Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വസുധയുടെ നടുവിരൽ വ്യക്തമാണ്'; 'ഇഷ്‌കിന്റെ, ഇടപെടലുകൾ ഇല്ലാത്ത സെൻസർ കത്രിക വെക്കാത്ത സംവിധായകന്റെ വേർഷൻ'; തീയറ്ററുകളിൽ കാണാനാകാതെ പോയ നായികയുടെ പ്രതികരണം ഫേസ്‌ബുക്കിൽ പങ്കുവെച്ച് അനുരാജ് മനോഹർ; ഇഷ്‌കിന്റെ ക്ലൈമാക്‌സ് രംഗം വീഡിയോ കാണാം

വസുധയുടെ നടുവിരൽ വ്യക്തമാണ്'; 'ഇഷ്‌കിന്റെ, ഇടപെടലുകൾ ഇല്ലാത്ത സെൻസർ കത്രിക വെക്കാത്ത സംവിധായകന്റെ വേർഷൻ'; തീയറ്ററുകളിൽ കാണാനാകാതെ പോയ നായികയുടെ പ്രതികരണം ഫേസ്‌ബുക്കിൽ പങ്കുവെച്ച് അനുരാജ് മനോഹർ; ഇഷ്‌കിന്റെ ക്ലൈമാക്‌സ് രംഗം വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

ഒടുവിൽ ഇഷ്‌കിലെ ക്ലൈമാക്‌സിൽ പ്രേക്ഷകർക്കനുഭവപ്പെട്ട 'സുഖമില്ലായ്മ' തീർന്നുകിട്ടി. വസുധയുടെ നടുവിരൽ വ്യക്തമാകുന്ന രംഗം സംവിധായകൻ തന്നെ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തതോടെ ഒടുവിൽ ആ കാറിനുള്ളിൽ എന്താണ് സംഭവിച്ചതെന്ന് പൊതുജനത്തിന് ബോധ്യമായി. സെൻസർ ബോർഡ് വെട്ടിയ വസുധയുടെ നടുവിരൽ പ്രേക്ഷകർക്കായി പങ്കുവെച്ച് ചിത്രത്തിന്റെ സംവിധായകൻ അനുരാജ് മനോഹർ.

ഷെയ്ൻ നിഗം നായകനായി എത്തിയ ഇഷ്‌ക് സിനിമയിൽ സെൻസർ ബോർഡ് കത്രിക വച്ച ആ രംഗമാണ് സംവിധായകൻ പങ്കുവെച്ചത്. 'ഇഷ്‌കിന്റെ , ഇടപെടലുകൾ ഇല്ലാത്ത സെൻസർ കത്രിക വെക്കാത്ത സംവിധായകന്റെ വേർഷൻ. വസുധയുടെ നടുവിരൽ വ്യക്തമാണ്.'സംവിധായകൻ അനുരാജ് മനോഹർ കുറിച്ചു. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിലായിരുന്നു സെൻസർ ബോർഡ് കത്രിക വച്ചത്. അതേ രംഗത്തിന്റെ എഡിറ്റ് കോപ്പിയാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ സംവിധായകൻ പങ്കുവച്ചത്.

കപട സദാചാരബോധവുമായി നടക്കുന്ന ഒരുകൂട്ടം ആളുകളെ കർശനമായി വിമർശിക്കുന്ന ചിത്രമാണ് ഇഷ്‌ക്. ഷെയ്ൻ നായകനായി എത്തിയ ചിത്രത്തിൽ ആൻ ശീതളായിരുന്നു നായിക. ഷൈൻ ടോം ചാക്കോയുടെ ഗംഭീര പ്രകടനവും ചിത്രത്തെ ശ്രദ്ധേയമാക്കി. മലയാളിയുടെ മുഖത്തോട് ചേർത്ത് പിടിച്ച കണ്ണാടിയാണ് ഇഷ്‌ക്. സച്ചിതാനന്ദൻ എന്ന ഷെയ്‌നിന്റെ കഥാപാത്രം ബഹുഭൂരിപക്ഷം കാമുകന്മാരുടെയും പ്രതിനിധിയാണ്. ഷൈൻ ടോം ചാക്കോയുടെ ഗംഭീര പ്രകടനം ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. നായികയായ വസു എന്ന കഥാപാത്രത്തെ ആൻ ശീതൾ മികച്ച കൈയടക്കത്തോടെ ഗംഭീരമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP