Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നഗ്‌നരായി ഡിന്നർ കഴിക്കുക; ഉടക്കുണ്ടാക്കാൻ മാനദണ്ഡം ഉണ്ടാക്കുക; ലൈംഗിക ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്യുക; യാത്രയും സ്വപ്നവും ശീലമാക്കുക; വിവാഹജീവിതം സന്തുഷ്ടമാക്കാൻ ഗവേഷകർ കണ്ടെത്തിയ എട്ട് വഴികൾ ഇവയൊക്കെ

നഗ്‌നരായി ഡിന്നർ കഴിക്കുക; ഉടക്കുണ്ടാക്കാൻ മാനദണ്ഡം ഉണ്ടാക്കുക; ലൈംഗിക ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്യുക; യാത്രയും സ്വപ്നവും ശീലമാക്കുക; വിവാഹജീവിതം സന്തുഷ്ടമാക്കാൻ ഗവേഷകർ കണ്ടെത്തിയ എട്ട് വഴികൾ ഇവയൊക്കെ

മറുനാടൻ മലയാളി ബ്യൂറോ

രിക്കലും മടുക്കാത്തതും ദീർഘകാലം നിലനിൽക്കുന്നതുമായ ഒരു വിവാഹജീവിതമാണ് മിക്കവരും സ്വപ്നം കാണുന്നതും ആഗ്രഹിക്കുന്നതും. എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ പലർക്കും ഇതൊരു സ്വപ്നം മാത്രമായി സംതൃപ്തിപ്പെടേണ്ടുന്ന അവസ്ഥയാണുള്ളത്. ദാമ്പത്യജീവിതം സന്തുഷ്ടമാക്കുകയെന്ന ലക്ഷ്യത്തോടെ രചിക്കപ്പെട്ട എയ്റ്റ് ഡേറ്റ്സ് എന്ന ഗ്രന്ഥത്തിൽ നിന്നുള്ള ഏതാനും നിർദ്ദേശങ്ങൾ പാലിച്ചാൽ വിവാഹജീവിതം സ്വർഗമാക്കാമെന്ന് ഇതിന്റെ രചയിതാക്കൾ ഉറപ്പേകുന്നു.

ജോൺ ഗോട്ട്മാൻ, ജൂലി സ്‌ക്വാർട്സ് ഗോട്ട്മാൻ, ഡൗഗ് അബ്രഹാംസ്, റേച്ചൽ കാൽട്ടൻ അബ്രഹാംസ് എന്നിവർ ചേർന്നാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.നഗ്‌നരായി ഡിന്നർ കഴിക്കൽ, ഉടക്കുണ്ടാക്കാൻ മാനദണ്ഡം ഉണ്ടാക്കൽ, ലൈംഗിക ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്യൽ, യാത്രയും സ്വപ്നവും ശീലമാക്കൽ ,തുടങ്ങിയ എട്ട് വഴികളിലൂടെ വിവാഹജീവിതം സന്തുഷ്ടമാക്കാനാവുമെന്നാണ് ഈ പുസ്തകം നിർദ്ദേശിക്കുന്നത്. അവയെക്കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്.

1- വിശ്വാസ്യതയും ഉത്തരവാദിത്വവും പാലിക്കുക

ദാമ്പത്യജീവിതം സ്വർഗമാക്കുന്നതിനുള്ള ആദ്യപടി ദമ്പതികൾ പരസ്പരം വിശ്വാസ്യതയും ഉത്തരവാദിത്വവും പാലിക്കുകയെന്നതാണ്. ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്ന നിമിഷം മുതൽ വിട്ട് വീഴ്ചയില്ലാതെ ഇത് പാലിക്കാൻ ശ്രദ്ധിക്കണം. എന്തും പരസ്പരം പങ്ക് വയ്ക്കാൻ സുരക്ഷിതവും വിശ്വാസ്യതയും ഉള്ളവരുമായി മാത്രമേ ഡേറ്റിംഗിന് ഒരുങ്ങാവൂ. അത്തരം ബന്ധങ്ങൾ മാത്രമേ ദീർഘകാലം നിലനിൽക്കുകയുള്ളൂ. വെറും ലൈംഗികതൃഷ്ണയാലാണോ ഡേറ്റിംഗിനും അതുവഴി വിവാഹത്തിനുമൊരുങ്ങുന്നതെന്ന് ഇരുവരും മനസിരുത്തി ചിന്തിച്ചതിന് ശേഷമേ ഇതിനെല്ലാം ഇറങ്ങിത്തിരിക്കാവൂ.

2-ഉടക്കുണ്ടാക്കാൻ മാനദണ്ഡം ഉണ്ടാക്കുക

പിണക്കങ്ങളും പൊട്ടിത്തെറികളും ഏത് ദാമ്പത്യബന്ധത്തിലും സ്വാഭാവികമാണ്. ഇണക്കമുള്ളിടത്തേ പിണക്കുമുണ്ടാകൂ എന്ന പഴമൊഴി ഇവിടെ പ്രസക്തമാണെന്ന് ഗവേഷകർ എടുത്ത് കാട്ടുന്നു. എന്നാൽ എന്തിനുമേതിനും പരസ്പരം ഉടക്കുന്ന സ്വഭാവമുള്ളവർക്ക് അധികകാലം ഒരുമിച്ച് മുന്നോട്ട് പോകാനാവില്ല. അതിനാൽ പരസ്പരമുള്ള വിയോജിപ്പുകളെന്തെല്ലാമാണെന്നും അവയെ എത്തരത്തിൽ മാതൃകാപരമായി കൈകാര്യം ചെയ്യാമെന്നും പരസ്പരം തുറന്ന് ചർച്ച ചെയ്താൽ തന്നെ ഭൂരിഭാഗം പ്രശ്നങ്ങൾക്കും വിരാമമാകും. അതിനാൽ എന്തിനുമേതിനും പരസ്പരം തെറ്റാതെ ഉടക്കുണ്ടാക്കുന്നതിന് ഒരു മാനദണ്ഡം നിശ്ചയിക്കുന്നത് നന്നായിരിക്കും.

3-നഗ്‌നരായി ഡിന്നർ കഴിക്കുക

ഏറ്റവും ഇഷ്ടമുള്ളവരുമൊത്ത് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിലൂടെ പരസ്പരമുള്ള ബന്ധം ഊട്ടിയുറപ്പിക്കപ്പെടും. അതിനാൽ നിങ്ങളുടെ ഫാവറൈറ്റ് റൊമാന്റിക് റസ്റ്റോറന്റുണ്ടെങ്കിൽ അവിടെ പോയിരുന്ന് ഇടയ്ക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് ബന്ധം ഊഷ്മളമാക്കുന്നതിന് വഴിയൊരുക്കും. ഇതല്ല വീട്ടിൽ നിന്നും ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കികഴിക്കുന്നതാണ് ഇഷ്ടമെങ്കിൽ അതും സ്വീകാര്യമാണ്. വീട്ടിൽ വച്ച് ഒരുകാൻഡിൽ ലൈറ്റ് ഡിന്നർ സംഘടിപ്പിക്കാം. ദമ്പതികൾ രണ്ടുപേരും മാത്രമാണെങ്കിൽ വീട്ടിൽ വച്ച് നഗ്‌നരായിരുന്ന് ഭക്ഷണം കഴിക്കുന്നത് ബന്ധത്തിന് ഊഷ്മളതയേകുമെന്ന വിസ്മയകരമായ നിർദ്ദേശവും ഈ പുസ്തകം മുന്നോട്ട് വയ്ക്കുന്നുണ്ട്.

4-ലൈംഗിക ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്യുക

ദാമ്പത്യ ജീവിതത്തിന്റെ ആണിക്കല്ലാണ് ലൈംഗിക ബന്ധം. അതിനാൽ ഇതിനെക്കുറിച്ച് ദമ്പതികൾ ഏത് പ്രായത്തിലും തുറന്ന ചർച്ചകൾ നടത്തുന്നത് ബന്ധത്തിലെ മടുപ്പൊഴിവാക്കാനും ജീവിതത്തെ എന്നും പ്രചോദിതമാക്കുന്നതിനും സഹായിക്കുമെന്ന് ഈ പുസ്തകം നിർദ്ദേശിക്കുന്നു. പരസ്പരം അടുത്തിടപഴകാൻ വ്യത്യസ്ത സ്ഥലങ്ങൾ പരീക്ഷിക്കാമെന്നും നിർദ്ദേശമുണ്ട്. സ്വകാര്യതയുണ്ടെങ്കിൽ ഗാർഡനിൽ വച്ച് വരെ ഇതാകാമെന്നും ഗ്രന്ഥകർത്താക്കൾ അഭിപ്രായപ്പെടുന്നു.

5-യാത്രകൾക്ക് നിർണായക പങ്ക്

എത്ര പ്രിയപ്പെട്ടവരായാലും ഒരു സ്ഥലത്ത് തന്നെ അടിഞ്ഞ് കൂടി കഴിയുന്നത് ആരിലും മടുപ്പുളവാക്കുമെന്നുറപ്പാണ്. അതിനാൽ ദമ്പതികൾ കുടുംബാംഗങ്ങളുമൊത്തോ അല്ലെങ്കിൽ ഇരുവരും മാത്രമായോ ഇടക്കിടെ യാത്രകൾ പോകുന്നത് പരസ്പരമുള്ള ബന്ധത്തിലെ ഊഷ്മളത വർധിപ്പിക്കുമെന്നാണ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്. ഇതിലൂടെ ബന്ധത്തിലെ വിള്ളലുകൾ ഇല്ലാതാക്കാനും ദാമ്പത്യത്തിന് ഒരു പുതിയ ഊർജസ്വലത കൈവരുത്താനും സാധിക്കും.

6- സ്വപ്നം കാണുക

വിവാഹജീവിതത്തിൽ സ്വപ്നങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. നിങ്ങളുടെ സ്വപ്നങ്ങൾക്കും പങ്കാളിയുടെ സ്വപ്നങ്ങൾക്കും തുല്യപ്രാധാന്യമാണുള്ളത്. ഇതിനാൽ സ്വപ്നങ്ങൾ ഒരുമിച്ച് കാണാനും ഓരോരുത്തരുടെ സ്വപ്നങ്ങൾ സഫലമാക്കാനും പരസ്പരം പിന്തുണക്കേണ്ടത് ദാമ്പത്യവിജയത്തിന് അത്യാവശ്യമാണ്.

7- സാഹസികരാവുക

ദമ്പതികൾ രണ്ട്പേരും ഓടിപ്പോയി വലിയ പർവതംകീഴടക്കണമെന്നല്ല ഇതുകൊണ്ട്അർത്ഥമാക്കുന്നത്. മറിച്ച് നിത്യജീവിതത്തിൽ നിന്നും വ്യത്യസ്തമായി ഇടക്കെങ്കിലും എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഇതിലൂടെ ജീവിതത്തിലെ വിരസത ഒഴിവാക്കി പുത്തനുണർവ് പ്രദാനം ചെയ്യാൻ സാധിക്കും. ഉദാഹരണമായി സുരക്ഷിതത്വം ഉറപ്പാക്കി പുഴയിലോ തടാകത്തിലോ ഒരുമിച്ച് കുളിക്കൽ പോലുള്ള കാര്യങ്ങൾ പരീക്ഷിക്കാം.

8- ഒരുമിച്ചുള്ള ജീവിതത്തെ അവലോകനം ചെയ്യുക

ദാമ്പത്യജീവിതത്തിൽ മുന്നോട്ട് പോകുന്തോറും ഇരുവരും ചേർന്ന് അതിനെക്കുറിച്ച് ഒരു അവലോകനം നടത്തുന്നത് നന്നായിരിക്കും. പരസ്പരമുള്ള വളർച്ചകളെ അടുത്തറിയാൻ ഇത് ഉപകരിക്കും. ഇരുവർക്കും ഏറെ ഇഷ്ടപ്പെട്ട ഒരിടത്ത് വച്ചായിരിക്കണം ഈ അവലോകനം. ഇരുവരും നേടിയ ലക്ഷ്യങ്ങൾ , നേട്ടങ്ങൾ , നിരാശപ്പെടുത്തുന്ന കാര്യങ്ങൾ തുടങ്ങിയവ ഈ വേളയിൽ ചർച്ച ചെയ്യാവുന്നതാണ്. കുറവുകൾ നികത്തി മുന്നേറാൻ ഏത് പ്രായത്തിലും ഇതിലൂടെ നമുക്ക് പ്രാപ്തി ലഭിക്കുന്നതായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP