Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഈ പാട്ട് ഞാൻ പാടേണ്ടിയിരുന്നില്ല, മോള് പാടിയാൽ മതിയായിരുന്നു'; കെ എസ് ചിത്രയെ പാട്ട് പാടി അമ്പരപ്പിച്ചത് പത്ത് വയസുകാരി; 'നെറ്റിയിൽ പൂവുള്ള സ്വർണചിറകുള്ള പക്ഷി' എന്ന ഗാനം ആലപിച്ചത് അവിസ്മരണീയമായി;

'ഈ പാട്ട് ഞാൻ പാടേണ്ടിയിരുന്നില്ല, മോള് പാടിയാൽ മതിയായിരുന്നു'; കെ എസ് ചിത്രയെ പാട്ട് പാടി അമ്പരപ്പിച്ചത് പത്ത് വയസുകാരി; 'നെറ്റിയിൽ പൂവുള്ള സ്വർണചിറകുള്ള പക്ഷി' എന്ന ഗാനം ആലപിച്ചത് അവിസ്മരണീയമായി;

മറുനാടൻ മലയാളി ബ്യൂറോ

പാട്ട് കേട്ട് അത് യഥാർത്ഥത്തിൽ പാടിയ സാക്ഷാൽ കെ എസ് ചിത്ര പറഞ്ഞത് 'ഈ ഗാനം ഞാൻ പാടേണ്ടിയിരുന്നില്ല. മോളു പാടിയാൽ മതിയായിരുന്നു എന്നു തോന്നി. അത്രയും മനോഹരമായിരുന്നു ആലാപനം' എന്നാണ്.

കൃഷ്ണശ്രീ എന്ന പത്തുവയസ്സുകാരിയാണ് തന്റെ മനോഹരമായ ഗാനാലാപനം കൊണ്ട് വേദിയിലിരുന്ന കെ എസ് ചിത്രയെ അത്ഭുതപ്പെടുത്തിയത്. മണിവത്തൂരിലെ ആയിരം ശിവരാത്രികൾ' എന്ന ചിത്രത്തിലെ 'നെറ്റിയിൽ പൂവുള്ള സ്വർണചിറകുള്ള പക്ഷി'. ഈ ഗാനമാണ് കൃഷ്ണശ്രീ പാടിയത്. മഴവിൽ മനോരമ പാടാം നമുക്കു പാടാം വേദിയിലായിരുന്നു കൃഷ്ണശ്രീയുടെ അവിസ്മരണീയമായ ആലാപനം.

കൃഷ്ണശ്രീ പാട്ടുപാടാൻ തുടങ്ങിയത് മുതൽ എല്ലാവരും സ്തബ്ദരായിരുന്നു. അത്ര മനോഹരമായാണ് പാടിയത്. മനോഹരമായി പാടി. ഇത്രയും ചെറുപ്രായത്തിൽ ഈ ജ്ഞാനം ദൈവത്തിന്റെ അനുഗ്രഹമാണെന്നായിരുന്നു സംഗീത സംവിധായകൻ ശരത്തിന്റെ പ്രതികരണം.

എം.ബി. ശ്രീനിവാസൻ സംഗീതം നൽകിയ ഗാനം യേശുദാസും ചിത്രയും ചേർന്നാണ് ആലപിച്ചത്. ഒ.എൻ.വി. കുറുപ്പിന്റെതാണു വരികൾ. പരിപാടിയിൽ മുഴുവൻ മാർക്കും കൃഷ്ണശ്രീ നേടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP