Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹൈദരാബാദിലെ ആമസോണിന്റെ ക്യാമ്പസ് ലോകത്തിലെ തന്നെ ഏറ്റവും വലുത്; നിർമ്മാണം ഈഫൽ ടവറിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചതിന്റെ 2.5 ഇരട്ടി സ്റ്റീൽ ഉപയോഗിച്ച്; ഇന്ത്യയിലുള്ള 62,000 ജീവനക്കാരിൽ 15,000 പേർക്കും ഇനി ഈ ക്യാമ്പസിൽ ജോലി ചെയ്യാനാകും; കെട്ടിടം പൂർത്തിയാക്കിയത് 18 മില്യൺ മണിക്കൂറൂകൾ ചെലവഴിച്ച്

ഹൈദരാബാദിലെ ആമസോണിന്റെ ക്യാമ്പസ് ലോകത്തിലെ തന്നെ ഏറ്റവും വലുത്; നിർമ്മാണം ഈഫൽ ടവറിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചതിന്റെ 2.5 ഇരട്ടി സ്റ്റീൽ ഉപയോഗിച്ച്; ഇന്ത്യയിലുള്ള 62,000 ജീവനക്കാരിൽ 15,000 പേർക്കും ഇനി ഈ ക്യാമ്പസിൽ ജോലി ചെയ്യാനാകും; കെട്ടിടം പൂർത്തിയാക്കിയത് 18 മില്യൺ മണിക്കൂറൂകൾ ചെലവഴിച്ച്

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: ആമസോണിന്റെ ലോകത്തെ ഏറ്റവും വലിയ ക്യാമ്പസ് കെട്ടിടം ഹൈദരാബാദിൽ ഉദ്ഘാടനം ചെയ്തു. 30 ലക്ഷം ചതുരശ്ര അടിയിൽ നിർമ്മിച്ച കെട്ടിടത്തിൽ 18 ലക്ഷം ചതുരശ്ര അടിയാണ് ഓഫീസിനുള്ള സ്ഥലം. മൊത്തം വലിപ്പമെടുത്താൽ 15,000 വർക്ക് പോയിന്റുകളുള്ള ഈ കെട്ടിടമാണ് ആമസോണിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്യാമ്പസ്. അമേരിക്കയ്ക്ക് പുറത്ത് ആമസോണിന് സ്വന്തമായുള്ള ഒരേ ഒരു ക്യാമ്പസാണിത്. ആമസോണിന് ഇന്ത്യയിലുള്ള 62,000 ജീവനക്കാരിൽ 15,000 പേർക്കും ഇനി ഈ ക്യാമ്പസിൽ ജോലി ചെയ്യാനാകും. ജീവനക്കാരുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പുവരുത്തിയാണ് ആമസോൺ ഈ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറേ നാളുകളായി ഹൈദരാബാദിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ആമസോൺ നിർണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. 2016 ലാണ് ക്യാമ്പസിന്റെ പണി ആമസോൺ ആരംഭിച്ചത്. വെറും 3 വർഷത്തിനുള്ളിൽ അത് പൂർത്തിയാക്കുകയും ചെയ്തു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ സാന്നിധ്യത്തിൽ ആഭ്യന്തര, ജയിൽ, അഗ്‌നിശമന സേന മന്ത്രി മുഹമ്മദ് മഹ്മൂദ് അലി ക്യാമ്പസ് ഉദ്ഘാടനം ചെയ്തു. ആമസോൺ ഇന്ത്യ തലവനും സീനിയർ വൈസ് പ്രസിഡന്റുമായ അമിത് അഗർവാൾ, ആമസോൺ ഗ്ലോബൽ റിയൽ എസ്റ്റേറ്റ് ആൻഡ് ഫെസിലിറ്റീസ് വൈസ് പ്രസിഡന്റ് ജോൺ സ്‌കോട്ട്ലർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വ്യത്യസ്ത മതവിശ്വാസികൾക്കുള്ള പ്രാർത്ഥനാ മുറികൾ, മുലയൂട്ടാനുള്ള മുറി, ഷവറുകൾ, ഹെലിപാഡ്, ദിവസം മുഴുവനും തുറന്നിരിക്കുന്ന കഫറ്റീരിയ എന്നിവ ക്യാമ്പസിന്റെ ഭാഗമായുണ്ട്. 972 പേരെ ഒരേസമയം 290 കോൺഫറൻസ് മുറികളിലേക്കും മറ്റ് ഭാഗങ്ങളിലേക്കും കൊണ്ടുപോകാൻ കഴിയുന്ന എലവേറ്ററുകളുമുണ്ട്. ആമസോണിൽജോലി ചെയ്യുന്ന ജീവനക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് ക്യാമ്പസിൽ ഈ സൗകര്യങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നതെന്നും സുഖകരമായ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നത് ഉൽപാദനക്ഷമത വർദ്ദിപ്പിക്കുമെന്നും അമിത് അഗർവാൾ പറഞ്ഞു.

68 ഏക്കറിൽ വ്യാപിച്ചിരിക്കുന്ന കെട്ടിടത്തിന് സുരക്ഷിതമായ നിർമ്മാണത്തിനുള്ള ദേശീയ സുരക്ഷാ കൗൺസിലിന്റെ ഗോൾഡൻ ട്രോഫിയും സർട്ടിഫിക്കറ്റും 2018ൽ ലഭിച്ചിരുന്നു. ഈഫൽ ടവറിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചതിന്റെ 2.5 ഇരട്ടി സ്റ്റീലാണ് ക്യാമ്പസ് കെട്ടിടത്താനായി ഉപയോഗിച്ചത്. 110 കിലോമീറ്റർവ്യാപിക്കുന്ന അഗ്‌നിബാധ പ്രതിരോധ സംവിധാനമുള്ള ക്യാമ്പസ് സുരക്ഷാ കാര്യത്തിൽ പ്രാധാന്യം നൽകുന്നു
2016 മാർച്ച് 30നാണ് ആമസോൺ ക്യാമ്പസിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. ശരാശരി 2,000 തൊഴിലാളികൾ 39 മാസങ്ങൾ ജോലി ചെയ്താണ് നിർമ്മാണം പൂർത്തിയാക്കിയത്. 18 മില്യൺ മണിക്കൂറൂകൾ ചെലവഴിച്ചാണ് ഈ കെട്ടിടം പൂർത്തിയാക്കിയത്. 200 വർഷത്തിലധികം പ്രായമുള്ള മൂന്ന് മരങ്ങൾ ഉൾപ്പെടെ 300 മരങ്ങളും 850,000 ലിറ്റർവാട്ടർ റീസൈക്ലിങ് പ്ലാന്റും ആമസോണിന്റെ ഈ ക്യാമ്പസിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP