Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടിപൊളി ഫീച്ചറുകളുമായി ആപ്പിൾ വാച്ച് ഫൈവിന്റെ പുതിയ വേർഷൻ ഉടൻ പുറത്തിറങ്ങും; സെറാമിക്ക്- ടൈറ്റാനിയം വേർഷനിലുള്ള സ്മാർട്ട് വാച്ച് ഫൈവിന്റെ വരവും കാത്ത് ഉപഭോക്താക്കൾ;

അടിപൊളി ഫീച്ചറുകളുമായി ആപ്പിൾ വാച്ച് ഫൈവിന്റെ പുതിയ വേർഷൻ ഉടൻ പുറത്തിറങ്ങും; സെറാമിക്ക്- ടൈറ്റാനിയം വേർഷനിലുള്ള സ്മാർട്ട് വാച്ച് ഫൈവിന്റെ വരവും കാത്ത് ഉപഭോക്താക്കൾ;

മറുനാടൻ മലയാളി ബ്യൂറോ

സാൻഫ്രാൻസിസ്‌കോ: പുത്തൻ ലുക്കും ഉപഭോക്താക്കളെ ഞെട്ടിക്കുന്ന പ്രത്യേകതകളുമായി ടെക്ക് ഭീമൻ ആപ്പിൾ സ്മാർട്ട് വാച്ചുമായി എത്തുന്നു. സെപ്റ്റംബറിൽ അപ്ഗ്രേഡ് ചെയ്ത ആപ്പിൾ വാച്ച് ഫൈവിന്റെ പുതുക്കിയ വേർഷൻ പുറത്തിറക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ടൈറ്റാനിയം സെറാമിക്ക് വേരിയന്റുകളിലായിരിക്കും വാച്ചുകൾ ഇറക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബ്രസിലീയൻ സൈറ്റായ ഐ ഹെൽപ്പ് ബിആർ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം വാച്ചിന്റെ ഒഎസ് ബീറ്റാ കോഡിൽ സെറാമിക്ക്, ടൈറ്റാനിയം കാസ്റ്റിങ് സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ആപ്പിൾ വാച്ച് 4 പോലും സ്റ്റെയിൻലെസ് സ്റ്റീൽ ഫീച്ചറുമായി എത്തിയതാണ്. എന്നാൽ ഇതിനേക്കാൾ മികച്ച ലുക്കും മറ്റ് ഫീച്ചറുകളുമായിരിക്കും പുതിയ ആപ്പിൾ വാച്ചിലുണ്ടാകുക എന്ന് ടെക്ക് റഡാറും വ്യക്തമാക്കുന്നു.

40എംഎം, 44എംഎം എന്നീ വേരിയന്റുകളിലാവും വാച്ചുകൾ എത്തുക എന്നും റിപ്പോർട്ടുണ്ട്. വാച്ചിൽ സെറാമിക്ക് കെയ്സിന് പുറമേ ജപ്പാൻ നിർമ്മിത ഒഎൽഇഡി സ്‌ക്രീനും സജ്ജികരിക്കും. ആപ്പിൾ വാച്ചുകളിൽ ജപ്പാൻ നിർമ്മിത ഡിസ്പ്ലേകൾ വയ്ക്കുന്നത് 2021ഓടെ 70 മുതൽ 80 ശതമാനം വരെ വർധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഹൃദയമിടിപ്പ് കുറഞ്ഞ ഒരു 48 കാരന്റെ ജീവൻ രക്ഷിക്കാൻ ആപ്പിളിന്റെ സ്മാർട്ട് വാച്ച് സഹായിച്ചു എന്ന വാർത്ത അടുത്തിടെ പുറത്ത് വന്നിരുന്നു. ടെലിഗ്രാഫിന്റെ റിപ്പോർട്ട് അനുസരിച്ച്, ബ്രാഡ്ഫീൽഡിൽ, എസെക്‌സ് എന്നയിടത്ത് താമസിക്കുന്ന പോൾ ഹട്ടന് ആപ്പിൾ വാച്ചിൽ നിന്നും ഒരു മുന്നറിയിപ്പ് ലഭിച്ചു, ഹൃദയമിടിപ്പ് നിരന്തരം 40 ബിപിഎമ്മിൽ താഴുന്നു എന്നതായിരുന്നു ആ മുന്നറിയിപ്പ്, സാധാരണ ഹൃദയമിടിപ്പ് അളവ് എന്നത് 60 ബിപിഎം മുതൽ 100 ബിപിഎം വരെയാണ്.

ഉടൻ തന്നെ അടുത്തുള്ള എമർജൻസി ക്ലിനിക് അദ്ദേഹം സന്ദർശിച്ചു, അവിടെ ഈ വ്യക്തിയുടെ ഹൃദയമിടിപ്പ് കുറവാണെന്ന് കണ്ടെത്തി. കഫീനിന്റെ ഉപയോഗം ഏറിയതിനാലാണ് ഇത് സംഭവിച്ചതെന്നായിരുന്നു നിഗമനം. ഉടൻ തന്നെ വിദഗ്ധ പരിശോധനയ്ക്ക് സമീപിച്ചപ്പോൾ വെൻട്രിക്കുലാർ ബിഗെമിനി എന്ന രോഗമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇത്തരത്തിൽ ഒരാളുടെ ജീവൻ രക്ഷിക്കാൻ ആപ്പിൾ സ്മാർട്ട് വാച്ച് സഹായിക്കുകയും ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP