു. 'കുറച്ചു പണിയുണ്ട് നാളെ വന്നാൽ മതിയോ കുട്ടികളെ സ്‌കൂളിൽ വിട്ടിട്ടു വരാം എന്ന് പറഞ്ഞു'. ഒ.കെയെന്ന് മറുപടിയും കിട്ടി. പക്ഷേ രാവിലെ കേൾക്കുന്നത് അവളുടെ മരണവാർത്തയാണ്. അന്ന് പോയിരുന്നെങ്കിൽ... എന്താണ് പറയാനുള്ളതെന്ന് കേട്ടിരുന്നെങ്കിൽ... എന്നാണ് അനുരാധ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.

സിൽക്ക് സ്മിത നിർമ്മിച്ച പെൺസിംഹം എന്ന ചിത്രത്തിൽ ഐറ്റം ഡാൻസ് ചെയ്യാൻ പോകുമ്പോഴാണ് കൂടുതൽ പരിചയപ്പെടുന്നത്. അതിൽ നായികയായി സിൽക്കും മറ്റൊരു പ്രധാന റോളിൽ ഡിസ്‌കോ ശാന്തിയും ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് ഐറ്റം ഡാൻസിനായുള്ള ക്ഷണം എത്തുന്നത്. ആ സൗഹൃദം പിന്നീട് ദൃഢമാവുകയായിരുന്നു.

നൃത്തത്തിലെ തന്റെ പോരായ്മകളെ ശരീരഭാഷയും എക്‌സ് പ്രഷനും കൊണ്ട് മറികടന്ന താരമാണ് സിൽക്ക് സ്മിതയെന്നും അനുരാധ പറയുന്നു.'' സിൽക്ക് ഒരു അവതാരമാണ് ഓരോ സോളോ ഡാൻസറിന് അത്രയും ജനപ്രീതി കിട്ടുമെന്ന് തെളിയിച്ചത് അവളാണ്. അവൾക്ക് ഡാൻസ് ചെയ്യാനറിയില്ല. ശരീര ഭാഷയും എക്സ്പ്രഷനും മേക്കപ്പും കൊണ്ട് അവൾ ആ പരിമിതികളൊക്കെ മറികടന്നു. സിൽക്ക് സ്മിത ഒരു സിനിമ നിർമ്മിച്ചിരുന്നു, 'പെൺസിംഹം' ആണെന്നാണ് എന്റെ ഓർമ്മ. നായിക സിൽക്ക് തന്നെ ഡിസ്‌കോ ശാന്തിയുമുണ്ട്. പടത്തിന്റെ എല്ലാ ജോലികളും കഴിഞ്ഞപ്പോൾ ഡിസ്റ്റ്രിബ്യൂട്ടേഴ്സ് സിൽക്കിനോട് പറഞ്ഞു. 'ഇതിൽ നായികയായിട്ടു നിങ്ങളുണ്ട്. ഡിസ്‌കോ ശാന്തിയുമുണ്ട്. ഇനി അനുരാധയുടെ ഒരു ഡാൻസ് വേണം' അങ്ങനെ സിൽക്ക് എന്നെ വിളിച്ചു. ഞാനതിൽ ഡാൻസ് ചെയ്യുകയും ചെയ്തു.

നിലവിൽ സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന അനുരാധ സീരിയൽ രംഗത്താണ് ചുവടുറപ്പിച്ചിരിക്കുന്നത്. 2016ൽ പുറത്തിറങ്ങിയ കെത്തുവിലാണ് താരം ഒടുവിൽ അഭിനയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP