കുടുംബശ്രീ അംഗത്വം തിരിച്ചു കിട്ടണം; അല്ലങ്കിൽ നഗരസഭയ്ക്ക് മുമ്പിൽ തീ കൊളുത്തി മരണം: ഒരു ആർ എസ് എസുകാരിക്ക് കുടുംബശ്രീ പാടില്ലേ..! കാക്കനാട് മാർക്കറ്റിൽ തട്ടുകട നടത്തിക്കൊണ്ടിരിക്കുമ്പോൾ ക്യാന്റീൻ നടത്താൻ ക്ഷണം വന്നത് സെസ് അധികൃതരിൽ നിന്ന്; കുടുംബശ്രീ യൂണിറ്റ് രൂപീകരിച്ച് പണം മുടക്കി സംരഭം തുടങ്ങി; ഫേസ്ബുക്കിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ ജയലക്ഷ്മിയും സിപിഎമ്മിന്റെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഇര; തൃക്കാക്കരക്കാരിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത രാഷ്ട്രീയ പ്രതികാരം
എം മനോജ് കുമാർ
കൊച്ചി: സിഡിഎസ് ചെയർപേഴ്സണിന്റെ മുന്നിലേക്ക് ഇന്ന് മണ്ണെണ്ണ ഒഴിച്ച് സ്വയം മരിക്കാൻ ഞാൻ തയ്യാർ. എനിക്ക് എന്റെ കുടുംബ ശ്രീ അംഗത്വം തിരിച്ചു കിട്ടണം. അല്ലങ്കിൽ നഗരസഭയ്ക്ക് മുമ്പിൽ തീ കൊളുത്തി മരണം. ഒരു ആർ എസ് എസുകാരിക്ക് കുടുംബശ്രീ പാടില്ലേ.....-സോഷ്യൽ മീഡിയ ഏറെ ഞെട്ടലോടെയാണ് ഈ പോസ്റ്റിനെ കണ്ടത്. തൃക്കാക്കര സ്വദേശിയായ ജയലക്ഷ്മി ഫെയ്സ് ബുക്ക് വഴി ആത്മാഹുതി ഭീഷണി നടത്തിയത് കാക്കനാട് സെസിലെ കുടുംബശ്രീ കാന്റീൻ അടച്ചുപൂട്ടാൻ തൃക്കാക്കര സിപിഎമ്മും തൃക്കാക്കര കുടുംബശ്രീയുടെ മേധാവികളും വാർഡ് കൗൺസിലർമാരും നടത്തുന്ന നെറികെട്ട നീക്കങ്ങൾക്കെതിരെയാണ്. ജീവിക്കാൻ നിവർത്തിയില്ലാത്തതിന്റെ പേരിൽ ആത്മഹത്യാ ഭീഷണി. നവോത്ഥാന കേരളം സാധ്യമാക്കാനുള്ള സിപിഎം ഭരണത്തിനിടെയാണ് ഈ സംഭവവും സോഷ്യൽ മീഡിയയിൽ എത്തിയത്.
സിപിഎം ഇടപെട്ട് റദ്ദ് ചെയ്ത കുടുംബശ്രീ അംഗത്വം തിരിച്ചു നൽകുക, തൃക്കാക്കര നഗരസഭയിലെ ഓഡിറ്റർ പദവി തിരികെ നൽകുക, റദ്ദാക്കിയ കുടുംബശ്രീ യൂണിറ്റിന്റെ അഫിലിയേഷൻ പുനഃസ്ഥാപിക്കുക എന്ന ആവശ്യം ഉയർത്തിയാണ് ജയലക്ഷ്മി ഫെയ്സ് ബുക്ക് വഴി ആത്മാഹുതി ഭീഷണി നടത്തിയത്. ഫെയ്സ് ബുക്ക് പോസ്റ്റിനെ തുടർന്ന് അന്വേഷണത്തിന് ഇറങ്ങിയ മറുനാടൻ മലയാളിക്ക് മനസ്സിലായത് ഞെട്ടിക്കുന്ന ഭീഷണിപ്പെടുത്തിന്റെ കഥായാണ്. ആർ എസ് എസുകാരെ കുടുംബ ശ്രീയുമായി സഹകരിക്കാൻ സമ്മതിക്കാത്തതിന്റെ പ്രതികാര കഥ.
സെസിൽ കുടുംബശ്രീ യൂണിറ്റ് നടത്താൻ കാക്കനാട് സെസ് അധികൃതർ നടത്തിയ നീക്കങ്ങൾ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ കൂടിയാണ് വാർഡ് കൗൺസിലറും ഒരു വിഭാഗം സിപിഎം നേതാക്കളും നടത്തുന്നതെന്നാണ് ജയലക്ഷ്മി ആരോപിക്കുന്നത്. അച്ഛനും, ഭർത്താവും നഷ്ടപ്പെട്ട് കുടുംബം പുലർത്താൻ കഷ്ടപ്പെടുന്ന തനിക്ക് ജീവിക്കാനുള്ള സാഹചര്യം കാക്കനാട് സിപിഎം അനുവദിച്ച് തരുന്നില്ല. താൻ ബിജെപി ആണെന്ന പേരിലാണ്, സംഘി ആണെന്ന പേരിലാണ് പ്രതികാര നടപടികൾ വരുന്നത്. സിപിഎമ്മിന്റെ തട്ടകത്തിൽ സംഘികളെ വാഴിക്കില്ലാ എന്ന സിപിഎം നേതൃത്വത്തിന്റെ തീരുമാനത്തെ തുടർന്ന് താൻ ആത്മാഹുതിയുടെ വക്കിലാണ്.
സെസ് ക്യാന്റീൻ നടത്താനായി കുടുംബശ്രീ യൂണിറ്റ് രൂപീകരിച്ച് വീട് വരെ പണയപ്പെടുത്തി ഇതുവരെ പത്ത് ലക്ഷം രൂപയോളം സ്വന്തം പേരിൽ ലോൺ എടുത്ത് ബാധ്യതകൾ പേറി ജീവിക്കുന്ന തന്റെ നേരെ സിപിഎം നടത്തുന്നത് രാഷ്ട്രീയ പകപോക്കലാണ്. സെസ് ക്യാന്റീൻ കുടുംബശ്രീയുടെ പേരിലായതിനാൽ ക്യാന്റീൻ നടത്തിപ്പ് ഇല്ലാതാക്കാൻ സിപിഎം ഇടപെട്ടു തന്റെ കുടുംബശ്രീ അംഗത്വം തന്നെ റദ്ദ് ചെയ്തു. കുടുംബശ്രീ അംഗത്വം ഇല്ലെങ്കിൽ സാങ്കേതികമായി ക്യാന്റീൻ നടത്തിപ്പ് ഇല്ലാതാക്കാം. അതിനായി ഏപ്രിൽ മുതൽ തന്റെ കുടുംബശ്രീ അംഗത്വം സിപിഎം നേതൃത്വം ഇടപെട്ടു റദ്ദ് ചെയ്തിരിക്കുകയാണ്.
താൻ രൂപീകരിച്ച കുടുംബശ്രീ യൂണിറ്റിന്റെ അഫിലിയേഷനും സിപിഎമ്മും കുടുംബശ്രീ മേധാവികളും ചേർന്ന് റദ്ദാക്കി. ക്യാന്റീൻ നടത്തിപ്പ് തുടരാൻ തനിക്ക് കഴിഞ്ഞില്ലെങ്കിൽ, ബാധ്യതകൾ പേറി ആത്മഹത്യ ചെയ്യേണ്ടി വരും. അതിനാണ് ആത്മാഹുതി ഭീഷണി പരസ്യമായി നടത്തിയത്- ജയലക്ഷ്മി മറുനാടൻ മലയാളിയോട് പറഞ്ഞു.
ജയലക്ഷ്മി മറുനാടനോട് കഥ പറയുന്നു
എന്റെ താമസം തൃക്കാക്കരയിലെ പത്താം വാർഡിലാണ്. നാല് പെൺകുട്ടികൾ അടങ്ങിയ കുടുംബമാണ് എന്റെത്. അച്ചനില്ല. അമ്മയാണ് എന്നെയും സഹോദരിമാരെയും നോക്കി വളർത്തിയത്. എന്റെ വിവാഹം കഴിഞ്ഞതാണ്. പക്ഷെ ഞങ്ങൾ സ്വയം പിരിഞ്ഞു. ഒരു മകളാണ് എനിക്ക്. പിജി എടുത്തിട്ടുണ്ട്. ഒപ്പം എൽഐസി ഏജന്റുകൂടിയാണ്. 2017-ൽ ഞാൻ വിസ്മയ എന്ന പേരിലുള്ള ഒരു കുടുംബശ്രീ രൂപീകരിച്ചിരുന്നു. 24 അംഗങ്ങൾ ഉള്ള കുടുംബശ്രീയായിരുന്നു.
ഞാൻ ബിജെപിയായിരുന്നതിനാൽ എനിക്ക് കുടുംബശ്രീ രൂപീകരിക്കാൻ വലിയ തടസങ്ങൾ ആണ് വന്നത്. സിപിഎം ഈ കുടുംബശ്രീ രൂപീകരണത്തിനു എതിര് നിന്നിരുന്നു.പക്ഷെ ഞങ്ങൾ കുടുംബശ്രീ ഞങ്ങൾ രൂപീകരിക്കുക തന്നെ ചെയ്തു. കാക്കനാട് മാർക്കറ്റിൽ എനിക്ക് ഒരു തട്ട് കടയുണ്ടായിരുന്നു. സെസിലെ ആളുകൾ ഈ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ വരും. അവർ പറഞ്ഞു ഒരു ടെൻഡർ നൽകി സെസിലെ കാന്റീൻ ഏറ്റെടുക്കാൻ. കെ.വി.മൂസ എന്ന വ്യക്തി അവിടെ 15 വർഷമായി കാന്റീൻ നടത്തുകയായിരുന്നു. പക്ഷെ ഈ ക്യാന്റീൻ നടത്തിപ്പിൽ സെസ് അധികൃതർക്ക് തൃപ്തിയുണ്ടായിരുന്നില്ല.
അവരിൽ നിന്നാണ് പുതിയ ടെൻഡർ വഴി കുടുംബശ്രീ സംരംഭമായി ഞങ്ങൾ കാന്റ്റീൻ ഏറ്റെടുത്തത്. ഇത് സിപിഎമ്മിനും മറ്റുള്ളവർക്കും രുചിച്ചില്ല. ഇതോടെ പ്രശ്നങ്ങൾ തുടങ്ങുകയായിരുന്നു.
സെസിൽ കുടുംബശ്രീ ക്യാന്റീൻ വന്നത് സെസ് അധികൃതരുടെ താത്പര്യപ്രകാരം
പൊതുവായി കാന്റീനിൽ റേറ്റ് കുറവായതുകൊണ്ട് ആരും കാന്റീൻ ഏറ്റെടുക്കാൻ ധൈര്യം കാണിക്കില്ല. പക്ഷെ സെസിലെ കാന്റീൻ ലാഭകരമാണ്. 85 കമ്പനികളും 16000 ജീവനക്കാരുമുള്ള സ്പെഷ്യൽ സോൺ ആണിത്. ഇവിടെ ഭക്ഷണം കഴിക്കാൻ വേറെ ഓപ്ഷൻ ഇല്ല. ഇവരുടെ ക്ഷണം സ്വീകരിച്ച് കുടുംബശ്രീയിൽ സംസാരിച്ചു ഞങ്ങൾ ടെൻഡർ നൽകി. ഞങ്ങൾക്ക് തന്നെ ടെൻഡർ ലഭിക്കുകയും ചെയ്തു. സെസിൽ കുടുംബശ്രീ കൊണ്ടുവരാൻ സെസ് അധികൃതർക്ക് താത്പര്യവുമുണ്ടായിരുന്നു.
മൂന്നു മാസം പ്രൊബേഷൻ പിരീഡ് ആണ്. വിജയകരമല്ലെങ്കിൽ അത് തുടരാൻ അനുവദിക്കില്ല എന്ന് സെസ് ഞങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിച്ചാണ് ഞങ്ങൾ കാന്റീൻ പ്രവർത്തനം മുന്നോട്ടു നീക്കിയത്. പക്ഷെ കുടുംബശ്രീ ചെയർപേഴ്സൺ, വാർഡ് കൗൺസിലർ, സിപിഎമ്മിന്റെ ആളുകൾ എല്ലാം ഞങ്ങൾക്ക് എതിരെ നിന്നു. എങ്ങിനെയും സംരംഭം മുന്നോട്ടു കൊണ്ടുപോകാതിരിക്കാനാണ് അവർ ശ്രമിച്ചത്. അതുകൊണ്ട് തന്നെ ഒട്ടുവളരെ പ്രശ്നങ്ങൾ എനിക്ക് വ്യക്തിപരമായി നേരിടേണ്ടി വന്നു.
ഞാൻ ബിജെപി അനുഭാവിയായ കുടുംബശ്രീ അംഗമാണ്. അവർക്ക് സിപിഎം അനുഭാവമുള്ള കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന കാന്റീൻ ആക്കി മാറ്റണം. അതിനായി ഞങ്ങൾ നടത്തിയ കുടുംബശ്രീയിൽ പിളർപ്പുണ്ടാക്കി. ഞാൻ രൂപീകരിച്ച കുടുംബശ്രീയിൽ നിന്ന് എന്നെ പുറത്താക്കി. ഞാൻ വാങ്ങിയ നാല് ലക്ഷം രൂപയുടെ പാത്രങ്ങളും ഒന്നര ലക്ഷം രൂപയുടെ സാധനങ്ങളും കാന്റീനിൽ ഉണ്ടായിരിക്കെയാണ് ഏകപക്ഷീയമായി കുടുംബശ്രീയിൽ പിളർപ്പ് ഉണ്ടാക്കി എന്നെ വെളിയിൽ കളയുന്നത്. സിപിഎം അനുഭാവികൾ ആയ കുടുംബശ്രീ ക്യാന്റീൻ ഏറ്റെടുത്താൽ മതി. നിങ്ങൾ പിന്മാറണം എന്നാണ് സിപിഎമ്മിന്റെ ആളുകൾ എന്നോടു ആവശ്യപ്പെട്ടത്.
കഷ്ടപ്പെട്ട് രാവിലെ അഞ്ചു മണിമുതൽ രാത്രി പതിനൊന്നു മണിവരെ ഞാൻ അധ്വാനിച്ച് നില നിർത്തിയ കാന്റീനിൽ നിന്നാണ് കുടുംബശ്രീയൂണിറ്റിൽ പിളർപ്പുണ്ടാക്കി സിപിഎം എന്നെ പടിയിറക്കിയത്. കുടുംബശ്രീ യൂണിറ്റ് യോഗത്തിലാണ് ഈ ആവശ്യം വന്നത്. കാന്റീൻ നടത്തിപ്പിൽ നിന്നും ജയലക്ഷ്മി പിൻവാങ്ങുകയാണെന്ന് എന്നിട്ട് കുടുംബശ്രീ മിനുട്സിൽ അവർ എഴുതിവെച്ചു. അഞ്ചര ലക്ഷം രൂപ രണ്ടാഴ്ചയ്ക്കുള്ളിൽ വാങ്ങി തരാം എന്ന ഉടമ്പടിയിലാണ് അവർ എന്നെ ഒഴിവാക്കിയത്.
പക്ഷെ ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റ്, ലോൺ. അനുബന്ധ രേഖകൾ എല്ലാം എന്റെ പേരിലാണ് എന്ന് അവർ ഓർത്തതേയില്ല. അതുകൊണ്ട് തന്നെ ഫുഡ് ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റ്, കുടുംബശ്രീ ലോൺ എന്നീ കാര്യങ്ങളിൽ പുതിയ നടത്തിപ്പുകാർ അവർ കണ്ണീരു കുടിച്ചു.
നടത്തിപ്പ് അറിയാതെ ക്യാന്റീൻ നടത്തിയപ്പോൾ വെള്ളം കുടിച്ചു
പ്രശ്നങ്ങൾ വന്നിട്ടും എനിക്കും പക്ഷെ സഹകരിക്കാതെ നിൽക്കുക എന്നല്ലാതെ ഒഴിഞ്ഞു പോകാൻ കഴിയുമായിരുന്നില്ല.എന്റെ പേരിലാണ് ഞാൻ കാന്റീൻ നടത്തിപ്പ് ഏറ്റെടുത്തത്. അതുമല്ല എന്റെ അഞ്ചര ലക്ഷം രൂപ ഇവിടെ മുതൽ മുടക്കുമുണ്ട്. പക്ഷെ എന്റെ കുടുംബശ്രീ യൂണിറ്റിൽ പിളർപ്പുണ്ടാക്കിയപ്പോൾ എനിക്ക് വേറെ മാർഗമില്ലായിരുന്നു. അങ്ങിനെയാണ് സെസിലെ കാന്റീൻ നടത്തിപ്പിൽ നിന്നും എന്നെ അവർ ആദ്യം പിന്മാറ്റുന്നത്. ഞാൻ പിന്മാറിയതിനാൽ സിപിഎം നടത്തിയ ഈ കുടുംബശ്രീ കാന്റീനുമായി ഞാൻ സഹകരിച്ചില്ല.
നടത്തിപ്പ് അറിയാതെ അവർ കാന്റീൻ നടത്തിയപ്പോൾ രണ്ടു മാസം പോലും അവർക്ക് നടത്താൻ കഴിഞ്ഞില്ല. ഭക്ഷണം മോശമായി, പരാതികൾ തുരുതുരെ ഉയർന്നു. എന്നിൽ നിന്ന് കാന്റീൻ നടത്തിപ്പ് പിടിച്ചു വാങ്ങിയവർ വലിയ നഷ്ടമുണ്ടാക്കിയാണ് രായ്ക്കുരാമാനം സ്ഥലം വിട്ടത്. ജോലിക്കാർക്കുള്ള ശമ്പളം പോലും ബാക്കിയാക്കിയാണ് അവർ സ്ഥലം കാലിയാക്കിയത്. പിന്നീട് സെസ് അധികൃതർ എന്നെ വിളിപ്പിച്ചു. എന്റെ പേരിലാണ് ക്യാന്റീൻ എന്നതിനാൽ ഞാൻ തന്നെ ഏറ്റെടുത്ത് നടത്തണം എന്നാവശ്യപ്പെട്ടു. കരാർ എന്റെ പേരിലാണ്. അതിനാൽ എനിക്ക് പിന്മാറാൻ കഴിയില്ല. തുടർന്ന് ഞാൻ ക്യാന്റീൻ നടത്തിപ്പ് വേറൊരു കുടുംബശ്രീ യൂണിറ്റ് രൂപീകരിച്ച് നടത്തിയപ്പോൾ ഗുണ്ടായിസത്തിലൂടെയാണ് സിപിഎം എന്നെ ഇവർ നേരിട്ടത്. എന്റെ വീട്ടിലേക്ക് സിപിഎമ്മുകാർ കല്ലെറിയുക.
വീട് കത്തിക്കുക എന്ന് ഭീഷണി മുഴക്കുക ഇതെല്ലാം സ്ഥിരം പരിപാടിയായി. ഇതെല്ലാം കണ്ടു അമ്മ പലപ്പോഴും കരഞ്ഞിരിക്കുകയാണ് ചെയ്യുന്നത്. ഇത് സഹിക്കാൻ കഴിയാതെയാണ് കുടുംബശ്രീയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജീവിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞു മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തും എന്ന് പറഞ്ഞു ഫെയ്സ് ബുക്ക് പോസ്റ്റിട്ടത്. നിലവിൽ സിപിഎമ്മിന്റെ പലവിധ ഭീഷണികൾ കാരണം തൃക്കാക്കര നഗരസഭയിൽ പണിയെടുത്ത് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്.
മിനുട്സ് ബുക്ക് ബലമായി പിടിച്ചുവാങ്ങി എന്റെ കുടുംബശ്രീ യൂണിറ്റ് പിരിച്ചുവിട്ടു
ഹാർഡ് വർക്കാണ് ഞാൻ ചെയ്യുന്നത്. ക്യാന്റീൻ നടത്തുന്നു, എൽഐസി എജന്റ്റ് ആണ്, കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നു. ഇതെല്ലാം ചെയ്തിട്ടാണ് ഞാൻ ജീവിക്കുന്നത്. പക്ഷെ സിപിഎം ശല്യം കാരണം ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. കരീം, വാർഡ് കൗൺസിലർ നാസർ, സിഐടിയുവിന്റെ ബിജുരാജ് തുടങ്ങി ഒട്ടനവധി പേരുണ്ട് എനിക്കെതിരെ കരുനീക്കാൻ. ക്യാന്റീൻ നടത്താതിരിക്കാൻ എന്റെ കുടുംബശ്രീ അവർ ബലമായി പിരിച്ചുവിടുകയും ചെയ്തു. മിനുട്സ് ബുക്ക് എല്ലാം കൈവശം വച്ചാണ് അവർ കുടുംബശ്രീ യൂനിറ്റ് പിരിച്ചുവിട്ടത്.
പിന്നീട് വേറെ കുടുംബശ്രീ യൂനിറ്റ് രൂപീകരിച്ചാണ് ഞാൻ ക്യാന്റീൻ നടത്തിപ്പ് തുടരുന്നത്. കുടുംബശ്രീയ്ക്ക് രാഷ്ട്രീയമില്ല. സിപിഎം അംഗങ്ങളെ ചേർക്കാൻ പറഞ്ഞാണ് ഇപ്പോൾ സിപിഎം പ്രശ്നമുണ്ടാകുന്നത്. ഒരിക്കലും ഒരു സ്ത്രീയ്ക്കും സഹിക്കാൻ കഴിയാത്ത ദ്രോഹമാണ് സിപിഎം എന്നോടു കാട്ടുന്നത്. എന്റെ കുടുംബശ്രീ പിരിച്ചു വിട്ടതുകൊണ്ട് ബാങ്ക് ലോൺ ലഭിച്ചില്ല. അതിനാൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും അഞ്ചു ലക്ഷം രൂപ ലോൺ എടുത്താണ് ഇപ്പോൾ ക്യാന്റീൻ നടത്തുന്നത്. അതിന്റെ പലിശ ഇപ്പോൾ ഞാൻ കൊടുത്തുകൊണ്ടിരിക്കുകയുമാണ്. ഇപ്പോൾ കുടുംബശ്രീയുടെ ഒരു രൂപയുടെ ആനുകൂല്യം പോലും പറ്റാതെയാണ് ക്യാന്റീൻ നടത്തുന്നത്. കുടുംബശ്രീയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ കേസുണ്ട്.
മനുഷ്യാവകാശ കമ്മിഷനിൽ പരാതിയും നൽകിയിട്ടുണ്ട്. ഈ പരാതിയിൽ നടപടികൾ നടന്നുവരുന്നുമുണ്ട്. ജീവിക്കാൻ അനുവദിക്കുന്നില്ല. കടങ്ങൾ വീട്ടണമെങ്കിൽ എനിക്ക് ക്യാന്റീൻ നടത്തിയേ പറ്റൂ. സിപിഎം പക്ഷെ അതിനു അനുവദിക്കുന്നില്ല. അതിനാൽ എനിക്ക് ക്യാന്റീൻ നടത്തി ജീവിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കണം. നടക്കുന്നത് മനുഷ്യാവകാശധ്വംസനമാണ് നടക്കുന്നത്. ഇതാണ് പരാതിയിൽ ഞാൻ ചൂണ്ടിക്കാട്ടിയത്. ഇപ്പോൾ വീട് പണയപ്പെടുത്തിയാണ് അഞ്ചു ലക്ഷം രൂപ ലോൺ എടുത്തത്.
ക്യാന്റീൻ നടത്തിപ്പ് ഒഴിവാക്കാൻ ഭക്ഷണത്തിൽ വിഷം കലർത്താൻ വരെ ശ്രമം
ഞാൻ കാന്റീൻ നടത്തുന്ന സമയത്ത് വലിയ തലവേദനയാണ് സിപിഎമ്മുകാർ ഉണ്ടാക്കിയത്. ഭക്ഷണം നല്ലതല്ലെന്നു പറയുക, ഭക്ഷണത്തിൽ വിഷം കലർത്താൻ വരെ ശ്രമം നടത്തി. ഇതോടെ സെസ് അധികൃതരുടെ നിർദ്ദേശപ്രകാരം രഹസ്യമായി എനിക്ക് ക്യാമറ വരെ സ്ഥാപിക്കേണ്ടി വന്നു. സിഐടിയുക്കാർ ഞങ്ങൾ ഉണ്ടാക്കിയ വടയ്ക്ക് വരെ വന്നു കുറ്റം പറയുമായിരുന്നു. പിന്നെയാണ് ഞങ്ങളുടെ കുടുംബശ്രീ യൂണിറ്റിൽ പിളർപ്പ് ഉണ്ടാക്കാൻ സിപിഎം ശ്രമം തുടങ്ങിയത്. ഇങ്ങിനെ പല അംഗങ്ങളെയും അവർ പിൻവലിപ്പിച്ചു. അങ്ങനെയാണ് പാത്രം കഴുകാൻ അന്യ സംസ്ഥാന തൊഴിലാളികളെ എനിക്ക് നിർത്തേണ്ടി വന്നത്.
എന്റെ കുടുംബശ്രീ യൂണിറ്റിലെ സ്ത്രീകളുടെ ഭർത്താക്കന്മാരെ സ്വാധീനിച്ചാണ് അവർ യൂനിറ്റ് അംഗങ്ങളെ പിൻവലിപ്പിച്ചത്. എല്ലാത്തിനും ചുക്കാൻ പിടിച്ചത് വാർഡ് കൗൺസിലർ എം.എം.നാസർ, സിഡിഎസ് ചെയർപേഴ്സൺ രജിതാ ഗിരീശൻ, എഡിഎസ് ചെയർ പേഴ്സൺ ലൈലാ ലാൽ ജോസ്, എഡിഎസ് സെക്രട്ടറി ചിത്ര, പതിനഞ്ചാം ഡിവിഷൻ കൗൺസിലർ സ്മിതാ സണ്ണി, മുൻ കൗൺസിലർ രജിമോൾ മത്തായി എന്നിവരാണ്. കുടുംബശ്രീ ഫണ്ട് വക മാറ്റി ചിലവഴിക്കാൻ മിടുക്കികൾ ആണിവർ. ഇവർക്ക് കുടുംബശ്രീ സംരംഭം വരുന്നത് ഇഷ്ടമല്ല. കുടുംബശ്രീ പൊളിക്കാൻ ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവർത്തനം എന്നാണ് എനിക്ക് തോന്നിയിരുന്നത്. ആ രീതിയിലാണ് ഇവർ പെരുമാറിയത്. പക്ഷെ ഇവർ തട്ടിക്കൂട്ടിയ കാന്റീൻ സംരംഭം പൊളിഞ്ഞപ്പോൾ പിന്നെ ഒന്നും ചെയ്യാൻ ഇവർക്ക് കഴിഞ്ഞില്ല. സെസ് അധികൃതർ പുതിയ കുടുംബശ്രീ യൂണിറ്റ് ഉണ്ടാക്കി കാന്റീൻ നടത്തിക്കൊണ്ട് പോകാൻ എന്നോടു ആവശ്യപ്പെട്ടു.
കാരണം കാന്റീൻ കോൺട്രാക്റ്റ് എന്റെ പേരിലാണ്. ഞാൻ വീണ്ടും കാന്റീൻ തുടങ്ങിയപ്പോൾ 25 രൂപയ്ക്ക് നൽകുന്ന ഊണിന്റെ പേരിൽ സിപിഎം കുറ്റം പറയാൻ ആളുകളെ വിട്ടു തുടങ്ങി. 25 രൂപയുടെ ഊണിനു കുറ്റം പറയാൻ 25 പേരെ വിടും. ഇവർ ഊണിനു കുറ്റം പറയും. 25 രൂപയ്ക്ക് എവിടെ നിന്ന് ഊണ് കിട്ടും എന്ന് കൂടി ഓർക്കേണ്ടതുണ്ട്. സാമ്പാർ, ചോറ്, തോരൻ, അച്ചാർ, പപ്പടം തുടങ്ങിയത് അടക്കമുള്ളതാണ് ഊണ്. ഒരു സബ്സിഡിയും തരുന്നുമില്ല. കറന്റ്, വെള്ളം, സ്ഥലവാടക എല്ലാം അടയ്ക്കുന്നുമുണ്ട്.
എന്നെയും മകളെയും രാത്രി തടഞ്ഞുവെക്കാനും ശ്രമം
ഇതിന്നിടയിൽ എന്നെ രാത്രി തടഞ്ഞുവെക്കാനും ശ്രമം നടന്നു. രാത്രി പത്തരയോടെ ഞാനും മോളും വണ്ടിയിൽ ക്യാന്റീനിൽ നിന്ന് ഇറങ്ങിയ ഉടനെയാണ് മുൻപ് ക്യാന്റീൻ നടത്തിയിരുന്ന കെവിൻ എന്നെ തടഞ്ഞുവെച്ചത്. ആൾ അൽപ്പം മദ്യപിച്ചിരുന്നു. ഭാര്യയെ കുടുംബശ്രീയിൽ ചേർക്കാം. വാർഡ് കൗൺസിലർ അടക്കമുള്ള ആളുകൾ നമുക്ക് ക്യാന്റീൻ നടത്തുന്ന കാര്യത്തിൽ പിന്തുണയും നൽകും. ഇത് പറയുന്നത് രാത്രി പത്തരയ്ക്കും. ഒരു ധാരണയ്ക്കും തയ്യാറല്ലെന്ന് പറഞ്ഞു അയാളുമായി എനിക്ക് ഇടയേണ്ടി വന്നു. വണ്ടിയിൽ ആണ് ഇയാൾ കയറിപ്പിടിച്ചത്. മോൾ പേടിക്കുകയും ചെയ്തു. വേണ്ടി വന്നാൽ അയാളെ കൈകാര്യം ചെയ്യണമെന്നു മനസ്സിൽ കരുതി പതുക്കെ കൈ തട്ടിമാറ്റി ഞാൻ രക്ഷപ്പെടുകയായിരുന്നു. രാവിലെ സംസാരിക്കാം എന്ന് പറഞ്ഞാണ് ഞാനും മോളും അവിടുന്ന് രക്ഷപ്പെട്ടത്.
ആദ്യം കാന്റീൻ നടത്തിയ ആളുകളെ മാറ്റിയാണ് എനിക്ക് കാന്റീൻ തന്നത്. അത് ഭക്ഷണം മോശമായത് കാരണമാണ്. അതിനാലാണ് ഞങ്ങളുടെ ഭക്ഷണവും മോശമാണ് എന്ന് വരുത്തി തീർക്കാൻ ആളുകളെ കുറ്റം പറയാൻ സിപിഎം ഏർപ്പാട് ചെയ്തതും. അത് ഫലിക്കില്ലാ എന്ന് ബോധ്യമായപ്പോൾ പിന്നെയും കുടുംബശ്രീ തന്നെ ഇവർ ആയുധമാക്കി. കുടുംബശ്രീയിൽ പിളർപ്പുണ്ടാക്കിയാണ് ഇവർ കാന്റീൻ നടത്തിപ്പ് എന്നിൽ നിന്നും എടുത്ത്മാറ്റിയത്. അത് ഫലിക്കാത്തതിനാലാണ് വീണ്ടും കുടുംബശ്രീയിൽ തന്നെ ഇവർ പിടിമുറുക്കിയത്.കാരണം കുടുംബശ്രീയുടെ പേരിലാണ് കാന്റീൻ നടത്തിപ്പ്. ഇത് സിപിഎമ്മിന്റെ കയ്യിലാണ്. കുടുംബശ്രീ യൂനിറ്റ് ഇല്ലെങ്കിൽ കാന്റീൻ നടത്തിപ്പ് കഴിയില്ലാ എന്ന് അവർക്കറിയാം. അതിനാൽ ഈ കഴിഞ്ഞ ഏപ്രിൽ മാസം പുതുക്കിത്തരേണ്ട കുടുംബശ്രീ അഫിലിയേഷൻ ഇതുവരെ പുതുക്കി തന്നിട്ടില്ല. അത് കാന്റീൻ നടത്തിപ്പ് എടുത്തുകളയാൻ വേണ്ടിയാണ്. സിപിഎം ആണ് കുടുംബശ്രീ നിയന്ത്രിക്കുന്നത് എന്നതിനാൽ ഇവർ അഫിലിയേഷൻ പുതുക്കി തരുന്നില്ല.
നമ്മൾ അവരുടെ കാലു പിടിക്കണം.അതിനാണ് അഫിലിയേഷൻ പുതുക്കാത്തത്. ആത്മാഭിമാനമുള്ളവളാണ്ഞാൻ. സിപിഎമ്മിന്റെ കാലുപിടിക്കുന്നതിനെക്കാളും നല്ലത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി മരിക്കുന്നതാണ്. ഇതുകൊണ്ട് തന്നെയാണ് ജീവിക്കാൻ അനുവദിച്ചില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തും എന്ന് പറഞ്ഞു ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടത്. ഞാൻ കുടുംബശ്രീയുടെ പേരിലാണ് കാന്റീൻ തുടങ്ങിയിരിക്കുന്നത്. അഫിലിയേഷൻ നല്കാതിരിക്കുന്നത് നിയമം വഴി എന്നെ ഒഴിവാക്കാനുള്ള ശ്രമമാണ്. ഇവിടെ നടക്കുന്നത് തനി സിപിഎം ഗുണ്ടായിസം. കാക്കനാട് വലിയ സംരംഭങ്ങൾ തുടങ്ങാനുള്ള മേഖലയാണ്. സംരംഭങ്ങൾ മുടക്കി ഇവർ വലിയ ക്രൂരതയാണ് കാട്ടുന്നത്-ജയലക്ഷ്മി പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്