Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാല് പേരിൽ നിന്ന് പിടിച്ചെടുത്തത് മൂന്ന് കോടി രൂപയുടെ സ്വർണ ബിസ്‌കറ്റ്; സാധനം എത്തിച്ചത് ദുബായ് ഷാർജ എന്നിവിടങ്ങളിൽ നിന്നും; സ്വർണം കടത്താൻ ശ്രമിച്ചത് മൈക്രോവേവ് ഓവനിലും മിക്‌സിയിലും ഫിഷ് കട്ടിങ് മിഷീനിലും ഒളിപ്പിച്ച നിലയിൽ; കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് തുടർക്കഥ

നാല് പേരിൽ നിന്ന് പിടിച്ചെടുത്തത് മൂന്ന് കോടി രൂപയുടെ സ്വർണ ബിസ്‌കറ്റ്; സാധനം എത്തിച്ചത് ദുബായ് ഷാർജ എന്നിവിടങ്ങളിൽ നിന്നും; സ്വർണം കടത്താൻ ശ്രമിച്ചത് മൈക്രോവേവ് ഓവനിലും മിക്‌സിയിലും ഫിഷ് കട്ടിങ് മിഷീനിലും ഒളിപ്പിച്ച നിലയിൽ; കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് തുടർക്കഥ

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് നിലക്കുന്നില്ല. ഇന്ന് പുലർച്ചേ നാല് പേരിൽ നിന്നാണ് മൂന്ന് കോടി രൂപ വിലവരുന്ന സ്വർണ ബിസ്‌ക്കറ്റുകൾ പിടിച്ചെടുത്തത്. 11 കിലോ ഗ്രാമിലധികം തൂക്കം വരുന്ന സ്വർണ ബിസ്‌ക്കറ്റുകളാണ് ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്നും എത്തിയ യാത്രികരിൽ നിന്നും കണ്ടെടുത്തത്. കണ്ണൂർ മൊകേരി സ്വദേശി അംസീർ, വയനാട് പൊഴുതന സ്വദേശി അർഷാദ്, കോഴിക്കോട് പുതുപ്പാടി സ്വദേശി അബ്ദുള്ള, ബംഗളൂരു സ്വദേശി മുഹമ്മദ് ബഷീർ എന്നിവരിൽ നിന്നാണ് ഇത്രയും സ്വർണം കണ്ടെത്തിയത്. പുലർച്ചെ ദുബായിൽ നിന്നും ഗോ എയർ വിമാനത്തിലെത്തിയ യാത്രക്കാരനിൽ നിന്നും രാവിലെ എത്തിയ എയർ ഇന്ത്യാ എക്സ് പ്രസ്സ് വിമാനയാത്രികരായ മറ്റ് രണ്ടുപേരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.

മൈക്രോ വേവ് ഓവനിൽ ഒളിപ്പിച്ചു വെച്ച നിലയിലാണ് ദുബായ് യാത്രക്കാരിൽ നിന്നും സ്വർണ ബിസ്‌ക്കറ്റ് കണ്ടെത്തിയത്. മറ്റൊരാൾ മിക്സിക്കകത്തുമാണ് സ്വർണം ഒളിപ്പിച്ചത്. ഷാർജയിൽ നിന്നും എത്തിയ യാത്രക്കാർ ഫിഷ് കട്ടിങ് മെഷീനിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിക്കൊണ്ടു വന്നത്. രഹസ്യ വിവരത്തെ തുടർന്ന് ഡി.ആർ. എ. കണ്ണൂർ, കോഴിക്കോട്, കൊച്ചി യൂനിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് പേരും കുടുങ്ങിയത്. ഇവരെ ഡി.ആർ. എ. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP