Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉണരുമ്പോൾ തന്നെ നോക്കിയിരിക്കണം എന്നത് നിർബന്ധമാണ് നിക്കിന്'; അലോസരമുണ്ടാക്കുന്ന കാര്യമാണെങ്കിൽ പോലും അത് വളരെ മാധുര്യമുള്ള ഒന്നാണ്..; ഞങ്ങൾക്കിടയിൽ ഒരു നിയമമുണ്ട്; ഭർത്താവിനെ കുറിച്ച് വാചാലയായി പ്രിയങ്ക ചോച്ര

ഉണരുമ്പോൾ തന്നെ നോക്കിയിരിക്കണം എന്നത് നിർബന്ധമാണ് നിക്കിന്'; അലോസരമുണ്ടാക്കുന്ന കാര്യമാണെങ്കിൽ പോലും അത് വളരെ മാധുര്യമുള്ള ഒന്നാണ്..; ഞങ്ങൾക്കിടയിൽ ഒരു നിയമമുണ്ട്; ഭർത്താവിനെ കുറിച്ച് വാചാലയായി പ്രിയങ്ക ചോച്ര

സ്വന്തം ലേഖകൻ

മുംബൈ: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഗായകനും ഇപ്പോൾ സെലബ്രിറ്റികൾക്കിടയിലെ മാതൃകാ ദമ്പതികളാണ്. എന്നാൽ, പാപ്പരാസികൾക്ക് താൽപ്പര്യം ഇവർക്കിടയിലെ പ്രായവ്യത്യാസവും മറ്റുമായിരുന്നു. ഇവരുടെ ഗോസിപ്പുകളൊന്നും തങ്ങളെ ബാധിക്കില്ലെന്നാണ് നിലപാടിലാണ് ദമ്പതികൾ. തന്നെക്കാൾ 10 വയസ്സ് പ്രായം കുറവുള്ള നിക്കിനെ വിവാഹം കഴിച്ചതിന് പ്രിയങ്കയെ പലരും ശക്തമായി വിമർശിച്ചു. വിമർശനങ്ങളെയെല്ലാം കാറ്റിൽ പറത്തി ഇരുവരും മനോഹരമായ ജീവിതവുമായി മുന്നോട്ട് പോകുകയാണ്.

ഇപ്പോൾ ഭർത്താവ് നിക്കിനെ കുറിച്ചുള്ള ചില കാര്യങ്ങളാണ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക പറയുന്നത്. എല്ലാ ദിവസവും താൻ ഉണരുമ്പോൾ തന്റെ മുഖത്ത് നോക്കി ഇരിക്കണമെന്നുള്ളത് നിക്കിന് നിർബന്ധമുള്ള കാര്യമാണെന്നാണ് പ്രിയങ്ക പറയുന്നത്. '' ശരിക്കും അത് വല്ലാതെ അലോസരപ്പെടുത്തുന്ന കാര്യമാണ്. പക്ഷേ, ഞാനുണരുമ്പോൾ എന്റെ മുഖത്ത് നോക്കി ഇരിണമെന്നുള്ളത് നിക്കിന് നിർബന്ധമാണ്.. അപ്പോൾ ഞാൻ പറയാറുണ്ട് ഒരു നിമിഷം കാത്തിരിക്കൂ...ഞാൻ പോയി മസ്‌കാരയും മേക്കപ്പുമെല്ലാം ഇട്ട് വരാം, ഇപ്പോൾ ആകെ ഉറക്കം തൂങ്ങി ഇരിക്കാണെന്നെല്ലാം.. അലോസരമുണ്ടാക്കുന്ന കാര്യമാണെങ്കിൽ പോലും അത് വളരെ മാധുര്യമുള്ള ഒന്നാണ്..

ഇതാണ് ശരിക്കും നിങ്ങളുടെ ഭർത്താവിൽ നിന്ന് നിങ്ങൾ ആഗ്രഹിക്കുന്നത്.. എന്നാൽ അതേ സമയം ഇതൽപം അരോചകമാണ് താനും... പക്ഷെ നീ ഉണരുന്നത് വരെ ഞാൻ നിന്നെ നോക്കി ഇരുന്നോട്ടെ എന്നാണ് നിക്കിന് ഇക്കാര്യത്തിൽ പറയാനുള്ളത്. ഞാൻ തമാശ പറയുന്നതല്ല ഇത് വളരെ മനോഹരമാണ്.

ഞങ്ങൾക്കിടയിൽ ഒരു നിയമം ഉണ്ട്. ഒരു ആഴ്‌ച്ചയിൽ കൂടുതൽ പരസ്പരം കാണാതെയിരിക്കാൻ ഞങ്ങൾ സമ്മതിക്കാറില്ല..ഞങ്ങൾക്ക് വ്യത്യസ്തമായ വ്യക്തിപരമായ കരിയറുകൾ ഉണ്ട്. എങ്കിലും പരസ്പരം കാണാനും ഒന്നിച്ചിരിക്കാനുമുള്ള അവസരങ്ങൾ ഞങ്ങൾ മനഃപൂർവം സൃഷ്ടിക്കാൻ നോക്കാറുണ്ട്.'' - പ്രിയങ്ക പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP