Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗജന്യമായി ഹിന്ദി സിനിമകൾ കാണണോ? പരസ്യം ഇല്ലാത്ത ഫ്ളിപ്പ്കാർട്ട് വീഡിയോ സ്ട്രീമിങ് 'പ്രദർശനം തുടങ്ങിയിട്ടുണ്ടേ'; ഷോപ്പിങ് ആപ്ലിക്കേഷനിൽ തരംഗം സൃഷ്ടിക്കുന്നത് സിനിമകളടക്കമുള്ളവ; ആമസോൺ പ്രൈം വീഡിയോയും നെറ്റ് ഫ്ളിക്സും ഇനി കിടുകിടാ വിറയ്ക്കും

സൗജന്യമായി ഹിന്ദി സിനിമകൾ കാണണോ?  പരസ്യം ഇല്ലാത്ത ഫ്ളിപ്പ്കാർട്ട് വീഡിയോ സ്ട്രീമിങ് 'പ്രദർശനം തുടങ്ങിയിട്ടുണ്ടേ'; ഷോപ്പിങ് ആപ്ലിക്കേഷനിൽ തരംഗം സൃഷ്ടിക്കുന്നത് സിനിമകളടക്കമുള്ളവ; ആമസോൺ പ്രൈം വീഡിയോയും നെറ്റ് ഫ്ളിക്സും ഇനി കിടുകിടാ വിറയ്ക്കും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഓൺലൈൻ ഷോപ്പിങ് ഭീമൻ ഫ്‌ളിപ്പ്കാർട്ടിന്റെ വീഡിയോ വിപ്ലവമായ ഫ്‌ളിപ്പ്കാർട്ട് വീഡിയോ സ്ട്രീമിങ് രംഗത്തെത്തിയിരിക്കുകയാണ്. ഇവ ആമസോണിന്റെ പ്രൈം വീഡിയോ പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്.ഇവ ആൻഡ്രോയിഡിൽ ലഭ്യമാണെന്ന് കമ്പനി അറിയിച്ചുകഴിഞ്ഞു. കമ്പനിയുടെ ആപ്ലിക്കേഷനിലാണ് സ്ട്രീമിങ് ലഭ്യമാവുക. ആപ്പ് ഡൗൺലോഡ് ചെയ്യാത്തവർക്ക് വെബ് ബ്രൗസറിലും വീഡിയോ കാണാൻ സാധിക്കും.

നിലവിൽ വീഡിയോ സ്ട്രീമിങ് സൗജന്യമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. നിലവിൽ സ്ട്രീം ചെയ്യുന്ന വീഡിയോകളിൽ പരസ്യങ്ങളില്ല എന്നതാണ് ആകർഷകമായ കാര്യം. ടെക്ക് രംഗത്ത് തരംഗം സൃഷ്ടിച്ച ആമസോൺ പ്രൈം, നെറ്റ്ഫ്‌ളിക്‌സ്, ഹോട്ട്സ്റ്റാർ എന്നീ വീഡിയോ സ്ട്രീമിങ് ആപ്ലിക്കേഷനുകളുടെ സമാനമായ മാതൃകയിലാണ് ഈ വീഡിയോയും പ്രവർത്തിക്കുന്നത്.

ഫ്ളിപ്പ്കാർട്ട് വീഡിയോ നിങ്ങൾക്കും കാണണ്ടേ: ഫ്‌ളിപ്പ് കാർട്ട് ആപ്ലിക്കേഷന്റെ ഇടത് വശത്തെ സൈഡ് മെനു തുറന്ന് കഴിഞ്ഞാൽ നാലാമതായി വീഡിയോ സെക്ഷൻ കാണുവാൻ സാധിക്കും. ഇതിന് പുറമേ ഐഡിയാസ് എന്ന പുതിയ സെക്ഷനും ഫ്ളിപ്കാർട്ട് ആരംഭിച്ചിട്ടുണ്ട്. ആൻഡ്രോയ്ഡ് 6.17 എന്ന ആപ്ലിക്കേഷൻ വെർഷനിലേക്ക് അപ്‌ഡേറ്റ് ചെയ്തവർക്കാണ് ഇപ്പോൾ സേവനം ഉപയോഗിക്കുവാൻ കഴിയുക.

ഡൈസ് മീഡിയ, ടിവിഎഫ്, വൂട്ട്, അറേ എന്നീ വീഡിയോ നിർമ്മാതാക്കളുടെ വീഡിയോകളും, ചില ബോളിവുഡ് സിനിമകളുമാണ് ഇപ്പോൾ ലഭ്യമാക്കിയിട്ടുള്ളത്. എക്‌സ്‌ക്ലൂസീവ് വീഡിയോകൾ വന്നു തുടങ്ങിയിട്ടില്ല. വീഡിയോ സേവനത്തോട് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നതെങ്കിൽ സ്വന്തം വീഡിയോകൾ നിർമ്മിക്കാൻ ആണ് പദ്ധതി.

ഹിന്ദി വീഡിയോകളാണ് ഇപ്പോൾ കാണാൻ കഴിയുന്ന പ്രധാന കണ്ടന്റ്. ചില തമിഴ്, കന്നഡ വീഡിയോകളും ലഭ്യമാകുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ഉള്ളടക്കം ഫ്ളിപ്പ്കാർട്ട് വീഡിയോയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP