Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ഥിരമായി കംപ്യൂട്ടർ സർവീസ് സെന്ററിൽ കയറിയിറങ്ങി നിങ്ങളുടെ പഴ്സ് കീറിയോ? സിസ്റ്റത്തിന്റെ വേഗത കുറയുന്നത് മുതൽ ഹാർഡ് ഡിസ്‌ക് ക്രാഷ് ആകാതിരിക്കാൻ വരെ എന്ത് ചെയ്യണം? ഫോൾഡർ സൃഷ്ടിച്ച ശേഷം ഫയലുകൾ എങ്ങനെ ഉപയോഗിക്കണം? പണം നഷ്ടമാകാതിരിക്കാനുള്ള മാർഗങ്ങളിതാ

സ്ഥിരമായി കംപ്യൂട്ടർ സർവീസ് സെന്ററിൽ കയറിയിറങ്ങി നിങ്ങളുടെ പഴ്സ് കീറിയോ? സിസ്റ്റത്തിന്റെ വേഗത കുറയുന്നത് മുതൽ ഹാർഡ് ഡിസ്‌ക് ക്രാഷ് ആകാതിരിക്കാൻ വരെ എന്ത് ചെയ്യണം? ഫോൾഡർ സൃഷ്ടിച്ച ശേഷം ഫയലുകൾ എങ്ങനെ ഉപയോഗിക്കണം? പണം നഷ്ടമാകാതിരിക്കാനുള്ള മാർഗങ്ങളിതാ

മറുനാടൻ ഡെസ്‌ക്‌

സ്ഥിരമായി കംപ്യൂട്ടർ ഉപയോഗിക്കുന്നവരാണ് നമ്മൾ. ലാപ്പിലാണെങ്കിലും ഡെസ്‌കിലാണെങ്കിലും വോഗത കുറയുന്നുവെന്നും കമ്പ്യൂട്ടർ ശരവേഗത്തിൽ കേടാകുന്നുവെന്നും ഒട്ടേറെ പേർ പരാതി പറയുകയാണ്. ഇത് നിങ്ങളുടെ ബജറ്റിനേയും താളം തെറ്റിക്കുന്ന ഒന്നാണ്. നിങ്ങളുടെ സിസ്റ്റത്തിന്റെ പ്രോസസ്സർ, റാം എന്നിവ അനുസരിച്ചായിരിക്കും കംപ്യൂട്ടറിന്റെ വേഗത എന്നത്. കംപ്യൂട്ടറിന് പരമാവധി വേഗം കിട്ടാൻ ചിലമാർഗങ്ങൾ നമുക്കൊന്ന് നോക്കാം.

ഡെസ്‌ക്ടോപ്പിൽ അത്യാവശ്യമുള്ള ഐക്കണുകളിൽ കൂടുതൽ ഇടരുത്. സ്ഥിരമായി ഉപയോഗമില്ലാത്തവ ഡിലീറ്റ് ചെയ്യുക. ഉപയോഗമില്ലാത്ത സോഫ്‌റ്റ്‌വെയറുകൾ അൺഇൻസ്റ്റാൾ ചെയ്യുക. പല സോഫ്റ്റ്‌വെയറുകളും നാം അറിയാതെ ബാക്ഗ്രൌണ്ടിൽ പ്രവർത്തിച്ചു കൊണ്ടിരിക്കും. ആവശ്യമില്ലാത്ത ഫയലുകൾ എല്ലാം ഡിലീറ്റ് ചെയ്യുക. ഇതിനാൽ പ്രോസസ്സറിന് ഹാർഡ് ഡിസ്‌കിൽ നിന്ന് എളുപ്പത്തിൽ ഡാറ്റ തിരഞ്ഞ് കണ്ടെത്താൻ സാധിക്കും. ആവശ്യമുള്ള നല്ല കുറച്ചു ഫോണ്ടുകൾ മാത്രം ഉപയോഗിക്കുക.

ഫോണ്ടുകൾ നിങ്ങൾ കരുതുന്നതിലും അധികം കമ്പ്യുട്ടറിനെ സ്ലോ ആക്കുന്ന ഒന്നാണ്. മാസത്തിൽ ഒരിക്കലെങ്കിലും ഡിസ്‌ക് ഡീഫ്രാഗ്മെന്റ് ചെയ്യുക. ഇത് ഹാർഡ് ഡിസ്‌കിന്റെ ജോലിഭാരം കുറക്കും.ഡിസ്‌ക് ഇററുകൾ ചെക്ക് ചെയ്യുകയും ശരിയാക്കുകയും ചെയ്യുക. ഇതും ഹാർഡ് ഡിസ്‌ക് പെർഫോമൻസ് മെച്ചപ്പെടുത്തും. ലൈവ് ഡെസ്‌ക്ടോപ്പ്, സ്ലൈഡ് ഷോ എന്നിവ ഒഴിവാക്കുക. ഇവ ബാക്ഗ്രൌണ്ടിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രോഗ്രാമുകളാണ്. ഇവ പ്രോസസ്സിങ്ങ് പവർ ദുരുപയോഗം ചെയ്യും.

ആവശ്യമില്ലാത്ത വിൻഡോസ് ഫീച്ചറുകൾ നീക്കം ചെയ്യുക. ഇതും പ്രോസസ്സറിങ്ങ് പവറിന്റെ ദുരുപയോഗം കുറക്കും. ടെമ്പററി ഫയലുകൾ നീക്കം ചെയ്യുക. ഇത് റാം ഫ്രീ ആകാനും ഹാർഡ്ഡിസ്‌ക് സ്പേസ് ലാഭിക്കാനും സഹായിക്കും. വിൻഡോസ് അപ്ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യുക. നിങ്ങൾ ഒറിജിനൽ വിൻഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഉപയോഗിക്കുന്നതെങ്കിൽ പുതിയ അപ്ഡേറ്റുകൾ ചെക്ക് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.(വ്യാജ കോപ്പിയാണെങ്കിൽ അപ്ഡേറ്റ് ചെയ്യരുത്) റെജിസ്റ്ററി ക്ലീൻ ചെയ്യുകയും ഫിക്സ് ചെയ്യുകയും ചെയ്യുക.

ഇതിന് സി-ക്ലീനർ പോലുള്ള സോഫ്‌റ്റ്‌വെയറുകൾ ഉപയോഗിക്കാവുന്നതാണ്. ഇവ പെർഫോമൻസ് വളരെയധികം മെച്ചപ്പെടുത്തും. ഇന്റർനെറ്റ് ഹിസ്റ്ററി നീക്കം ചെയ്യുക. ഒരുപാട് ടെംപററി ഫയലുകൾ സൃഷ്ടിക്കുന്ന ഒന്നാണ് ഇന്റർനെറ്റ് ഹിസ്റ്ററി. ഒരുപാട് പ്രോഗ്രാമുകൾ തുറന്നിടുന്നത് മെമ്മറി ഉപയോഗം വർദ്ധിപ്പിക്കും. അതുപോലെ ബ്രൌസറിൽ നിരവധി ടാബുകൾ തുറന്നിടുന്നതും ഒഴിവാക്കുക.ഒരേ സമയം ഒന്നിലധികം ഫയൽ കോപ്പി ചെയ്യാതിരിക്കുക. ഇത് ഹാർഡ്ഡിസ്‌കിന് ജോലിഭാരം കൂട്ടുകയാണ് ചെയ്യുന്നത്.

ഓവറോൾ പെർഫോമൻസ് കുറയുന്നതാണ് ഇതിന്റെ ഫലം. ഒരു ഫോൾഡറിൽ തന്നെ വളരെയധികം ഫയലുകൾ സൂക്ഷിക്കരുത്. സബ് ഫോൾഡറുകൾ ഉപയോഗിക്കുക. പ്രോസസ്സറിന് കൂടുതൽ ഫയലുകളുള്ള ഫോൾഡറുകൾ ആക്സസ്സ് ചെയ്യാൻ വളരെയധികം സമയം വേണ്ടിവരും. അനാവശ്യമായ സ്റ്റാർട്ട്അപ് പ്രോഗ്രാമുകൾ നീക്കം ചെയ്യുക. ഇത് കമ്പ്യൂട്ടർ പെട്ടെന്ന പ്രവർത്തന സജ്ജമാകാൻ സഹായിക്കും. ആവശ്യമായ എല്ലാ ഡ്രൈവറുകളും ഇൻസ്റ്റാൾ ചെയ്യുക.

ഡിസ്പ്ലേ, വൈ-ഫൈ, ബ്ലൂടൂത്ത് തുടങ്ങിയവയുടെ ഡ്രൈവറുകൾ ഇല്ലെങ്കിൽ അവ പ്രവർത്തിക്കാതിരിക്കുകയോ പെർഫോമൻസ് വളരെ മോശമാവുകയോ ചെയ്യും. ഡ്രൈവറുകൾ അപ്ഡേറ്റ് ചെയ്യുക. ഏറ്റവും പുതിയ ഡ്രൈവറുകൾ ഏറ്റവും മികച്ച പെർഫോമൻസ് നൽകും. ഓട്ടോമാറ്റിക് അപ്ഡേറ്റുകൾ ഡിസേബിൾ ചെയ്യുക. അല്ലെങ്കിൽ കമ്പ്യുട്ടർ ഇന്റർനെറ്റുമായി കണക്ട് ചെയ്യുമ്പോൾ തന്നെ ഇവ അപ്ഡേറ്റ് തിരയാൻ തുടങ്ങും, ഇന്റർനെറ്റിന്റെ വേഗത കുറയും.നിങ്ങളുടെ ബജറ്റിനും കമ്പ്യൂട്ടറിനും ഇണങ്ങിയ ഒരു ആന്റിവൈറസ് ഇൻസ്റ്റാൾ ചെയ്യുക. സൗജന്യ ആന്റിവൈറസ് ആയാലും മതി. എന്തായാലും സ്ഥിരമായി അപ്ഡേറ്റ് ചെയ്യണമെന്ന് മാത്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP