Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആണുങ്ങളെ വെറുക്കുന്നതാണ് ഫെമിനിസം എന്ന് പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്; ഫെമിനിസം എന്നാൽ ഒരു സ്ത്രീ എന്ന നിലയിൽ നിങ്ങളുടെതന്നെ മൂല്യം തിരിച്ചറിയുക എന്നാണ്; അല്ലാതെ പുരുഷന്മാരെ വെറുക്കുന്നു എന്നല്ല; വിദ്യാ ബാലൻ പറയുന്നു

ആണുങ്ങളെ വെറുക്കുന്നതാണ് ഫെമിനിസം എന്ന് പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്; ഫെമിനിസം എന്നാൽ ഒരു സ്ത്രീ എന്ന നിലയിൽ നിങ്ങളുടെതന്നെ മൂല്യം തിരിച്ചറിയുക എന്നാണ്; അല്ലാതെ പുരുഷന്മാരെ വെറുക്കുന്നു എന്നല്ല; വിദ്യാ ബാലൻ പറയുന്നു

സ്വന്തം ലേഖകൻ

മുംബൈ: കുറേക്കാലം അവസരം തേടി തമിഴിലും മലയാളത്തിലും അലഞ്ഞു തിരിഞ്ഞ ശേഷമാണ് വിദ്യാ ബാലൻ ബോൡവുഡിൽ ശോഭിച്ചത്. അവിടെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മുൻനിര നടിയായി വിദ്യാ ബാലൻ മാറുകയും ചെയ്തു. ഇതിനിടെ വീണ്ടും തമിഴിൽ വിദ്യ എത്തിയത് അജിത് നായകനാകുന്ന ചിത്രം വഴിയാണ്. റീമേക്കുകളോട് താത്പര്യമില്ലാത്ത താരം പിങ്കിന്റെ തമിഴ് റീമേക്കിൽ അഭിനയിച്ചത് നടി ശ്രീദേവിയോടുള്ള ആരാധന കൊണ്ടായിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വിദ്യ തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. തന്റെ കരിയറിലെ ആദ്യകാലത്ത് ഉണ്ടായ അനുഭവങ്ങൾ മൂലമാണ് തമിഴ് സിനിമകളിൽ നിന്ന് വിട്ടുനിന്നിരുന്നതെന്ന് വിദ്യ തുറന്നുപറഞ്ഞു. 'ആദ്യ കാലത്ത് നേരിട്ട അനുഭവങ്ങൾ മൂലം തമിഴ് സിനിമകൾ ചെയ്യാൻ എനിക്ക് അത്ര താത്പര്യമില്ലായിരുന്നു. പക്ഷെ പിന്നീട് ആ അനുഭവങ്ങളാണ് എന്നെ ഞാനാക്കിയത് എന്ന് മനസ്സിലായി. ഒരു അനുഭവം കൊണ്ടുമാത്രം ഒരു ഇൻഡസ്ട്രിയെ തന്നെയും വേണ്ടെന്നുവയ്ക്കേണ്ട കാര്യമില്ലെന്ന് തോന്നി. എന്തൊക്കെയായാലും ഞാൻ ഒരു തമിഴ് ഗേൾ ആണ്. അപ്പോ എത്രനാൾ തമിഴ് സിനിമ ചെയ്യാതിരിക്കും?', വിദ്യ പറഞ്ഞു.

ലിംഗവവേചനത്തെ കുറിച്ചുള്ള ബോധം എല്ലാവർക്കുമുണ്ടാകണം എന്ന തോന്നൽ ഇപ്പോൾ ശക്തമായിട്ടുണ്ടെന്നും വിദ്യ അഭിപ്രായപ്പെട്ടു. എങ്കിലും ഇപ്പോഴും അതേക്കുറിച്ച് കൃത്യമായി ബോധവത്കരണം ഉണ്ടായിട്ടുണ്ടെന്ന് എനിക്ക് ഉറപ്പില്ല. മീ ടൂ പോലുള്ള മൂവ്മെന്റുകളും സ്ത്രീകളുടെ അവകാശത്തെ കുറിച്ചുള്ള ചർച്ചകളും നല്ലതാണ് എന്നാൽ പുരുഷന്മാരെ വെറുക്കുന്നു എന്നല്ല അർത്ഥം എന്നും വിദ്യ പറഞ്ഞു.

'ആണുങ്ങളെ വെറുക്കുന്നതാണ് ഫെമിനിസം എന്ന് പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. രണ്ടും തമ്മിൽ ഒരുപാട് അന്തരമുണ്ട്. ഫെമിനിസം എന്നാൽ ഒരു സ്ത്രീ എന്ന നിലയിൽ നിങ്ങളുടെതന്നെ മൂല്യം തിരിച്ചറിയുക എന്നാണ്. അല്ലാതെ പുരുഷന്മാരെ വെറുക്കുന്നു എന്നല്ല', വിദ്യ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP