Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊതുജനസേവനത്തേക്കാൾ വലുതല്ല ഒരു മതവുമെന്ന് യോഗി ആദിത്യനാഥ്; നന്നായി ജോലി ചെയ്യുന്നവനെ ജനങ്ങൾ എന്നും ഓർക്കുമെന്നും സർക്കാർ ജീവനക്കാരോട് ഉത്തർപ്രദേശ് മുഖ്യമന്ത്രി

പൊതുജനസേവനത്തേക്കാൾ വലുതല്ല ഒരു മതവുമെന്ന് യോഗി ആദിത്യനാഥ്; നന്നായി ജോലി ചെയ്യുന്നവനെ ജനങ്ങൾ എന്നും ഓർക്കുമെന്നും സർക്കാർ ജീവനക്കാരോട് ഉത്തർപ്രദേശ് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: പൊതുജനസേവനത്തേക്കാൾ വലുതല്ല ഒരു മതവുമെന്ന് സർക്കാർ ജീവനക്കാരോട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊതുജന സേവനത്തേക്കാൾ വലിയൊരു മതമില്ല. ജനങ്ങളുടെ പ്രശ്‌നങ്ങൾ നന്നായി പരിഹരിക്കാൻ അവരുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന സിവിൽ സർവ്വീസ് ഓഫീസർമാർക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരെ പ്രചോദിപ്പിക്കാൻ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നന്നായി ജോലി ചെയ്യുന്നവനെ ജനങ്ങൾ എന്നുമോർക്കുമെന്നും, താൻ ദിവസം 18 മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടലിലേക്ക് വരുന്ന മിക്ക പരാതികളും വായിക്കാതെയാണ് പരിഹരിച്ചുവെന്ന് രേഖപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മിക്ക ജീവനക്കാരും സമയത്തിന് ഓഫീസിൽ വരാറില്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP