Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോളേ ഇത് എസ്എഫ്‌ഐയുടെ തന്നെ എസ്എൻ കോളേജാണ്; ഇവിടെ എബിവിപി യൂണിറ്റ് ഇട്ടവർ എല്ലാവരും അത് അഴിച്ചു കളഞ്ഞു; അവളുമാർക്ക് എന്താ രാഷ്ട്രീയമില്ലേ? അവർക്ക് എന്താ ആങ്ങളമാരില്ലേ? ഒരു കുട്ടിയുടെ കയ്യിലെ രണ്ടെണ്ണം ആണ് അഴിച്ചു കളഞ്ഞത്; കരഞ്ഞുകൊണ്ടാണ് ആ കുട്ടി പോയത്; ക്യാമ്പസിനകത്ത് ഈ സാധനം പറ്റത്തില്ല; കൊല്ലത്ത് രാഖി കെട്ടിയതിന്റെ പേരിൽ വിദ്യാർത്ഥിനിയെ സീനിയർ വിദ്യാർത്ഥിനികൾ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോളേ ഇത് എസ്എഫ്‌ഐയുടെ തന്നെ എസ്എൻ കോളേജാണ്; ഇവിടെ എബിവിപി യൂണിറ്റ് ഇട്ടവർ എല്ലാവരും അത് അഴിച്ചു കളഞ്ഞു;  അവളുമാർക്ക് എന്താ രാഷ്ട്രീയമില്ലേ? അവർക്ക് എന്താ ആങ്ങളമാരില്ലേ? ഒരു കുട്ടിയുടെ കയ്യിലെ രണ്ടെണ്ണം ആണ് അഴിച്ചു കളഞ്ഞത്; കരഞ്ഞുകൊണ്ടാണ് ആ കുട്ടി പോയത്; ക്യാമ്പസിനകത്ത് ഈ  സാധനം പറ്റത്തില്ല; കൊല്ലത്ത് രാഖി കെട്ടിയതിന്റെ പേരിൽ വിദ്യാർത്ഥിനിയെ സീനിയർ വിദ്യാർത്ഥിനികൾ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

എം മനോജ് കുമാർ

 കൊല്ലം: രാഖി കെട്ടിയതിന്റെ പേരിൽ കൊല്ലം എസ്എൻ കോളേജിലെ ഒന്നാം വർഷ പൊളിറ്റിക്‌സ് വിദ്യാർത്ഥിനിയെ ബിഎ വിദ്യാർത്ഥിനികൾ ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ സംഭാഷണം പുറത്ത്. സംഭവം വിവാദമായപ്പോൾ ഈ രണ്ടു വിദ്യർത്ഥിനികളെയും കൊല്ലം എസ്എൻ കോളേജിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. ഒരു മാസത്തേക്കാണ് സസ്‌പെൻഷൻ വന്നത്. രാഖി കെട്ടിവന്ന ഒന്നാം വർഷ പൊളിറ്റിക്‌സ് വിദ്യാർത്ഥിനിയെ തടഞ്ഞു നിർത്തി സീനിയർ വിദ്യാർത്ഥിനികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് സസ്‌പെൻഷൻ. വ്യക്തിപരമായ ഇഷ്ടം കൊണ്ടാണ് രാഖി കെട്ടി വന്നത് എന്ന് വിദ്യാർത്ഥിനി പറഞ്ഞെങ്കിലും സംഭാഷണത്തിൽ വൻ ഭീഷണിയാണ് രാഖി പൊട്ടിച്ചു കളയാൻ വിദ്യാർത്ഥിനികൾ നടത്തുന്നത്. അത് സംഭാഷണത്തിൽ വ്യക്തവുമാണ്. അഴിച്ചു മാറ്റിയില്ലെങ്കിൽ സ്ഥിതി മാറുമെന്നും പെൺകുട്ടികൾ ഭീഷണി മുഴക്കുന്നുണ്ട്. ഇതോടെ ഭയന്ന പെൺകുട്ടി പരാതിയുമായി നീങ്ങുകയായിരുന്നു. ഇതിനെ തുടർന്നാണ് സസ്‌പെൻഷൻ വന്നത്. നാലാം സെമസ്റ്റർ ഹിസ്റ്ററി, മൂന്നാം സെമസ്റ്റർ ബികോം വിദ്യാർത്ഥിനികളെയാണ് സസ്‌പെൻഡ് ചെയ്തതത്. പെൺകുട്ടികൾ തമ്മിലുള്ള സംഭാഷണം ഈ വിധം:

പേരെന്താ?

........

ഡിപ്പാർട്ട്‌മെന്റ്?

പൊളിറ്റിക്‌സ്

വീടെവിടെയാണ്?

കടക്കാവൂർ

രാഖി ആരാണ് കെട്ടിയത്?

അത് അനിയത്തി കെട്ടിത്തന്നതാണ്.

സഹോദരൻ സഹോദരിക്ക് കെട്ടിത്തരുന്നതാണ് രാഖി

എനിക്ക് അനിയത്തി കെട്ടിത്തന്നു. വീട്ടിലുള്ളവർ ഓരോരുത്തരായി പരസ്പരം കെട്ടി.

അത് രക്ഷാബന്ധൻ സമയത്ത് കേട്ടിയതല്ലേ?

ആ ദിവസമല്ലേ കെട്ടാറുള്ളൂ?

കെട്ടിയാൽ പിന്നെ അത് ഇങ്ങിനെ കിടക്കും

അനിയത്തി കെട്ടിത്തന്നത് ഇതല്ലല്ലോ?

പക്ഷെ ഇത് എസ്എൻ കോളേജിൽ പറ്റത്തില്ല. ക്യാമ്പസിനകത്തായാൽ പറ്റത്തില്ല. ഏത് മിസാണ് അങ്ങിനെ പറഞ്ഞത്?

ടീച്ചർ പ്രീതയാണോ?

നീതുവല്ലേ?
കെട്ടാമെന്നു ടീച്ചർ പറഞ്ഞോ?

ഇതു കുഴപ്പമില്ലാ എന്നാണ് പറഞ്ഞത്.

നിങ്ങൾ കയറിപ്പോൾ മിസ് കയറിയതേയുള്ളൂ.

വർഷങ്ങളായി ഇത് ഇവിടെ അനുവദനീയമല്ല.

ആ ഡിപ്പാർട്ട്‌മെന്റിൽ ഇറങ്ങിപ്പോയ സീനിയേഴ്‌സ് ...

പുറത്തു പോയി നീ കെട്ടിക്കോ..

ഞങ്ങളുടെ രീതി ഇതല്ല.

വേറെ വിഷയങ്ങൾ ഒന്നുമില്ല. ഈ ക്യാമ്പസിൽ അത് പറ്റത്തില്ല.

ഈ പൂവ് വേണമെങ്കിൽ ഊരിക്കളഞ്ഞാലും മതി.

ഞങ്ങളുടെ കൂട്ടത്തിൽ എത്ര പേർ ചരടു കെട്ടുന്നവർ ഉണ്ട് എന്നറിയാമോ?

പക്ഷെ ഈ സംഭവം കോളേജിൽ അലൗഡ് അല്ല.

നിങ്ങളുടെ രക്ഷാബന്ധൻ എന്ന് പറയുന്ന സാധനം ഇതല്ല.

ആരോടെങ്കിലും ചോദിച്ചാൽ മതി.

കേരളത്തിൽ ആർഎസ്എസുകാർ അവരുടെ ആധിപത്യം കാണിക്കുന്ന ഒരു സംഭവം ആണിത്.

എങ്കിൽ ശരി. ഞാൻ കെട്ടി. അതിനിപ്പം എന്താ?

അഴിക്കാനാണ് പറഞ്ഞത്. ഈ കോളെജ് ക്യാമ്പസിൽ പറ്റത്തില്ല.

നീ പുറത്തിറങ്ങിയിട്ട് കെട്ടിക്കോ...

ക്യാമ്പസിലും ക്ലാസിനകത്തും ഇത് അലൗഡ് അല്ല.

എനിക്ക് അഴിക്കാൻ പറ്റത്തില്ല.
അഴിച്ചു കഴിഞ്ഞാൽ പിന്നെയും കെട്ടാൻ കഴിയുന്ന സാധനമല്ലേ ഇത്.
അല്ലെങ്കിൽ പൂവ് പോലുള്ള ഭാഗം ഊരിക്കളഞ്ഞാൽ മതി.

1982 മുതൽ തുടങ്ങിയതാണ് ഇത്.

ഞാൻ അത് മാറ്റി മറിച്ചോന്നുമില്ല ചേച്ചി

നീ ഇങ്ങിനെ കെട്ടിയാൽ വേറെ ഉള്ളവർ ചോദിക്കും ആ കൊച്ച് കെട്ടിയിട്ടുണ്ടല്ലോ എന്ന്
കെട്ടിയവർ എല്ലാം അഴിച്ചു തുടങ്ങി
ഇവിടെ എബിവിപി യൂനിറ്റ് ഇട്ടവർ എല്ലാവരും അത് അഴിച്ചു കളഞ്ഞു.
അവളുമാർക്ക് എന്താ രാഷ്ട്രീയമില്ലേ? അവർക്ക് എന്താ ആങ്ങളമാരില്ലേ?

ഇത് പക്ഷെ അവരുടെ ഒരു സിംബൽ ആണ്.
ഞങ്ങളെ ഇന്നലെയെ പറഞ്ഞതാണ്. ഞങ്ങൾ രണ്ടാമത് പറയുന്നവർ അല്ല. ഞങ്ങളുടെ സിറ്റുവേഷൻ അങ്ങിനെ ആയതുകൊണ്ടാണ് രണ്ടാമതും വന്നു പറഞ്ഞത്. എന്നും രാഖി പൊട്ടിച്ച പിള്ളേരുണ്ട്. രാഖി ഞങ്ങൾ കൊടുക്കാറില്ല. വലിച്ച് എറിയത്തേയുള്ളൂ. നിന്നോടു അതുകൊണ്ട് അഴിച്ചു മാറ്റിക്കളയാൻ ആണ് പറയുന്നത്.

മോളേ ഇത് എസ്എഫ്‌ഐയുടെ തന്നെ എസ്എൻ കോളേജാണ്.

നീ കൊണ്ടുവരുന്ന കാര്യമല്ല പറയുന്നത്. അല്ലെങ്കിൽ ചരട് കയ്യിൽ കിടന്നോട്ടെ. ഒന്നും പറയത്തില്ല. ഒരു ലോജിക് വേണ്ടേ? അവരിങ്ങനെ കെട്ടിത്തന്നാൽ. ഇതല്ല രാഖി, ഇതല്ല രക്ഷാ ബന്ധൻ.
ശരി... ഞാൻ ഇത് കയ്യിൽ കെട്ടി. എന്റെ ഇഷ്ടം കൊണ്ടാണ് ഞാൻ കെട്ടുന്നത്.
പക്ഷെ ക്യാമ്പസിനകത്ത് ഈ കാര്യം അലൗഡ് അല്ല, വർഷങ്ങൾ ആയിട്ട് തന്നെ. ഒരാൾക്ക് വേണ്ടി അത് മാറ്റാൻ കഴിയില്ല.

എന്റെ ഇഷ്ടമാണ് ചേച്ചി.

ഞങ്ങൾ മര്യാദയുടെ ഭാഷയിലാണ് ഞങ്ങൾ സംസാരിച്ചത്.
നിങ്ങൾ വിരട്ടുകയാണ്.

ഇതാണോ വിരട്ടൽ... എസ് എൻ കോളേജിൽ എസ്എഫ്‌ഐക്കാർ വിരട്ടാൻ വേണ്ടി വരുന്നവരല്ല. ജൂനിയേഴ്‌സിനോടും സീനിയേഴ്‌സിനോടും ചോദിച്ചാൽ മതി. പറഞ്ഞപ്പോൾ എല്ലാവരും അഴിച്ചു വെച്ചു. സൗഹൃദത്തിലാണ് ഞങ്ങൾ പോകുന്നത്. ഒരു കുട്ടിയുടെ കയ്യിലെ രണ്ടെണ്ണം ആണ് അഴിച്ചു കളഞ്ഞത്. കരഞ്ഞുകൊണ്ടാണ് ആ കുട്ടി പോയത്. നീ പുറത്തു പോയി കെട്ടിക്കോ? ക്യാമ്പസിനകത്ത് വെച്ച് വേണ്ട...ക്യാമ്പസിനകത്ത് ഈ സാധനം പറ്റത്തില്ല. നീ പൂവ് ഇളക്കിക്കളഞ്ഞാൽ മതി.

ചേച്ചി എനിക്ക് റഫറൻസ് വയ്ക്കണം.

റഫറൻസ് എല്ലാവർക്കും ഉള്ളതാണ്.

ചേച്ചി ടീച്ചർ പെട്ടെന്ന് ചെല്ലാൻ പറഞ്ഞതാണ്. കാര്യം അറിയാൻ വേണ്ടിയാണ് ഞാൻ വന്നത്.
അസൈന്മെന്റിനും റഫറൻസിനും പെട്ടെന്ന് കിടന്നു ഓടുന്നത് എന്തിനാണ്. അവര് കുത്തിയിരുന്നു നോക്കുമോ?

നീ നിന്റെ തീരുമാനം പറ

ഇത് എന്റെ ഇഷ്ടമാണ്..

പക്ഷെ കോളെജ് ക്യാമ്പസിൽ ഇത് പറ്റത്തില്ല.

എനിക്ക് അറിഞ്ഞുകൂടാ

അറിയാത്ത കാര്യമാണ് പറഞ്ഞു തരുന്നത്.

ക്ലാസിൽ കയറിയാൽ അറ്റൻഡൻസ് എടുക്കില്ലേ? അതുപോലുള്ള ഒരു നിയമമാണ് ഇത്.

ഇത് ഒരു നിയമമാണോ? പ്രിൻസിപ്പാൾ അംഗീകരിച്ച നിയമമാണോ?
നിങ്ങൾ എല്ലാവരും ഓരോന്ന് പറഞ്ഞിട്ടുണ്ട്. എല്ലാം ഞാൻ ചെയ്തിട്ടുമുണ്ട്. ഞങ്ങൾ വർഷങ്ങളായി ചെയത് വരുന്നതാണ്. അത് ഒരാൾക്ക് വേണ്ടി മാറ്റാൻ പറ്റത്തില്ല.

എനിക്ക് വേണ്ടി മാറ്റണം എന്ന് ഞാൻ പറയുന്നില്ല.. ഇതെനിക്ക് ഇഷ്ടംപോലെ ഞാൻ കെട്ടി. എനിക്ക് ഇഷ്ടം തോന്നിയതുകൊണ്ടാണ് കെട്ടുമ്പോൾ വേണ്ട എന്ന് ഞാൻ പറയാതിരുന്നത്.

ഞാൻ ആർഎസ്എസ് ആണ്.

അതു പറഞ്ഞാൽ മതി. രക്ഷാബന്ധന് കെട്ടുന്നത് ഈ സാധനമല്ല. എബിവിപി പ്രസിഡന്റ് വരെ അഴിച്ചു.

ഞാൻ എന്തോ വേണം എന്ന് പറയാതെ... ഈ സാധനം ഇവിടെ പറ്റത്തില്ല.... വേറെ വല്ലോരുമാണെങ്കിൽ പൊട്ടിച്ചെനെ...
ഇപ്പോൾ അഴിക്കണം... ഇപ്പത്തന്നെ അഴിക്കണം....വിശ്വാസം ക്യാമ്പസിന് പുറത്ത് ആക്കിക്കോ... ക്യാമ്പസിന് ഉള്ളിൽ പറ്റത്തില്ല...

മോളെ ഞങ്ങൾ നിങ്ങളോട് മാന്യമായാണ് പെരുമാറിയത്. നിന്റെ ക്ലാസിൽ ആർഎസ്എസുകാരുണ്ട്. ആരുടെയെങ്കിലും കയ്യിൽ നീ ഇത് കണ്ടോ? ഇവിടെ ഇത് പറ്റത്തില്ല.... നിന്റെ പേർ അറിയില്ല. ഈ സാധനം കയ്യിൽ കെട്ടിയതുകൊണ്ട് മാത്രമാണ് ഞങ്ങൾ വിളിച്ചത്.......ഇത് റാഗിങ് അല്ല. ഞങ്ങൾ കാര്യമായിട്ടാണ് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP