Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രളയ പുനരധിവാസത്തിന് സാലറി ചലഞ്ച് കൊടുത്തത് ആദായ നികുതിയിൽ ഇളവ് കിട്ടാൻ; ഈ തുക കഴിഞ്ഞ സാമ്പത്തിക വർഷം കൈമാറാത്തതു കൊണ്ട് വെട്ടിലാകുന്നത് ജീവനക്കാർ; കെ എസ് ഇ ബിക്കാരുടെ വകമാറ്റി ചെലവഴിക്കൽ വീണ്ടും ചർച്ചയാകുമ്പോൾ

പ്രളയ പുനരധിവാസത്തിന് സാലറി ചലഞ്ച് കൊടുത്തത് ആദായ നികുതിയിൽ ഇളവ് കിട്ടാൻ; ഈ തുക കഴിഞ്ഞ സാമ്പത്തിക വർഷം കൈമാറാത്തതു കൊണ്ട് വെട്ടിലാകുന്നത് ജീവനക്കാർ; കെ എസ് ഇ ബിക്കാരുടെ വകമാറ്റി ചെലവഴിക്കൽ വീണ്ടും ചർച്ചയാകുമ്പോൾ

സ്വന്തം ലേഖകൻ

കൊച്ചി : കഴിഞ്ഞ വർഷത്തെ പ്രളയ പുനരധിവാസത്തിന് വൈദ്യുതിബോർഡ് സാലറി ചലഞ്ചിലൂടെ പിരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാൻ വൈകിയതോടെ ജീവനക്കാർ ആദായനികുതി റിട്ടേൺ കുരുക്കിലായി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനകൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ '80ജി' പ്രകാരം 100 ശതമാനം നികുതിയിളവ് ലഭിക്കും. കഴിഞ്ഞവർഷത്തെ വാർഷിക നികുതി റിട്ടേൺ ഫയൽ ചെയ്തപ്പോൾ ജീവനക്കാർ എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന 80ജി എന്ന കോളത്തിൽ രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ, 2019 മാർച്ച് 31-നു മുമ്പ് ഈ തുക കൈമാറിയിട്ടില്ലാത്തതിനാൽ കഴിഞ്ഞ സാമ്പത്തിക വർഷം നികുതി ആശ്വാസം കിട്ടില്ല. ജീവനക്കാരുടെ കൈവശം കഴിഞ്ഞവർഷം തുക കൈമാറിയതിന്റെ രസീത് ഉണ്ടാവില്ല. അതിനാൽ കഴിഞ്ഞവർഷത്തെ നികുതിയിളവിന് അവർ അർഹരാവില്ല.

അർഹരല്ലാതെ നികുതി ഒഴിവ് ആവശ്യപ്പെട്ട സ്ഥിതിക്ക് നികുതിവകുപ്പിൽനിന്ന് നോട്ടീസ് വരും. സാധാരണഗതിയിൽ 80ജി-യിലെ തുക തിരുത്തി റിട്ടേൺ റീ-ഫയൽ ചെയ്യേണ്ടിവരും. നികുതിഇളവ് നഷ്ടപ്പെടുകയും ചെയ്യും. നടപ്പുസാമ്പത്തിക വർഷം ജീവനക്കാർക്ക് നികുതിയിളവിന് അവകാശവാദം ഉന്നയിക്കാം. പ്രശ്നം ജീവനക്കാരെ ബാധിക്കില്ലെന്നും ബാധിച്ചാൽ പരിഹാരമുണ്ടാക്കുമെന്നുമാണ് ബോർഡ് അധികൃതർ പ്രതികരിച്ചത്. വൈദ്യുതി ബോർഡ് സാലറി ചലഞ്ചിലൂടെ 132.46 കോടി രൂപയാണ് ജീവനക്കാരിൽനിന്ന് പിരിച്ചത്.

ഇത് കൃത്യസമയത്ത് കൈമാറാതെ വകമാറ്റി ചെലവഴിച്ചെന്നാണ് ആരോപണം. 2018 ഒക്ടോബർ മുതൽ ഇക്കഴിഞ്ഞ ജൂലായ് വരെയുള്ള 10 മാസമാണ് ജീവനക്കാരിൽനിന്നും പെൻഷൻകാരിൽനിന്നുമായി തുക പിരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP