Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചികിത്സാ സഹായത്തുകയിൽ നിന്ന് 10,000 രൂപ പ്രളയബാധിതർക്ക് നൽകി നടി ശരണ്യ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നതായി നടി; തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ശരണ്യ ഈ വിവരം അറിയിച്ച് ശരന്യ

ചികിത്സാ സഹായത്തുകയിൽ നിന്ന് 10,000 രൂപ പ്രളയബാധിതർക്ക് നൽകി നടി ശരണ്യ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നതായി നടി; തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ശരണ്യ ഈ വിവരം അറിയിച്ച് ശരന്യ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാൻസർ ചികിത്സയ്ക്കായി കിട്ടിയ സഹായത്തുകയിൽ നിന്നും ഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപ നൽകി മാതൃകയാകുകയാണ് സീരിയൽ താരം ശരണ്യ ശശി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വാതന്ത്ര്യ ദിനത്തിൽ തന്നെ ഒരു പങ്കു നൽകാനായതിൽ സന്തോഷമുണ്ടെന്നും ലഭിച്ച തുകയിൽ നിന്നും ഒരു പങ്ക് തിരിച്ചുനൽകുകയാണെന്നും ശരണ്യ വ്യക്തമാക്കി. തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ശരണ്യ ഈ വിവരം തന്റെ സുഹൃത്തുക്കളെയും അഭ്യുദയകാംക്ഷികളെയും അറിയിച്ചിരിക്കുന്നത്.

തുടർച്ചയായ ഏഴാം തവണയും ട്യൂമർ ബാധയെ തുടർന്ന് ചികിത്സ തുടരുന്ന നടിയുടെ വളരെ ദയനീയമായ അവസ്ഥക്കിടെയാണ് ശരന്യ ഈ തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ ജൂൺ മാസത്തിലാണ് ശരണ്യയ്ക്ക് ട്യൂമർ ബാധയെ തുടർന്ന് ഏഴാമത്തെ ശസ്ത്രക്രിയ നടത്തിയത്. തുടർന്ന് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകൾ നടി നേരിടുകയും ചെയ്തിരുന്നു. ശരണ്യയെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് സീരിയൽ താരം സീമ.ജി.നായരും രംഗത്തെത്തിയിരുന്നു. തുടർന്ന് ഇത് വലിയ വാർത്താ പ്രാധാന്യം നേടുകയും ചെയ്തിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ശരണ്യ ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ്. ശരണ്യയ്ക്ക് ആറ് വർഷം മുൻപാണ് ട്യൂമർബാധ സ്ഥിരീകരിച്ചത്.

തുടർന്ന് കൃത്യമായ ചികിത്സാവിധികൾക്ക് ശേഷം രോഗം ഭേദമായെന്ന് കരുതുകയും എന്നാൽ ഓരോ വർഷവും ട്യൂമർ മൂർധന്യാവസ്ഥയിൽ തന്നെ കണ്ടെത്തുകയും തുടർചികിത്സ നടത്തുകയും ചെയ്തിരുന്നു. ശരണ്യയ്ക്ക് ആറാമത്തെ ശസ്ത്രക്രിയ നടക്കുന്നത് ഏഴ് മാസം മുൻപാണ്. രോഗത്തിന്റെ തളർച്ചയിലും പ്രളയദുരിതത്തിൽ കഴിയുന്നവരെ സഹായിക്കാനുള്ള സന്മനസ് കാണിച്ച താരത്തെ പ്രകീർത്തിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP