Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയിലിലായത് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കൊന്ന കേസിൽ; നാട്ടിലെ ദുരന്തമറിഞ്ഞ് കവളപ്പാറക്കാരൻ അസ്വസ്ഥനായത് മകനേയും സഹോദരിയേയും ഇനിയും കണ്ടെത്താത്തതിനാൽ; ഒടുവിൽ ബന്ധുക്കളെ കാണാൻ ശങ്കരൻ കുട്ടിക്ക് പരോൾ അനുവദിച്ച് കോടതി

ജയിലിലായത് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കൊന്ന കേസിൽ; നാട്ടിലെ ദുരന്തമറിഞ്ഞ് കവളപ്പാറക്കാരൻ അസ്വസ്ഥനായത് മകനേയും സഹോദരിയേയും ഇനിയും കണ്ടെത്താത്തതിനാൽ; ഒടുവിൽ ബന്ധുക്കളെ കാണാൻ ശങ്കരൻ കുട്ടിക്ക് പരോൾ അനുവദിച്ച് കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് കവളപ്പാറയിലുണ്ടായ ഉരൂൾപൊട്ടലിൽ കാണാതായത് ശങ്കരൻകൂട്ടിടെ വീടിനൊപ്പം മകനെയും സഹോദരിയേയുമാണ്. നിലവിൽ കാണാതായ 59പേരിൽ ഭൂരിഭാഗംപേരുടേയും മൃതദേഹം കണ്ടെത്തിയെങ്കിലും ശങ്കരൻകുട്ടിയുടെ ബന്ധുക്കളെ ഇതുവരെ കണ്ടെത്താനായില്ല. അവസാനം ഉറ്റവരെ കാണാൻ ശങ്കരൻകുട്ടിക്ക് കോടതി പരോൾ അനുവദിച്ചു. ശങ്കരൻകൂട്ടി ജയിലിലായത് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തിയകേസിലാണെന്ന പ്രത്യേകതയുമുണ്ട്. ഉരുൾപൊട്ടലിൽ ദുരന്തഭൂമിയായ മാറിയ കവളപ്പാറയിലെ ഉറ്റവരെ കാണാനാണ് തടവറയിൽ കഴിയുന്ന ശങ്കരൻകുട്ടിക്ക് കോടതി പരോൾ അനുവദിച്ചത്

പോത്തുകല്ല് ഭൂതാനം കവളപ്പാറ ശങ്കരൻകുട്ടിക്കാണ് മഞ്ചേരി ജില്ലാ സെഷൻസ് ജഡ്ജി സുരേഷ് കുമാർ പോൾ പരോൾ അനുവദിച്ചത്. ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തിയെന്ന് പോത്തുകല്ല് പൊലീസ് ചാർജ്ജ് ചെയ്ത കേസിൽ പ്രതിയാണ് ശങ്കരൻകുട്ടി. അറസ്റ്റിലായ ശങ്കരൻകുട്ടി ജാമ്യമെടുക്കാൻ ആളില്ലാതെ 2018 ഒക്ടോബർ 25 മുതൽ മഞ്ചേരി സ്പെഷ്യൽ സബ്ജയിലിൽ റിമാന്റിൽ കഴിഞ്ഞു വരികയാണ്. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) യിൽ വിചാരണ ആരംഭിച്ചെങ്കിലും മാറ്റിവെക്കുകയായിരുന്നു.

മഹാ പ്രളയത്തിൽ ഉരുൾപ്പൊട്ടലുണ്ടായി കവളപ്പാറയിൽ ശങ്കരക്കുട്ടിയുടെ വീട് സ്ഥിതിചെയ്യുന്ന കോളനിയിലെ അമ്പതോളം വീടുകൾ മണ്ണിനടിയിൽപ്പെട്ടിരുന്നു. 59 പേരെ കാണാതായതിൽ 48പേരെയും മരിച്ച നിലയിൽ കണ്ടെത്തിയെങ്കിലും ശങ്കരൻകുട്ടിയുടെ ബന്ധുക്കളെ ഇനിയും കണ്ടെത്താനായിട്ടില്ല. ശങ്കരൻ കുട്ടിയുടെ സഹോദരി ശാന്തകുമാരി (36), ശാന്തകുമാരിയുടെ മകൻ സുജിത്ത് (19) എന്നിവരെയാണ് കാണാതായത്. ശങ്കരൻകുട്ടിയുടെ പിതൃ സഹോദരനും പിതൃസഹോദര ഭാര്യയും കാണാതായവരിൽപ്പെടും. ശാന്തകുമാരിയുടെ ഭർത്താവ് സുനിൽ രക്ഷപ്പെട്ടിരുന്നു. മറ്റൊരു സഹോദരിയും ഭർത്താവും ഇവരുടെ മകളായ ശരണ്യയെന്ന ഏഴുവയസ്സുകാരിയും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

ദുരന്ത വാർത്ത അറിഞ്ഞ് മാനസികമായി തളർന്ന ശങ്കരൻ കുട്ടി അവശേഷിച്ച ബന്ധുക്കളെ നേരിട്ട് കാണാൻ ആഗ്രഹം പ്രകടിപ്പിപ്പ് ജയിൽ സൂപ്രണ്ടിന്റെ അനുമതിയോടെ ജില്ലാ സർവ്വീസസ് അഥോറിറ്റിക്ക് ഹരജി നൽകുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം ക്യാമ്പിലെത്തി ശരണ്യയെയും മാതാപിതാക്കളെയും നേരിട്ട് കണ്ട ജില്ലാ സെഷൻസ് ജഡ്ജി സുരേഷ് കുമാർ പോൾ ഇന്നലെ ശങ്കരൻകുട്ടിയുടെ ഹരജി പരിഗണിച്ച് പരോൾ അനുവദിക്കുകയായിരുന്നു. ഓഗസ്റ്റ് 24ന് രാവിലെ 10 മുതൽ അഞ്ചു മണി വരെയാണ് പരോൾ. ശങ്കരൻ കുട്ടിയെ ഭൂതാനം സെന്റ് ജോർജ്ജ് മലങ്കര കാത്തലിക് സ്‌കൂളിലെ ക്യാമ്പിൽ കൊണ്ടു പോകാനും ബന്ധുക്കളുമായി നേരിട്ട് കാണാനുള്ള അവസരം ഒരുക്കാനും പൊലീസിന് ജില്ലാ ജഡ്ജി നിർദ്ദേശം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP