Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുത്തുമല മേഖലയിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു; 11 കെ വി ലൈൻ പുതിക്കിപ്പണിതത് ആറു കിലോമീറ്ററോളം; കോൺടാക്ടർമാരുടേയും, കെഎസ്ഇബി ജീവനക്കാരുടേയും പരിശ്രമത്തെ പ്രശംസിച്ച് മുഖ്യമന്ത്രി

പുത്തുമല മേഖലയിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു; 11 കെ വി ലൈൻ പുതിക്കിപ്പണിതത് ആറു കിലോമീറ്ററോളം; കോൺടാക്ടർമാരുടേയും, കെഎസ്ഇബി ജീവനക്കാരുടേയും പരിശ്രമത്തെ പ്രശംസിച്ച് മുഖ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഉരുൾപ്പൊട്ടലിൽ വലിയ നാശനഷ്ടമുണ്ടായ പുത്തുമല മേഖലയിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. പുത്തുമലയിലെ മുണ്ടക്കൈ, അപ്പമല, ചൂരൽമല, വില്ലജ്, എക്‌സ്‌ചേഞ്ച്, ഏലവയൽ എന്നിവിടങ്ങളിലാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. പുത്തുമലയിൽ ആറു കിലോമീറ്ററോളം 11 കെ വി  ലൈൻ പുതുക്കി പണിയുകയും ഒരു കിലോമീറ്റർ ദൂരത്തിൽ പുതിയ ലൈൻ നിർമ്മിക്കുകയും ചെയ്തു. കോൺടാക്ടർമാരുടേയും, കെഎസ്ഇബി ജീവനക്കാരുടേയും പരിശ്രമത്തിലൂടെയാണ് വളരെ പെട്ടന്ന് പണി പൂർത്തിയാക്കാൻ സാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പ്

ഉരുൾപൊട്ടലിൽ ഏറ്റവുമധികം നാശനഷ്ടമുണ്ടായ പുത്തുമല മേഖലയിലെ മുണ്ടക്കൈ, അപ്പമല, ചൂരൽമല, വില്ലജ്, എക്‌സ്‌ചേഞ്ച്, ഏലവയൽ എന്നീ ട്രാൻസ്‌ഫോർമറുകളിലും ബന്ധപ്പെട്ട ഉപഭോക്താക്കൾക്കും വൈദ്യുതി പുനഃസ്ഥാപിച്ചു. പ്രകൃതി സംഹാര താണ്ഡവമാടിയ പുത്തു മലയിൽ ആറു കിലോമീറ്ററോളം 11 കെവി ലൈൻ പുതുക്കി പണിത് ഒരു കിലോമീറ്റർ പുതിയ ലൈനും കേവലം മൂന്ന് ദിവസം കൊണ്ട് പൂർത്തീകരിച്ചത് കോൺടാക്ടർമാരുടേയും, കെ എസ് ഇ ബി എൽ ജീവനക്കാരുടേയും ആശ്രാന്ത പരിശ്രമം മൂലമാണ്. പ്രളയത്തിൽ മുങ്ങിയ വീടുകളിലെ വയറിങ് പരിശോധന കെ എസ് ഇ ബി എൽ, ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ്, മറ്റു സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ദ്രുത ഗതിയിൽ നടന്നു വരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP