Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റെക്കോർഡുകളുടെ കൂട്ടത്തിൽ മറ്റൊരു പൊൻതൂവൻ കൂടി; കോലി നേടിയത് ഒരു ദശാബ്ദത്തിൽ 20000 റൺസ് പൂർത്തിയാക്കുന്ന ആദ്യ താരമെന്ന റെക്കോർഡ്; 42-ാം സെഞ്ച്വറി നേടിയതോടെ സച്ചിന്റെ നേട്ടം മറികടക്കാൻ ഇന്ത്യൻ നായകൻ

റെക്കോർഡുകളുടെ കൂട്ടത്തിൽ മറ്റൊരു പൊൻതൂവൻ കൂടി; കോലി നേടിയത് ഒരു ദശാബ്ദത്തിൽ 20000 റൺസ് പൂർത്തിയാക്കുന്ന ആദ്യ താരമെന്ന റെക്കോർഡ്; 42-ാം സെഞ്ച്വറി നേടിയതോടെ സച്ചിന്റെ നേട്ടം മറികടക്കാൻ ഇന്ത്യൻ നായകൻ

മറുനാടൻ മലയാളി ബ്യൂറോ

പോർട്ട് ഓഫ് സ്‌പെയിൻ:ഒരു ദശാബ്ദത്തിൽ ക്രിക്കറ്റിൽ 20000 റൺസ് പൂർത്തിയാക്കുന്ന ആദ്യ താരമായി വിരാട് കോലി. 2010 മുതൽ ഇതുവരെ ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലുമായി 20018 റൺസാണ് കോലി നേടിയത്. നിരവധി റെക്കോർഡുകളാണ് കോലിയുടെ ഇപ്പോൾ തന്നെ കോലിയുടെ പേരിലുള്ളത്. കഴിഞ്ഞ മത്സരത്തിൽ താരം തന്റെ 42-ാം സെഞ്ച്വറി നേടിയിരുന്നു. ഇതോടെ കോലി സച്ചിന്റെ റെക്കോർഡുകൾ തകർക്കുമെന്ന കാര്യത്തിലും ഉറപ്പായി. ഒരു പതിറ്റാണ്ടിനുള്ളിൽ രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന മുൻ ഓസീസ് താരം റിക്കി പോണ്ടിങ്ങിന്റെ റെക്കോർഡ് നേരത്തേതന്നെ കോലി മറികടന്നിരുന്നു. പോണ്ടിങ്ങിന്റെ സമ്പാദ്യം 18,962 റൺസാണ്. 2000-10 കാലയളവിലാണ് പോണ്ടിങ് ഇത്രയും റൺസ് നേടിയത്. ഇക്കാലയളവിൽ 16777 റൺസ് നേടിയ ജാക്വസ് കാലിസ് മൂന്നാമതുണ്ട്. ശ്രീലങ്കൻ താരങ്ങളായ മഹേല ജയവർധനെ കുമാർ സംഗക്കാര എന്നിവർ നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്.

കരിയറിൽ ആകെ 20502 റൺസാണ് കോലി സ്വന്തമാക്കിയത്. ഇതിൽ 20018 റൺസും 2010ന് ശേഷം നേടിയതാണ്. 2008ലായിരുന്നു ഏകദിനത്തിൽ കോലിയുടെ അരങ്ങേറ്റം. ഏകദിനത്തിൽ നിന്ന് മാത്രം 484 റൺസ് നേടിയിരുന്നു. എന്നാൽ ടി20, ടെസ്റ്റ് അരങ്ങേറ്റം 2010ന് ശേഷമായിരുന്നു. വെസ്റ്റിൻഡീസിനെതിരായ മൽസരത്തിൽ നേടിയ സെഞ്ചുറി, ക്യാപ്റ്റനെന്ന നിലയിൽ കോലിയുടെ 21ാം സെഞ്ചുറിയാണ്. 76 ഇന്നിങ്‌സുകളിൽനിന്നാണ് 'ക്യാപ്റ്റൻ കോലി' 21 സെഞ്ചുറികൾ നേടിയത്. 220 ഇന്നിങ്‌സുകളിൽനിന്ന് 22 സെഞ്ചുറി നേടിയ ഓസീസ് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് മാത്രമാണ് ഇനി കോലിക്കു മുന്നിലുള്ളത്. എന്നാൽ അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ താരം റെക്കോർഡുകൾ തകർക്കുമെന്ന കാര്യത്തിൽ സംശയമില്ല. 98 ഇന്നിങ്‌സുകളിൽനിന്ന് 13 സെഞ്ചുറി കുറിച്ച ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്‌സ്, 143 ഇന്നിങ്‌സുകളിൽനിന്ന് 11 സെഞ്ചുറി നേടിയ സൗരവ് ഗാംഗുലി തുടങ്ങിയവരാണ് കോലിക്കു പിന്നിലുള്ളത്.

ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറുടെ ഏകദിന റെക്കോർഡുകൾ മറികടക്കാനുള്ള കുതിപ്പിലാണ് ഇപ്പോൾ നായകൻ വിരാട് കോലി. സച്ചിനെ മറികടന്ന്, ഏകദിനത്തിലെ ഏറ്റവും അധികം സെഞ്ചുറികൾ നേടിയ താരമാകാൻ കോലി ഇനി വേണ്ടത് 8 സെഞ്ചുറികൾ കൂടി മാത്രം! അങ്ങനെയെങ്കിൽ, 8 സെഞ്ചുറി കൂടി നേടി സച്ചിന്റെ സെഞ്ചുറി റെക്കോർഡ് മറികടക്കാൻ കോലിക്ക് ഇനി 45 ഏകദിനങ്ങൾ മതിയാകും. കരിയറിലെ ആദ്യ 238 മത്സരങ്ങളിലെ പ്രകടനം എടുത്തുനോക്കിയാൽ സച്ചിനു ബഹുദൂരം മുന്നിലാണു കോലി. 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP