Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാക്‌സി ഡ്രസുകളും, ഷോർട്‌സും, ഇറുകിയ ടീ ഷർട്ടും ജീൻസും എപ്പോഴും കരുതുന്ന വസ്ത്രങ്ങൾ; ലാക്‌മേ ഫാഷൻ വീക്കിൽ അതീവ ഗ്ലാമറസായി എത്തിയ മാളവിക മേനോന്റെ ഫാഷൻ സങ്കല്പങ്ങൾ വ്യക്തമാക്കുന്ന വീഡിയോ വൈറലാകുന്നു; അതീവ ഗ്ലാമറസായി എത്തിയ വീഡിയോയ്ക്ക് വിമർശനം

മാക്‌സി ഡ്രസുകളും, ഷോർട്‌സും, ഇറുകിയ ടീ ഷർട്ടും ജീൻസും എപ്പോഴും കരുതുന്ന വസ്ത്രങ്ങൾ; ലാക്‌മേ ഫാഷൻ വീക്കിൽ അതീവ ഗ്ലാമറസായി എത്തിയ മാളവിക മേനോന്റെ ഫാഷൻ സങ്കല്പങ്ങൾ വ്യക്തമാക്കുന്ന വീഡിയോ വൈറലാകുന്നു; അതീവ ഗ്ലാമറസായി എത്തിയ വീഡിയോയ്ക്ക് വിമർശനം

സ്വന്തം ലേഖകൻ

ദുൽഖർ സൽമാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മാളവിക മോഹൻ. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും താരം തന്റെ സാന്നിധ്യമറിയിച്ചു. താരത്തിന്റെ ലാക്മേ ഫാഷൻ വീക്കിനോടനുമ്പന്ധിച്ച് നടത്തിയ റാംപ് വാക്ക് ചിത്രങ്ങൾ വൈറലായിരുന്നു. അതീവ ഗ്ലാമറസായി എത്തിയ നടിയുടെ ഫാഷൻ റാംപിന് പിന്നാലെ ഫാഷൻ സങ്കലപ്പങ്ങളെക്കുറിച്ചുള്ള നടി പറയുന്ന വീഡിയോയാണ് പ്രചരിക്കുന്നത.

തന്റെ ഫാഷന് ഉതകാൻ കൂടെ കരുതുന്ന തുണിത്തരങ്ങളെ കുറിച്ച് മാളവിക പറയുന്ന വീഡിയോയാണിത്. കൂടെയെപ്പോഴും ഒരു മാക്‌സി ഡ്രെസ്, ഡെനിം ഷോർട്‌സ്, ശരീരത്തോട് ഇറുകി പിടിച്ചിരിക്കുന്ന? ടി-ഷർട്ടും ജീൻസും, സെക്‌സിയായ കുട്ടി വസ്ത്രവും എപ്പോഴും കൂടെ കരുതുമെന്ന് അവർ പറയുന്നു.

വീഡിയോയിൽ അതീവ ഹോട്ടായ ഡ്രസാണ് മാളവിക ധരിച്ചിരിക്കുന്നത്. ഇത് വിമർശനങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. വസ്ത്രധാരണത്തെ കുറിച്ച് നിരവധി മോശം കമന്റുകൾ വരുന്നുണ്ട്. എന്നാൽ ഇത്തരം കമന്റുകളെ എതിർത്തും കമന്റുകളുണ്ട്. മലയാളി ഛായാഗ്രാഹകൻ കെ.യു മോഹനന്റെ മകളാണ് മാളവിക.

പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനൻ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. രജനികാന്ത് ചിത്രം പേട്ടയിൽ പ്രധാന വേഷത്തിൽ നടി അഭിനയിച്ചിരുന്നു. ലാക്‌മേ ഫാഷൻ വീക്കിൽ ഡിസൈനർമാരായ വിനീതും രാഹുലും ഒരുക്കിയ വസ്ത്രമണിഞ്ഞാണ് മാളവിക റാംപിലെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP