Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്നാലും ന്റെ ബാലമണിയേ! മാസങ്ങൾക്കു ശേഷം ക്രോസ് ഫിറ്റ് ചെയ്ത നവ്യയുടെ കിളി പോയി; വൈറലായി നടിയുടെ ജിമ്മിലെ വർക്ക് ഔട്ട് വീഡിയോ

എന്നാലും ന്റെ ബാലമണിയേ!  മാസങ്ങൾക്കു ശേഷം ക്രോസ് ഫിറ്റ്  ചെയ്ത നവ്യയുടെ കിളി പോയി; വൈറലായി നടിയുടെ ജിമ്മിലെ വർക്ക് ഔട്ട് വീഡിയോ

സ്വന്തം ലേഖകൻ

സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി നവ്യാ നായർ. വിവാഹ ജീവിതം മുന്നോട്ട് പോകുന്നതിനിടെയിൽ നൃത്ത രംഗങ്ങളിലും മിനി സ്‌ക്രീനിലുമൊക്കെയായി സജീവമായ താരം അടുത്തിടെ ശരീരഭാരം കുറച്ച് മെലിഞ്ഞ് സുന്ദരിയായ നടിയുടെ മേക്ക് ഓവറിന് കൈയടി ലഭിച്ചിരുന്നു.പ്രായത്തെ തോൽപ്പിക്കുന്ന ആകാരഭംഗിയുമായി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ നിമിഷങ്ങൾക്കകമാണ് വൈറലായത്. ദിവസേനയുള്ള വർക്ക് ഔട്ട് മുടങ്ങാതെ ഡാൻസ് പ്രാക്ടീസും നടത്തുന്ന നടിയുടെ ഏറ്റവും പുതിയ വർക്ക് ഔട്ട് വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്.

സ്ഥിരമായി ജിമ്മിൽ പോകാറുള്ള നവ്യ മാസങ്ങൾക്കു ശേഷം ക്രോസ് ഫിറ്റ് പരീക്ഷിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ കിളി പോയി എന്നും കുറിച്ചിട്ടുണ്ട്.നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റിട്ടിരിക്കുന്നത്. ഈ വയസുകാലത്ത് ഇതിന്റെ വല്ല ആവശ്യവുമുണ്ടോ എന്നും ചിലർ ചോദിക്കുന്നു. നൃത്തമാണ് തന്റെ പാഷനെന്നും വളരെക്കാലമായി താനിതു ശ്രമിച്ചിട്ടെന്നും ശക്തി മുഴുവൻ ചോർന്നു പോയെന്നും നവ്യ കുറിക്കുന്നു. മിസ്റ്റർ പോഞ്ഞിക്കര, ഫീമെയിൽ മമ്മൂട്ടി എന്ന വിശേഷണങ്ങളാണ് നവ്യക്ക് ലഭിച്ചിരിക്കുന്നത്. ഇത്രക്ക് മെലിയേണ്ടിയിരുന്നിലെന്നും, ഫിറ്റ്നസിൽ മമ്മൂട്ടിയുടെ ശൈലിയാണ് പിന്തുടരുന്നതെന്നും ചില ആരാധകർ പറയുന്നു. എന്നാൽ നിരവധി പേർ നവ്യയെ അഭിന്ദിച്ചും രംഗത്തെത്തിയിട്ടുണ്ട്.

വിവാഹ ശേഷം സിനിമയിൽ മടങ്ങിയെത്തിയ നവ്യ ഏറ്റവും ഒടുവിലായി വേഷമിട്ടത് 'സീൻ ഒന്ന് നമ്മുടെ വീട്' എന്ന ചിത്രത്തിലാണ്. ശേഷം നൃത്തത്തിനായി കൂടുതൽ സമയം ചിലവഴിച്ചു. അടുത്തിടെ 'ചിന്നം ചിരു കിളിയെ' എന്ന നൃത്ത ആൽബം പുറത്തിറക്കിയിരുന്നു. 'നവ്യ രസങ്ങൾ' എന്ന പേരിൽ ഒരു പുസ്തകവും ഇതിനോടകം പ്രസിദ്ധീകരിച്ചിരുന്നു. അവാർഡ് വേദികളിലെ സ്ഥിരം സാന്നിധ്യമാണ് നവ്യ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP