Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബീഫ് കഴിച്ചെന്ന പോസ്റ്റിട്ടത് 'കോലി' പൂജ്യത്തിന് പുറത്തായെന്ന നിരാശയിൽ; രണ്ട് വർഷം മുൻപിട്ട ഫേസ്‌ബുക്ക് കുറിപ്പിന്റെ പേരിൽ ഗവേഷണ വിദ്യാർത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്; പോസ്റ്റ് പിൻവലിച്ചിരുന്നുവെന്നും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും രഹ്നാ സുൽത്താന

ബീഫ് കഴിച്ചെന്ന പോസ്റ്റിട്ടത് 'കോലി' പൂജ്യത്തിന് പുറത്തായെന്ന നിരാശയിൽ; രണ്ട് വർഷം മുൻപിട്ട ഫേസ്‌ബുക്ക് കുറിപ്പിന്റെ പേരിൽ ഗവേഷണ വിദ്യാർത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്; പോസ്റ്റ് പിൻവലിച്ചിരുന്നുവെന്നും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും രഹ്നാ സുൽത്താന

മറുനാടൻ ഡെസ്‌ക്‌

ഗോഹട്ടി: രണ്ട് വർഷം മുൻപിട്ട ഫേസ്‌ബുക്ക് കുറിപ്പിന്റെ പേരിൽ ഗവേഷണ വിദ്യാർത്ഥിനിക്കെതിരെ കേസെടുത്ത് പൊലീസ്. ബീഫ് കഴിക്കുന്നതിനെ പറ്റി വിവരിച്ച് പോസ്റ്റിട്ടതിന് ഗവേഷക വിദ്യാർത്ഥിനി രഹ്നാ സുൽത്താനയ്‌ക്കെതിരെ ആസാം പൊലീസാണ് കേസെടുത്തത്. ഗോഹട്ടി സർവകലാശാലയിലാണ് രഹ്ന ഗവേഷണം നടത്തുന്നത്. 2017 ജൂൺ മാസമായിരുന്നു രഹ്ന ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്. എന്നാൽ അത് അപ്പോൾ തന്നെ നീക്കം ചെയ്തിരുന്നുവെന്നും പെൺകുട്ടി വ്യക്തമാക്കുന്നു.

ബുധനാഴ്ച പ്രാദേശിക വാർത്താ ചാനൽ ഇത് പ്രക്ഷേപണം ചെയ്തതോടെയാണ് തങ്ങൾ വിവരം അറിഞ്ഞതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഐടി വകുപ്പ് പ്രകാരം കേസെടുത്തതെന്നും പൊലീസ് പറഞ്ഞു. വെബ്‌സൈറ്റ് അവകാശപ്പെടുന്നത് പെൺകുട്ടി ഈദ് ദിനത്തിലാണ് പോസ്റ്റ് ഇട്ടതെന്നാണ്. എന്നാൽ ഇത് സത്യമല്ലെന്നും തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും രഹ്ന പറയുന്നു.

ഫേസ്‌ബുക്കിൽ രഹ്ന കുറിച്ചതിങ്ങനെ: 'പാക്കിസ്ഥാന്റെ സന്തോഷത്തിൽ പങ്കുചേരാൻ ഇന്ന് ബീഫ് കഴിച്ചു. എന്ത് കഴിക്കണമെന്നത് തന്റെ രസമുകിളങ്ങളുമായി ബന്ധപ്പെട്ട കാര്യമാണ്'. ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിൽ വിരാട് കോഹ്ലി പൂജ്യത്തിനു പുറത്തായതിന്റെ നിരാശയിൽ എഴുതിയ കുറിപ്പാണിതെന്നും അവർ പറഞ്ഞു. എന്നാൽ തന്റെ തെറ്റ് പെട്ടെന്നു മനസിലാക്കുകയും മിനിറ്റുകൾക്കുള്ളിൽ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു- രഹ്ന വിശദീകരിച്ചു. ജൂലൈയിൽ ദേശീയ പൗരത്വ രജിസ്റ്ററിനെ വിമർശിച്ചുകൊണ്ട് കവിത എഴുതിയതിന്റെ പേരിൽ താനടക്കം 10 പേർക്കെതിരെ കേസെടുത്തതായും യുവതി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP