Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജെയ്ഡ് ഗുഡിയെ ഗുരുതരമായ ക്യാൻസറാണെന്ന് അറിയിച്ചത് ഇന്ത്യൻ ബിഗ് ബ്രദറിൽ പങ്കെടുക്കവെ; വിവരം അറിഞ്ഞുള്ള പൊട്ടിക്കരച്ചിൽ ചിത്രീകരിച്ച് ടിവി സംഘം; പത്തുകൊല്ലം മുമ്പത്തെ ഞെട്ടിക്കുന്ന സങ്കടകഥ പുറംലോകമറിയുമ്പോൾ

ജെയ്ഡ് ഗുഡിയെ ഗുരുതരമായ ക്യാൻസറാണെന്ന് അറിയിച്ചത് ഇന്ത്യൻ ബിഗ് ബ്രദറിൽ പങ്കെടുക്കവെ; വിവരം അറിഞ്ഞുള്ള പൊട്ടിക്കരച്ചിൽ ചിത്രീകരിച്ച് ടിവി സംഘം; പത്തുകൊല്ലം മുമ്പത്തെ ഞെട്ടിക്കുന്ന സങ്കടകഥ പുറംലോകമറിയുമ്പോൾ

സ്വന്തം ലേഖകൻ

ജെയ്ഡ് ഗുഡിയെ ഓർമയില്ലേ? ബിഗ് ബ്രദർ റിയൽറ്റി ഷോയിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിയെ വംശീയമായി അധിക്ഷേപിക്കുക വഴി കുപ്രസിദ്ധയായ താരത്തെ? എന്നാൽ, ജെയ്ഡ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് വിധി അവരോടുകാട്ടിയ ക്രൂരതയുടെ പേരിലാണ്. റിയൽറ്റി ഷോയിൽ പങ്കെടുക്കുന്നതിനിടെ, തനിക്ക് സെർവിക്കൽ ക്യാൻസറാണെന്ന് ജെയ്ഡ് തിരിച്ചറിഞ്ഞ നിമിഷമാണ് ഇപ്പോൾ ലോകത്തെ ഞെട്ടിക്കുന്നത്. പത്തുകൊല്ലം മുമ്പത്തെ ആ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. ക്യാൻസർ ബാധിതയായ ജെയ്ഡ് 20009 മാർച്ചിലാണ് മരിക്കുന്നത്.

2007-ലാണ് ജെയ്ഡ് വിവാദനായിയകും ശിൽപ ജേതാവുമായ ബിഗ് ബ്രദർ സീസൺ. വിവാദനായികയായി മാറിയ ജെയ്ഡ് പിറ്റേവർഷം ഇന്ത്യയിലെത്തി. ഇന്ത്യയിലെ ഒരു ചാനൽ സംപ്രേഷണം ചെയ്യുന്ന ഇന്ത്യൻ ബിഗ് ബ്രദറിൽ പങ്കെടുത്ത് ശില്പയോട് ചെയ്ത തെറ്റിന് പരിഹാരം കണ്ടെത്തുകയായിരുന്നു ഉദ്ദേശ്യം. എന്നാൽ, ഇന്ത്യയിലെത്തി രണ്ടുദിവസത്തിനകം അവർ ഷോയുപേക്ഷിച്ച് അമേരിക്കയിലേക്ക് മടങ്ങി. തനിക്ക് സെൽവിക്കൽ ക്യാൻസറാണെന്ന വിവരമറിഞ്ഞതിനെത്തുടർന്നായിരുന്നു മടക്കം.

റിയൽറ്റി ഷോയ്ക്കിടെയാണ് ജെയ്ഡ് തനിക്ക് ക്യാൻസറുള്ള വിവരം അറിയുന്നത്. അതറിഞ്ഞ് പൊട്ടിക്കരയുന്ന ജെയ്ഡിന്റെ ദൃശ്യങ്ങൾ അന്ന് പർത്തിയിരുന്നു. 'ജെയ്ഡ്, ദ റിയൽറ്റി സ്റ്റാർ ഹു ചെയ്ഞ്ച്ഡ് ബ്രിട്ടൻ' എന്ന ഡോക്യുമെന്ററിയിലൂടെയാണ് ആ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവരുന്നത്. ലണ്ടനിലെ ഡോക്ടർമാർ ഫോണിൽ വിളിച്ച് രോഗവിവരം അറിയിക്കുന്ന ദൃശ്യങ്ങളാണത്. അവരുടെ മരണത്തിന് പത്തുവർഷത്തിനുശേഷം പുറത്തിറങ്ങുന്ന ഡോക്യുമെന്ററിയിൽ ആ ദൃശ്യങ്ങൾ ഉൾപ്പെടുത്താൻ അണിയറപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.

അത്യസാധാരണമായ സാഹചര്യങ്ങളിൽമാത്രം ഷോയിൽ പങ്കെടുക്കുന്നവർക്ക് പുറത്തുനിന്നുള്ള ഫോൺവിളികൾ അനുവദിച്ചിരുന്നു. അത്തരമൊരു ഫോൺ വിളിയിലാണ് രോഗബാധിതയാണെന്ന കാര്യം ജെയ്ഡ് അറിയുന്നത്. കാണുന്നവർക്ക് പെട്ടെന്ന് കാര്യം മനസ്സിലായില്ലെങ്കിലും ഷോയിലെ മറ്റംഗങ്ങളോട് വിവരം പറഞ്ഞ് ജെയ്ഡ് അന്നുതന്നെ അമേരിക്കയിലേക്ക് മടങ്ങുകയായിരുന്നു. താൻ പൊട്ടിക്കരയുന്ന ദൃശ്യം ചിത്രീകരിച്ചിരുന്നുവെന്ന് അറിഞ്ഞിരുന്നില്ലെന്ന് പിന്നീട് ജെയ്ഡ് പറഞ്ഞിരുന്നു.

ചാനൽ ഫോറിൽ പിന്നീട് നടന്ന അഭിമുഖത്തിലാണ് അക്കാര്യം അവർ വ്യക്തമാക്കിയത്. താൻ രോഗബാധിതയാണെന്ന് അറിയുന്ന നിമിഷം പൊട്ടിക്കരഞ്ഞത് സ്വാഭാവികമാണ്. അത് ചിത്രീകരിക്കാൻ പാടില്ലായിരുന്നു. അത് തെറ്റാണെന്ന് അവർ പറഞ്ഞു. തന്റെ രോഗവിവരം ഏറ്റവുമൊടുവിൽ അറിഞ്ഞത് ഒരുപക്ഷേ താനായിരിക്കുമെന്നും ആ നിമിഷം ഒറ്റപ്പെട്ടതുപോലെയാണ് തനിക്ക് തോന്നിയതെന്നും ജെയ്ഡ് അഭിമുഖത്തിൽ പറഞ്ഞു.

രോഗവിവരം ജെയ്ഡ് അറിയുന്നതുമുതൽ മരണം വരെയുള്ള സംഭവങ്ങളാണ് ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2009-ലെ മാതൃദിനത്തിലായിരുന്നു കാമുകൻ ജാക്ക് ട്വീഡുമായുള്ള ജെയ്ഡിന്റെ വിവാഹം. അതും മരണത്തിന് ഒരുമാസം മുമ്പ്. രോഗവിവരം അറിഞ്ഞെങ്കിലും പിന്നീടും അഭിനയവും റിയൽറ്റി ഷോകളും തുടരാൻ അവർ തീരുമാനിച്ചിരുന്നു. മക്കളായ ബോബിക്കും ഫ്രെഡ്ഡിക്കും പരമാവധി പണം സമ്പാദിച്ചുകൊടുക്കണമെന്ന ആഗ്രഹത്തിലായിരുന്നു അത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP