Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചൈന അറിയാത്ത അച്ചനാ...അച്ചനൊക്കെ എങ്ങനെ പള്ളിയിൽ കുറുബാന നടത്തും; ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി ഇട്ടിമാണിയുടെ ടീസർ; ലൂസിഫറിന്റെ മാസിന് ശേഷം ലാലേട്ടൻ എത്തുന്നത് കുറുമ്പുള്ള ചിരിയൊളിപ്പിച്ച്

ചൈന അറിയാത്ത അച്ചനാ...അച്ചനൊക്കെ എങ്ങനെ പള്ളിയിൽ കുറുബാന നടത്തും; ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി ഇട്ടിമാണിയുടെ ടീസർ; ലൂസിഫറിന്റെ മാസിന് ശേഷം ലാലേട്ടൻ എത്തുന്നത് കുറുമ്പുള്ള ചിരിയൊളിപ്പിച്ച്

മറുനാടൻ ഡെസ്‌ക്‌

മോഹൻലാലിന്റെ ഓണച്ചിത്രം 'ഇട്ടിമാണി മേഡ് ഇൻ ചൈന'യുടെ ടീസർ പുറത്തെത്തി. ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയാണ് ടീസർ എത്തിയിരിക്കുന്നത്. മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ എത്തുന്ന ഒരു കുടുംബ ചിത്രമാണ് ഇട്ടിമാണി. ഹാസ്യത്തിന് ഏറെ പ്രധാന്യം നൽകുന്ന ചിത്രത്തിന്റെ ടീസർ ആരാധകർ ഏറ്റെടുത്തു.

വൈകിട്ട് ആറിന് മോഹൻലാലിന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ തന്നെയാണ് ടീസർ റീലീസ് ചെയ്തത്. മലയാളത്തിലെ എക്കാലത്തെയും വലിയ സാമ്പത്തികവിജയമായ 'ലൂസിഫറി'ന് ശേഷം തീയേറ്ററുകളിലെത്തുന്ന മോഹൻലാൽ ചിത്രവുമാണ് 'ഇട്ടിമാണി'.തൃശ്ശൂരാണ് സിനിമയുടെ പശ്ചാത്തലം. 32 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന സിനിമയുമാണ് 'ഇട്ടിമാണി'.

പത്മരാജന്റെ 'തൂവാനത്തുമ്പികളി'ലാണ് ഒരു മോഹൻലാൽ കഥാപാത്രം ഇതിനുമുൻപ് തൃശ്ശൂർ ഭാഷ സംസാരിച്ചത്. 'ഇട്ടിമാണി'യിൽ മോഹൻലാലിനൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാർ, വിനു മോഹൻ, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമൾ ശർമ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷാജിയാണ് ഛായാഗ്രഹണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP