Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആറു തരം വരുമാന മാർഗ്ഗത്തിൽ നിന്ന് കിട്ടിയത് 4369.16 കോടി; ഇതിൽ സാലറി ചലഞ്ചിലൂടെ കിട്ടിയത് 1205 കോടിയെന്ന് വെബ് സൈറ്റ്; ട്രഷറിയിലെ കണക്കുകൾ പറയുന്നത് പെൻഷനും സാലറിയുമായി ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തിയത് 1510 കോടി രൂപയും; രണ്ടും തമ്മിലെ വ്യത്യാസം 305 കോടിയും; ഈ കുറവോ റബ്കോയ്ക്ക് നൽകിയ ആശ്വാസമെന്ന് സോഷ്യൽ മീഡിയയുടെ പരിഹാസം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ കണക്കുകളിലെ വ്യത്യാസം ചർച്ചയാകുമ്പോൾ

ആറു തരം വരുമാന മാർഗ്ഗത്തിൽ നിന്ന് കിട്ടിയത് 4369.16 കോടി; ഇതിൽ സാലറി ചലഞ്ചിലൂടെ കിട്ടിയത് 1205 കോടിയെന്ന് വെബ് സൈറ്റ്; ട്രഷറിയിലെ കണക്കുകൾ പറയുന്നത് പെൻഷനും സാലറിയുമായി ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തിയത് 1510 കോടി രൂപയും; രണ്ടും തമ്മിലെ വ്യത്യാസം 305 കോടിയും; ഈ കുറവോ റബ്കോയ്ക്ക് നൽകിയ ആശ്വാസമെന്ന് സോഷ്യൽ മീഡിയയുടെ പരിഹാസം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ കണക്കുകളിലെ വ്യത്യാസം ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ കണക്കുളിൽ വ്യത്യാസമെന്ന ആരോപണം സജീവമാകുന്നു. സാലറി-പെൻഷൻ ചലഞ്ചായി ഒഴുകിയെത്തിയതിൽ 305 കോടിയാണ് കണക്കിൽ ഇപ്പോൾ കാണാനില്ലത്തത്. ട്രഷറിയിൽ നിന്ന് ലഭിച്ച വിവരാവകാശം പ്രകാരം 1500 കോടിയാണ് പെൻഷൻ-സാലറി ചലഞ്ചിലൂടെ കിട്ടിയത്. എന്നാൽ ഇത് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയപ്പോൾ 1205 കോടിയുമായി. ഇത് എങ്ങനെ സംഭവിച്ചുവെന്ന സംശയമാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. രാജീവ് കേരളശേരിയാണ് വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത്. വിവരാവകാശ രേഖകൾ സഹിതമാണ് വിഷയം രാജീവ് ചർച്ചയാക്കിയത്. കേരള സർക്കാരിന്റെ ധൂർത്തുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുമ്പോഴാണ് ഈ വിവരങ്ങളും ചർച്ചയാകുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വരവും ചിലവും സിഎംഡിആർഫ് വെബ്സൈറ്റിൽ ലഭ്യമാണ്. ആറ് തരത്തിലുള്ള വരുമാന മാർഗങ്ങളിൽ നിന്ന് 4369.16 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുള്ളത്. 2018 ൽ പ്രളയ ദുരിതാശ്വാസത്തിനായി ആരംഭിച്ചതാണ് സാലറി ചലഞ്ച്,പെൻഷൻ ചലഞ്ച് എന്നിവ . വെബ്‌സൈറ്റിലെ കണക്കനുസരിച്ച് 2019 ഓഗസ്റ്റ് മാസം പതിമൂന്നാം തിയ്യതി വരെ സാലറി ചലഞ്ച് ആയി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുള്ളത് 1205 .18 കോടി രൂപയാണ്.( ആയിരത്തി ഇരുനൂറ്റി അഞ്ച് കോടി പതിനെട്ട് ലക്ഷം രൂപ.).എന്നാലിവിടെ പെൻഷൻ ചലഞ്ചിൽ ലഭിച്ച തുകയെക്കുറിച്ച് പ്രതിപാദിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സാലറി ചലഞ്ചും പെൻഷൻ ചലഞ്ചും കൂടിയുള്ള തുകയായിരിക്കണം 1205 .18 കോടി രൂപ എന്ന് വേണം വിലയിരുത്താൻ.

സാലറി ചലഞ്ചിൽ നിന്നും പെൻഷൻ ചലഞ്ചിൽ നിന്നും പ്രളയ ദുരിതാശ്വാസമായി ലഭിക്കുന്ന തുകകൾ ട്രഷറിയിലെ പ്രത്യേക അക്കൗണ്ടുകളിലാണ് സൂക്ഷിച്ചിട്ടുള്ളത്. അതുകൊണ്ട് ലഭിച്ച തുകയുടെ കണക്കുകൾ ട്രഷറി ഡയറക്ടറേറ്റിലാണ് ഉള്ളത് . 2019 ഓഗസ്റ്റ് മാസം അഞ്ചാം തിയ്യതി ട്രഷറി ഡയറക്ടറേറ്റിൽ നിന്ന് ലഭിച്ച വിവരാവകാശ മറുപടി പ്രകാരം അന്നേത്തിയതിവരെ സാലറി ചലഞ്ച് മുഖേന ലഭിച്ച തുകയുടെ കണക്ക് അതായത് ആയിരത്തി നാനൂറ്റി തൊണ്ണൂറ്റി ഒൻപത് കോടി ഇരുപത്തിയൊന്ന് ലക്ഷത്തി എൺപത്തിനായിരത്തി അഞ്ഞൂറ്റി നാൽപ്പത്തെട്ട് രൂപയാണ്. ഓരോ മാസവും ലഭിച്ച തുകയുടെ കണക്കുകളും നൽകിയിട്ടുണ്ട്. അന്നേത്തിയതിവരെ പെൻഷൻ ചലഞ്ച് മുഖേന ലഭിച്ച തുകയുടെ കണക്ക് പതിനൊന്നുകോടി എഴുപത്താറുലക്ഷത്തി നാൽപ്പത്തിഏഴായിരത്തി തൊള്ളായിരത്തി ഇരുപത്തിയൊന്ന് രൂപയും.

സാലറി ചലഞ്ചും പെൻഷൻ ചലഞ്ചും കൂടെ ആകെ ആയിരത്തി അഞ്ഞൂറ്റിപ്പത്ത് കോടി തൊണ്ണൂറ്റിയെട്ട്‌ലക്ഷത്തി ഇരുപത്തെട്ടായിരത്തി നാനൂറ്റിഅറുപത്തൊൻപത് രൂപയാണ്. ട്രഷറി ഡയറക്ടറേറ്റിൽ നിന്നുള്ള കണക്കനുസരിച്ച് സാലറി - പെൻഷൻ ചലഞ്ച് മുഖേന 1510 .98 കോടി രൂപ കിട്ടിയിട്ടുണ്ട്. എന്നാൽ ഈ മാസം 13 വരെ ദുരിതാശ്വാസ നിധി വെബ്‌സൈറ്റിലെ കണക്കനുസരിച്ച് സാലറി - പെൻഷൻ ചലഞ്ച് മുഖേന കിട്ടിയത് 1205 .18 കോടി രൂപയും. അതായത് കണക്കുകളിൽ 305.80 കോടി രൂപയുടെ കുറവ്.

കോടതിയുടെ നിരീക്ഷണത്തിലുണ്ടെന്ന് പറയപ്പെടുന്ന, പല തട്ടിലൂടെ ഓഡിറ്റ് ചെയ്യുന്നുണ്ട് എന്ന് പറയപ്പെടുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കണക്കുകളിൽ തെറ്റ് സംഭവിക്കാൻ വഴിയില്ല. സുതാര്യമായ ദുരിതാശ്വാസ നിധിയുടെ വെബ്‌സൈറ്റിലെ വിവരങ്ങളും ട്രഷറി ഡയറക്ടറേറ്റിൽ നിന്നുള്ള വിവരാവകാശ രേഖകളുമാണ് ഇതിന് അടിസ്ഥാനം. അതായത് 305 കോടി രൂപ റബ്കോക്ക് വേണ്ടി നേരത്തെ തന്നെ എടുത്ത് കഴിഞ്ഞു എന്നർത്ഥം ????-ഇതാണ് രാജീവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന് കീഴെയെത്തുന്ന പ്രതികരണങ്ങളിൽ ഒന്ന്. കഴിഞ്ഞ പ്രളയത്തിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജൂലൈ 20വരെ ലഭിച്ചത് 4106 കോടി രൂപയായിരുന്നു. ജൂലൈ 14 വരെ ഇതിൽനിന്ന് 2008.76 കോടി രൂപ ചെലവഴിച്ചു. ഇതിൽ 457.65 കോടി രൂപ കഴിഞ്ഞ പ്രളയത്തിൽപ്പെട്ട 7.37ലക്ഷം പേർക്ക് അടിയന്തര ധനസഹായമായി നൽകിയതാണ്. 2.4 ലക്ഷം വീടുകളുടെ പുനർനിർമ്മാണത്തിന് 1318.91 കോടി വിതരണംചെയ്തു.

കെയർ ഹോം പദ്ധതി പ്രകാരം വീട് നിർമ്മാണത്തിന് 45 കോടി രൂപയും കാർഷികവായ്പ തിരിച്ചടയ്ക്കാൻ 54 കോടിയും ചെലവിട്ടു. പ്രളയ ബാധിത പ്രദേശങ്ങളിൽ ഭക്ഷ്യകിറ്റ് നൽകിയ ഇനത്തിൽ ഭക്ഷ്യവകുപ്പിന് 54 കോടി രൂപ ചെലവിട്ടു. സൗജന്യ റേഷൻ നൽകാനായി 9.4 കോടി രൂപയും വിനിയോഗിച്ചു. കഴിഞ്ഞവർഷത്തെ പ്രളയത്തിൽ 15,664 വീടുകളാണ് പൂർണമായും തകർന്നത്. ഇതിൽ 10,840 കുടുംബങ്ങളും സർക്കാർ ധനസഹായം മൂന്ന് തവണകളായി നേരിട്ട് കൈപ്പറ്റുന്ന രീതി തെരഞ്ഞെടുത്തു. 1,990 കുടുംബങ്ങൾ സഹകരണവകുപ്പിന്റെ കെയർ ഹോം പദ്ധതിയിൽ അംഗമായി. അതിൽ 1662 വീടുകൾ നിർമ്മാണം പൂർത്തിയാക്കി കൈമാറി.

പുറമ്പോക്ക് വസ്തുവിൽ വീട് ഇല്ലാതായ 889 കുടുംബങ്ങൾക്ക് സർക്കാർ വസ്തുവും വീട് വയ്ക്കാൻ ധനസഹായവും നൽകിയിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങൾ സംഭവിക്കാൻ സാധ്യതയുള്ള 337 കുടുംബങ്ങൾക്ക് മറ്റ് സ്ഥലങ്ങളിൽ ഭൂമി നൽകി വീട് വയ്ക്കാൻ സഹായം നൽകി. ഭാഗികമായി തകർന്ന വീടുകൾക്ക് അതിന് അനുസരിച്ചുള്ള തുകയാണ് അനുവദിച്ചത്. വീട് നിർമ്മാണം പുരോഗമിക്കുന്നവർക്ക് ഇനിയും ദുരിതാശ്വാസ നിധിയിൽനിന്ന് തുക അനുവദിക്കും. പലർക്കും അവസാന ഗഡു ലഭിക്കാനുണ്ട്. നിർമ്മാണത്തിന്റെ ഓരോ ഘട്ടം കണക്കാക്കിയാണ് ഗഡു അനുവദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP