Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്രറ്റേണിറ്റി 'പുസ്തക വണ്ടി' യാത്ര ആരംഭിച്ചു

ഫ്രറ്റേണിറ്റി 'പുസ്തക വണ്ടി' യാത്ര ആരംഭിച്ചു

സ്വന്തം ലേഖകൻ

മലപ്പുറം: പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്‌കൂൾ കിറ്റുകൾ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന 'പുസ്തക വണ്ടി' യാത്ര ആരംഭിച്ചു. മലപ്പുറം ഗവ:കോളേജിൽ നിന്ന് ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഫസ്‌ന മിയാൻ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. വണ്ടിയിലേക്കാവശ്യമായ പഠനോപകരണങ്ങൾ ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ നിന്ന് തന്നെയാണ് കണ്ടെത്തുന്നത്. ഇതിനുവേണ്ടി തിങ്കളാഴ്ച ജില്ലയിലെ ക്യാമ്പസുകളിൽ ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തിൽ കലക്ഷൻ ഡേ സംഘടിപ്പിച്ചിരുന്നു.

പുസ്തകവണ്ടി വിതരണം ചെയ്യുന്ന കിറ്റിൽ നോട്ട് ബുക്ക്, ബാഗ്, വാട്ടർ ബോട്ടിൽ, ഇൻസ്ട്രുമെന്റ് ബോക്‌സ്, പേന തുടങ്ങിയ സാധനങ്ങളാണ് ഉണ്ടായിരിക്കുക. ഒരാഴ്ചക്കുള്ളിൽ 50ഓളം ക്യാമ്പസുകളിൽ വണ്ടി സന്ദർശിക്കുകയും പഠനോപകരണങ്ങൾ സ്വീകരിക്കുകയും ചെയ്യും. പരിപാടിയിൽ ജില്ലാ പ്രസിഡന്റ് അഷ്റഫ് കെ.കെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സനൽ കുമാർ, സെക്രട്ടറി അജ്മൽ തോട്ടോളി മണ്ഡലം നേതാക്കളായ അക്‌ബറലി പി.പി, ബസിമുദ്ധീൻ പരി, ഇഹ്സാൻ മങ്ങാട്ടുപുലം തുടങ്ങിയവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP