Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലയാളി അത്‌ലറ്റ് മുഹമ്മദ് അനസിന് അർജുന അവാർഡിന് ശുപാർശ; ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയും വനിതാ താരം പൂനം യാദവുമടക്കം 19പേർക്ക് ശുപാർശ; പാരാലിംപിക്‌സ് താരം ദീപ മാലിക്കിനും ഗുസ്തി താരം ബജ്‌റംഗ് പൂനിയയ്ക്കും ഖേൽരത്‌ന; അനസിന്റെ നേട്ടം 400 മീറ്ററിൽ ദേശീയ റെക്കോർഡ് ഇട്ടതിന് പിന്നാലെ

മലയാളി അത്‌ലറ്റ് മുഹമ്മദ് അനസിന് അർജുന അവാർഡിന് ശുപാർശ; ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയും വനിതാ താരം പൂനം യാദവുമടക്കം 19പേർക്ക് ശുപാർശ; പാരാലിംപിക്‌സ് താരം ദീപ മാലിക്കിനും ഗുസ്തി താരം ബജ്‌റംഗ് പൂനിയയ്ക്കും ഖേൽരത്‌ന; അനസിന്റെ നേട്ടം 400 മീറ്ററിൽ ദേശീയ റെക്കോർഡ് ഇട്ടതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മലയാളി അത്ലറ്റ് മുഹമ്മദ് അനസിന് അർജുന പുരസ്‌കാര ശുപാർശ. ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവായ അനസ് 400 മീറ്ററിൽ ദേശീയ റെക്കോർഡ് കുറിച്ച താരവുമാണ്. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, വനിതാ ക്രിക്കറ്റ് താരം പൂനം യാദവ് എന്നിവരും അർജുന അവാർഡിന് ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്. പാരാലിംപിക്‌സ് താരം ദീപ മാലിക്കും ഗുസ്തി താരം ബജ്‌റംഗ് പൂനിയയും ഖേൽരത്‌ന പുരസ്‌കാരത്തിനും ശുപാർശയുണ്ട്..അവാർഡ് നിർണയ സമിതിയോഗമാണ് അനസിന്റെ പേര് ശുപാർശ ചെയ്തത്. 400 മീറ്ററിൽ ദേശീയ റെക്കോർഡ് നേട്ടത്തിന് പിന്നാലെയാണ് അവാർഡ് നേട്ടം.

കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിൽ വെള്ളി മെഡൽ നേടിയിരുന്നു. റിലേയിൽ 4x100 റിലേയിലും മിക്‌സഡ് റിലേയിലും വെള്ളിനേടിയിരുന്നു. കുറച്ചുദിവസങ്ങൾക്ക് മിക്‌സഡ് റിലേയിൽ സ്വർണംനേടിയ ടീമിനെ അയോഗ്യരാക്കി. ഇതോടെ അനസ് അംഗമായ ടീമിന് സ്വർണം ലഭിച്ചു

കഴിഞ്ഞ നാലുവർഷത്തെ പ്രകടനമാണ് അർജുന അവാർഡിനായി പരിഗണിക്കുന്നത്. കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ്, ഒളിംപിക്‌സ് എന്നിവക്ക് കൂടുതൽ വെയിറ്റേജ് കിട്ടും. കഴിഞ്ഞ തവണ തന്നെ അനസിന് അർജുന അവാർഡ് കിട്ടിയേക്കാമെന്ന് അഭ്യൂഹമുണ്ടായിരുന്നു. 400 മീറ്ററിൽ ഒളിംപിക്‌സിന് യോഗ്യത നേടിയ മൂന്നാമത്തെ ഇന്ത്യൻ പുരുഷതാരമാണ് അനസ്. കാത്തിരിപ്പിനൊടുവിലാണ് ദേശീയ റെക്കോർഡ് മറികടക്കുന്നത്. അവാർഡ് നിർണയ സമിതി തീരുമാനം തുടരുകയാണ്. സാധാരണനിലയിൽ സമിതിയുടെ ശുപാർശ കായികമന്ത്രാലയം അംഗീകരിക്കുകയാണ് പതിവ്.

കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ്, ഒളിംപിക്‌സ് എന്നിവക്ക് അർജുന അവാർഡിന് പരിഗണനയിലുള്ളവർക്ക് കൂടുതൽ വെയിറ്റേജ് കിട്ടും. കഴിഞ്ഞ തവണ തന്നെ അനസിന് അർജുന അവാർഡ് കിട്ടിയേക്കാമെന്ന് അഭ്യൂഹമുണ്ടായിരുന്നു. 400 മീറ്ററിൽ ഒളിംപിക്‌സിന് യോഗ്യത നേടിയ മൂന്നാമത്തെ ഇന്ത്യൻ പുരുഷതാരമാണ് അനസ്. കാത്തിരിപ്പിനൊടുവിലാണ് ദേശീയ റെക്കോർഡ് മറികടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP