Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയദുരന്തത്തെ മറയാക്കി സർക്കാറിന്റെ പുട്ടുകച്ചവടം! 1000 കോടിയുടെ അഴിമതി കേസിൽ സിബിഐ അന്വേഷണം നേരിടുന്ന മുൻ കശുവണ്ടി കോർപ്പറേഷൻ എം ഡി കെ എ രതീഷിനെ കൺസ്യൂമർ ഫെഡ് എംഡിയാക്കി നിയമിക്കാനാണ് നീക്കം; നിയമനത്തിനായുള്ള അന്തിമ ലിസ്റ്റിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള നാല് പേർ മുന്നിലെത്തിയിട്ടും അഭിമുഖത്തിൽ രതീഷ് ഒന്നാമൻ; 3000 കോടി വിറ്റുവരവുള്ള കൺസ്യൂമർ ഫെഡ് തലപ്പത്ത് സിബിഐ കേസ് പ്രതിയെ നിയമിക്കാനുള്ള നീക്കം വിവാദത്തിൽ

പ്രളയദുരന്തത്തെ മറയാക്കി സർക്കാറിന്റെ പുട്ടുകച്ചവടം! 1000 കോടിയുടെ അഴിമതി കേസിൽ സിബിഐ അന്വേഷണം നേരിടുന്ന മുൻ കശുവണ്ടി കോർപ്പറേഷൻ എം ഡി കെ എ രതീഷിനെ കൺസ്യൂമർ ഫെഡ് എംഡിയാക്കി നിയമിക്കാനാണ് നീക്കം; നിയമനത്തിനായുള്ള അന്തിമ ലിസ്റ്റിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള നാല് പേർ മുന്നിലെത്തിയിട്ടും അഭിമുഖത്തിൽ രതീഷ് ഒന്നാമൻ; 3000 കോടി വിറ്റുവരവുള്ള കൺസ്യൂമർ ഫെഡ് തലപ്പത്ത് സിബിഐ കേസ് പ്രതിയെ നിയമിക്കാനുള്ള നീക്കം വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയവും അതിന്റെ കെടുതിയും നടക്കുന്നതിനിടെ ഇതിനെ മറയാക്കി വിവാദ നായകനെ സുപ്രധാന തസ്തികയിൽ നിയമിക്കാൻ സർക്കാറിനുള്ളിൽ ചരടുവലി. ആയിരം കോടിയുടെ അഴിമതി കേസിൽ സിബിഐ അന്വേഷണം നേരിടുന്ന മുൻ കശുവണ്ടി കോർപ്പറേഷൻ എംഡി കെ എ രതീഷിനെ കൺ്‌സ്യൂമർഫെഡ് എംഡിയാക്കി നിയമിക്കാനുള്ള നീക്കമാണ് വിവാദമാകുന്നത്. നല്ല ട്രാക്ക് റെക്കോർഡും അനുഭവസമ്പത്തുമുള്ള മറ്റു ഉദ്യോഗാർത്ഥികളെ ഒഴിവാക്കിയാണ് കളങ്കിത വ്യക്തിത്വത്തെ ഈ തസ്തികയിൽ നിയമിക്കാൻ ഒരുങ്ങുന്നത്.

കശുവണ്ടി വികസന കോർപ്പറേഷൻ എം.ഡി സ്ഥാനത്തു നിന്ന് യുഡിഎഫ് സർക്കാർ പുറത്താക്കിയ വ്യക്തിയാണ് കെ.എ. രതീഷ്.  കശുവണ്ടി വികസന കോർപ്പറേഷൻ എംഡിയായിരുന്നപ്പോൾ തോട്ടണ്ടി ഇറക്കുമതിയിൽ കോടികളുടെ അഴിമതി ആരോപണമാണ് കെ എ രതീഷിനെതിരെ ഉയർന്നത്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് സിബിഐ കേസെടുത്തത്. തസ്തികയിലേക്കായി 14 പേർ അപേക്ഷ നൽകിയതിൽ അഞ്ച് പേരെ അഭിമുഖത്തിന് തെരെഞ്ഞെടുപ്പിരുന്നു. അതിൽ ഒരാൾ സിബിഐ അന്വേഷണം നേരിടുന്ന രതീഷാണ്. അഭിമുഖത്തിൽ രതീഷ് ഒന്നാമനായി. വിജിലൻസിന്റെ ക്ലിയറൻസ് ലഭിച്ചാൽ നിയമനം നൽകും എന്നാണ് വിവരം. കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതിയിലാണ് കെ എ രതീഷ് അന്വേഷണം നേരിടുന്നത്.

കശുവണ്ടി കോർപ്പറേഷനുമായി ബന്ധപ്പെട്ട് വൻ അഴിമതി ആരോപണമായിരുന്നു ഉയർന്നത. 1000 കോടിയുടെ അഴിമതി നടന്ന, 44 വിജിലൻസ് കേസുകൾ നിലവിലുള്ള, 65 എൻക്വയറി റിപ്പോർട്ടുകളുള്ള കൺസ്യൂമർ ഫെഡിന്റെ എം.ഡി. സ്ഥാനത്തേക്കാണ് കെ.എ രതീഷിനെ നിയമിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിരവധി അഴിമതി കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് കെ.എ. രതീഷിനെ കശുവണ്ടി വികസന കോർപ്പറേഷനിൽ നിന്ന് മാറ്റിയത്.

നിരവധി അഴിമതി ആരോപണങ്ങളെ തുടർന്ന് യുഡിഎഫ് സർക്കാർ ഗത്യന്തരമില്ലാതെയാണ് രതീഷിനെ കശുവണ്ടി വികസന കോർപ്പറേഷനിൽ നിന്ന് പുറത്താക്കിയത്. തുടർന്ന് ഇടത് സർക്കാർ വന്നതിന് ശേഷം ഇദ്ദേഹത്തെ എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറ്റി. എന്നാൽ കഴിഞ്ഞ വർഷം കെ.ഇ.ഐ.ഡി (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്റ്രർപ്രണർഷിപ്പ് ഡെവലപ്മെന്റ്) എക്സിക്യൂട്ടീവ് ഡയറക്ടറായി ഇദ്ദേഹത്തെ നിയമിച്ചു. കോടികളുടെ വരുമാനമുള്ള സ്ഥാപനത്തിന്റെ മേധാവിയായി നിയമിക്കുന്നതിന് മുന്നോടിയായാണ് ഈ ചെറിയ സ്ഥാപനത്തിന്റെ ഡയറക്ടർ സ്ഥാനത്ത് കെ.എ.രതീഷിനെ നിയമിച്ചത്. ഇതിന് പിന്നാലെയാണ് ഭക്ഷ്യവകുപ്പിന് കീഴിലുള്ള സുപ്രധാന തസ്തികയിൽ നിയമിക്കാൻ ഒരുങ്ങുന്നത്.

3000 കോടിയോളം രൂപയുടെ വിറ്റുവരവുള്ള സ്ഥാപനമാണ് കൺസ്യൂമർ ഫെഡ്. ഇതിന്റെ മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്ന 15 പേരുടെ ചുരുക്കപ്പട്ടിക സർക്കാർ തയ്യാറാക്കി. ഇതിൽ നിന്ന് തിരഞ്ഞെടുത്ത അഞ്ചുപേരുമായി അഭിമുഖം നടത്തി. ഇതിൽ രതീഷ് ഒഴികെ മറ്റ് നാലുപേരും നല്ല ട്രാക്ക് റെക്കോർഡുള്ളവരാണ്. എന്നാൽ അഴിമതി കേസുകളുടെ പശ്ചാത്തലമുള്ള കെ.ഇ. രതീഷിനാണ് അഭിമുഖത്തിന് ശേഷം ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്. കശുവണ്ടി വികസന കോർപ്പറേഷൻ എം.ഡിയായിരുന്ന സമയത്ത് നിരവധി വിജിലൻസ് കേസുകൾ കെ.എ. രതീഷിനെതിരെ ഉണ്ടായിരുന്നു. ഇടത് സർക്കാർ അധികാരത്തിലെത്തിയതോടെ ഇതിലെല്ലാം ക്ലീൻ ചിറ്റ് ലഭിച്ചു. എന്നാൽ സിബിഐ കോസിൽ ഇപ്പോഴും പ്രതിയായി തുടരുകയാണ്.

മൂന്ന് സർക്കാരുകളുടെ കാലത്ത് കശുവണ്ടി വികസന കോർപ്പറേഷൻ എം.ഡിയായി 11 വർഷത്തോളം പ്രവർത്തിച്ച ആളാണ് കെ.എ. രതീഷ്. അതുകൊണ്ട് തന്നെ ഭരിക്കുന്നവർ ആരായാലും അവരുടെ ഇഷ്ടതോഴനാണ് അദ്ദേഹം. ഇതു തന്നെയാണ് വിവാദ വ്യക്തിത്വത്തെ സുപ്രധാന തസ്തികയിൽ നിയമിക്കാനുള്ള നീക്കത്തിന് പിന്നിലും. നിലവിലെ എംഡിയായ ആർ സുകേശൻ ഒഴിയാൻ താൽപ്പര്യം പ്രകടിപ്പിച്ചതോടെയാണ് കെ എ രതീഷിനെ നിയമിക്കാൻ നീക്കം നടക്കുന്നത്.

ജൂൺ 18ന് മാധ്യമങ്ങളിൽ പരസ്യം നൽകി. 14 പേർ അപേക്ഷ നൽകിയതിൽ അഞ്ചുപേരെ അഭിമുഖത്തിന് തിരഞ്ഞെടുത്തിരുന്നു. അതിലൊരാൾ സിബിഐ അന്വേഷണം നേരിടുന്ന രതീഷാണ്. സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി അധ്യക്ഷയായ കമ്മിറ്റി നടത്തിയ അഭിമുഖത്തിൽ രതീഷ് ഒന്നാമനായി. മറ്റുള്ള നാലുപേരിൽ എസ് രത്നാകരൻ കൺസ്യൂമർഫെഡ് മുൻ എംഡിയും കെ തുളസീധരൻനായർ ജനറൽ മാനേജരും കെ വേണുഗോപാൽ സപ്ലൈകോയുടെ മുൻ ജനറൽ മാനേജരുമാണ്. പരിചയസമ്പന്നരായ ഇവരെ ഒഴിവാക്കിയാണ് കെ എ രതീഷിനെ തിരഞ്ഞെടുക്കാനൊരുങ്ങുന്നത്. നിയമനത്തിനായി സർക്കാർ വിജിലൻസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരിക്കുകയാണ്.

വിജിലൻസിന്റെ ക്ലിയറൻസ് ലഭിച്ചാൽ രതീഷിനെ കൺസ്യൂമർഫെഡ് എംഡിയായി നിയമനം നൽകാനാണ് സർക്കാർ തീരുമാനം. കശുവണ്ടി അഴിമതിക്കേസിൽ രതീഷിനെ കുറ്റവിമുക്തനാക്കി കോടതിയിൽ വിജിലൻസ് റിപോർട്ട് സമർപ്പിച്ചിരുന്നു. ഇതിനെതിരേ ഹൈക്കോടതിയിൽ ഹരജി നിലവിലുണ്ട്. മാത്രമല്ല, സിബിഐ അന്വേഷണം തുടരുകയുമാണ്. അങ്ങനെയുള്ള ഒരാൾ കൺസ്യൂമർഫെഡിന്റ എംഡി തസ്തികയിലേക്കുള്ള ഇന്ററർവ്യൂവിൽ പങ്കെടുത്തതിന് പിന്നിൽ രാഷ്ട്രീയസ്വാധീനമാണെന്നാണ് ആരോപണം. വ്യവസായ വകുപ്പിന് കീഴിലെ വ്യവസായ സംരംഭകവികസന സ്ഥാപനത്തിലെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് രതീഷിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP