Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സാങ്കേതിക പ്രശ്‌നങ്ങൾ, യന്ത്രത്തിൽ പണമില്ലാത്തത്, തെറ്റായ പിൻ അടിക്കുക തുടങ്ങിയവ ഇനി ഇടപാടുകളുടെ ഗണത്തിൽ വരില്ല; ഹാർഡ് വെയർ, സോഫ്റ്റ് വെയർ എന്നിവയിലെ സാങ്കേതിക പ്രശ്‌നങ്ങൾ, എടിഎമ്മിൽ നോട്ടുകളില്ലാത്തത് തുടങ്ങിയ കാരണങ്ങളിൽ പണം ലഭിക്കാതിരിക്കുമ്പോഴും അത് സൗജന്യത്തിൽ കൂട്ടാനാകില്ല; ബാങ്കുകളുടെ 'എടിഎം കൊള്ള'യിൽ ഒടുവിൽ വടിയെടുത്ത് റിസർവ്വ് ബാങ്ക്; ആശ്വാസം ഉപഭോക്താക്കൾക്കും

സാങ്കേതിക പ്രശ്‌നങ്ങൾ, യന്ത്രത്തിൽ പണമില്ലാത്തത്, തെറ്റായ പിൻ അടിക്കുക തുടങ്ങിയവ ഇനി ഇടപാടുകളുടെ ഗണത്തിൽ വരില്ല; ഹാർഡ് വെയർ, സോഫ്റ്റ് വെയർ എന്നിവയിലെ സാങ്കേതിക പ്രശ്‌നങ്ങൾ, എടിഎമ്മിൽ നോട്ടുകളില്ലാത്തത് തുടങ്ങിയ കാരണങ്ങളിൽ പണം ലഭിക്കാതിരിക്കുമ്പോഴും അത് സൗജന്യത്തിൽ കൂട്ടാനാകില്ല; ബാങ്കുകളുടെ 'എടിഎം കൊള്ള'യിൽ ഒടുവിൽ വടിയെടുത്ത് റിസർവ്വ് ബാങ്ക്; ആശ്വാസം ഉപഭോക്താക്കൾക്കും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: എടിഎം ഇടപാടു നടത്തുമ്പോൾ എന്തെങ്കിലും കാരണത്താൽ പണം ലഭിച്ചില്ലെങ്കിൽ അത് ഇനി സൗജന്യ ഇടപാടുകളുടെ കൂട്ടത്തിൽ പെടില്ല. റിസർവ്വ് ബാങ്കിന്റെ ഈ നിർദ്ദേശം സാധാരണക്കാർക്ക് ആശ്വാസമാണ്. ഉപഭോക്താക്കളുടെ പോക്കറ്റിൽ കൈയിട്ടു വാരുന്ന ബാങ്കുകളുടെ തന്ത്രമാണ് ഇതിലൂടെ അവസാനമാകുന്നത്.

പണം ലഭിക്കാത്തത് ബാങ്കിന്റെ കുഴപ്പം കൊണ്ടാണ്. എന്നിട്ടും ബാങ്കുകൾ അത് ഉപഭോക്താവിന്റെ സൗജന്യ ഇടപാടുകളുടെ എണ്ണത്തിൽപെടുത്തുന്നുവെന്ന പരാതിയിൽ ഇടപെട്ടുകയാണ് ഒടുവിൽ റിസർവ് ബാങ്ക്. ഇത്തരം കാരണങ്ങൾ കൊണ്ടു പണം ലഭിക്കാതിരുന്നാൽ അതു സൗജന്യ ഇടപാടുകളുടെ എണ്ണത്തിൽ കൊണ്ടുവരാനാകില്ല. സൗജന്യ ഇടപാടുകളുടെ എണ്ണം കുറച്ചു തുടർന്നു വരുന്ന അധിക ഇടപാടുകൾക്കു പണം ഈടാക്കാനുള്ള ബാങ്കുകളുടെ തന്ത്രമാണ് ഇതെന്നു വ്യാപകമായി പരാതി ഉയർന്നിരുന്നു.

സാങ്കേതിക പ്രശ്‌നങ്ങൾ, യന്ത്രത്തിൽ പണമില്ലാത്തത്, തെറ്റായ പിൻ അടിക്കുക തുടങ്ങിയ പ്രശ്‌നങ്ങൾ കാരണം പണം ലഭിക്കാതിരിക്കുന്നത് ഇടപാടുകളുടെ എണ്ണത്തിൽ പെടുത്താൻ കഴിയില്ല. ഇതിനായി പ്രത്യേക നിരക്കു ചുമത്താൻ സാധിക്കില്ലെന്നും റിസർവ് ബാങ്ക് രാജ്യത്തെ ബാങ്കുകൾക്കയച്ച നിർദ്ദേശത്തിൽ വ്യക്തമാക്കി. ഹാർഡ് വെയർ, സോഫ്റ്റ് വെയർ എന്നിവയിലെ സാങ്കേതിക പ്രശ്‌നങ്ങൾ, എടിഎമ്മിൽ നോട്ടുകളില്ലാത്തത് തുടങ്ങിയ കാരണങ്ങളിൽ പണം ലഭിക്കാതിരിക്കുമ്പോഴും അതു സൗജന്യ ഇടപാടുകളുടെ എണ്ണത്തിൽ പെടുത്തുന്നതു ശ്രദ്ധയിൽപെട്ടതു പരിഗണിച്ചാണ് ഈ നിർദ്ദേശമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.

ബാലൻസ് പരിശോധന ഉൾപ്പെടെയുള്ള പണം പിൻവലിക്കൽ അല്ലാത്ത ഉപയോഗങ്ങളെയും ഈ ഗണത്തിൽ പരിഗണിക്കരുതെന്നും ചീഫ് ജനറൽ മാനേജർ പി. വാസുദേവൻ ബാങ്കുകൾക്ക് നൽകിയ നിർദ്ദേശക്കുറിപ്പിൽ അറിയിച്ചു. എടിഎമ്മുകളിലെ ഇത്തരം പണരഹിത ഇടപാടുകളെ സൗജന്യമായി കാണണമെന്നും പല കോണിൽ നിന്നും ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഇതൊന്നും ബാങ്കുകൾ മുഖവിലയ്‌ക്കെടുത്തില്ല. ഇതോടെയാണ് ആർബിഐ ബാങ്കുകളോട് എല്ലാം കൃത്യമായി നിർദ്ദേശിച്ചത്.

നിലവിൽ പ്രതിമാസം നിശ്ചിത ഇടപാടുകൾക്ക് മാത്രമാണ് എടിഎമ്മിൽ സൗജന്യം. പല ബാങ്കുകളിലും ഇതിന്റെ എണ്ണം വ്യത്യസ്തമാണ്. നേരത്തെ എടിഎം ഇടപാടുകൾ സൗജന്യമായിരുന്നുവെങ്കിൽ പിന്നീട് നിശ്ചിത എണ്ണമാക്കി നിജപ്പെടുത്തി കൂടുതൽ എടിഎം ഇടപാടുകൾക്ക് പിഴയീടാക്കുകയും ചെയ്തു. പല ബാങ്കുകളും സേവിങ് ബാങ്ക് അക്കൗണ്ടുകൾക്ക് മാസത്തിൽ എട്ടുതവണയായും നഗരങ്ങളിൽ 10 തവണയായുമാണ് നിയന്ത്രിച്ചിരുന്നത്.

അഞ്ച് തവണ സ്വന്തം ബാങ്കുകളുടെ എടിഎമ്മിൽനിന്നും ബാക്കി ഇതര ബാങ്കുകളുടെ എടിഎമ്മുകളിലുമാണ് സൗജന്യം. പണം പിൻവലിക്കലിന് പുറമെയുള്ള എല്ലാ സേവനങ്ങളും ഇടപാടായി കണക്കാക്കിയിരുന്നു. കോടിക്കണക്കിന് രൂപയാണ് ഇതുവഴി ബാങ്കുകൾക്ക് പിഴയായി ലഭിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP