Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖത്തർ ടെക് കമ്പനിയുടെ ഈദാഘോഷം വ്യത്യസ്തമായി

ഖത്തർ ടെക് കമ്പനിയുടെ ഈദാഘോഷം വ്യത്യസ്തമായി

സ്വന്തം ലേഖകൻ

ദോഹ: ഖത്തറിലെ പ്രമുഖ സംരംഭകരായ ഖത്തർ ടെക് കമ്പനിയുടെ ഈദാഘോഷം ജീവനക്കാരുടെ പങ്കാളിത്തം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും അവിസ്മരണീയമായി. കമ്പനി മാനേജിങ് ഡയറക്ടർ ജെബി കെ. ജോൺ, ഫിനാൻസ് മാനേജർ ഏലിയാസ് കുര്യൻ, തോമസ് എം. പുലിക്കുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ ദുഃഖാൻ ബീച്ചിലാണ് ആഘോഷ പരിപാടികൾ നടന്നത്. 

കമ്പനി മാനേജ്മെന്റിനോടൊപ്പം കുട്ടികളും കുടുംബങ്ങളും ജീവനക്കാരും ഒത്തുചേർന്നപ്പോൾ ആഘോഷത്തിന് മാറ്റുകൂടി. ആടിയും പാടിയും വിവിധ ഗെയിമുകളിൽ വാശിയോടെ മാറ്റുരച്ചും ഓരോരുത്തരും ആഘോഷം അവിസ്മരണീയമാക്കി.

റൊട്ടി കടി മത്സരം ഒന്നാം സ്ഥാനം ജിനു കുര്യാക്കോസ്, രണ്ടാം സ്ഥാനം സോമസുന്ദരൻ. നാരങ്ങാ സ്പൂൺ മത്സരം ഒന്നാം സ്ഥാനം പ്രവീൺ മാമൻ, രണ്ടാം സ്ഥാനം സോമസുന്ദരൻ. കബഡി മത്സരം ഒന്നാം സ്ഥാനം ബിനോയ് ഇട്ടി, ജെബി കെ. ജോൺ, സാബു പീറ്റർ, ബേസിൽ ബാബു, ബബിത് ഏലിയാസ്, മനു മുകുന്ദൻ, ശ്രീകാന്ത. വടംവലി മത്സരം ഒന്നാം സ്ഥാനം ബബിത് ഏലിയാസ്, ബിനോയ് ഇട്ടി, ഏലിയാസ് കുര്യൻ, തോമസ് മാത്യു, സാബു പീറ്റർ, ബേസിൽ ബാബു, മനു മുകുന്തൻ, ശ്രീകാന്ത. കുളംകര മത്സരം ഒന്നാം സ്ഥാനം സാബു പീറ്റർ രണ്ടാം സ്ഥാനം ജിനു കുര്യാക്കോസ്. മെമ്മറി ടെസ്റ്റ് ഒന്നാം സ്ഥാനം ബിനു തോമസ് & സോമസുന്ദരൻ, രണ്ടാം സ്ഥാനം മാനസ ഷിബിൻ. വെള്ളം കുടി മത്സരം ഒന്നാം സ്ഥാനം ബബിത് ഏലിയാസ് രണ്ടാം സ്ഥാനം സാബു പീറ്റർ, ജെറിഷ് ടി. കുര്യാക്കോസ് എന്നിവരാണ് യഥാക്രമം മത്സര വിജയികൾ.

വിജയികൾക്കുള്ള സമ്മാനങ്ങൾ മാനേജിങ് ഡയറക്ടർ ജെബി കെ. ജോൺ, ഫിനാൻസ് മാനേജർ ഏലിയാസ് കുര്യൻ, പ്രൊക്യൂർമെന്റ് കോർഡിനേറ്റർ ലൈജു വർഗീസ്, സീനിയർ അക്കൗണ്ടന്റ് ശ്രീരേഖ എസ്. മേനോൻ, ക്യാമ്പ് ബോസ് ജോൺസൺ സി.ജി, പി.ആർ.ഒ ബിനു തോമസ്, അസിസ്റ്റന്റ് സെയ്ൽസ് മാനേജർ ജോബി ജോൺ, പ്രൊജക്ട് കോർഡിനേറ്റർ പ്രശാന്ത് പി.ജി, ഡെലിവറി സ്റ്റാഫ് സാബു പീറ്റർ എന്നിവർ വിതരണം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP