Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോസ്‌കോയിലെ അടിയന്തര ലാൻഡിങ്ങിങ്ങ് 'റെമൻസ്‌കിലെ മഹാത്ഭുതം' ; 233 യാത്രക്കാരുമായി പാടത്ത് അടിയന്തര ലാന്റിങ് നടത്തിയ റഷ്യൻ പൈലറ്റ് സമൂഹ മാധ്യമങ്ങളിലടക്കം ഹീറോ; എഞ്ചിൻ തകരാറിലായപ്പോൾ കൃഷിയിടത്ത് വിമാനമിറക്കിയത് വൈദഗ്ദ്ധ്യത്തോടെയെന്നും യാത്രക്കാർ

മോസ്‌കോയിലെ അടിയന്തര ലാൻഡിങ്ങിങ്ങ് 'റെമൻസ്‌കിലെ മഹാത്ഭുതം' ; 233 യാത്രക്കാരുമായി പാടത്ത് അടിയന്തര ലാന്റിങ് നടത്തിയ റഷ്യൻ പൈലറ്റ് സമൂഹ മാധ്യമങ്ങളിലടക്കം ഹീറോ; എഞ്ചിൻ തകരാറിലായപ്പോൾ കൃഷിയിടത്ത് വിമാനമിറക്കിയത് വൈദഗ്ദ്ധ്യത്തോടെയെന്നും യാത്രക്കാർ

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ : കൃത്യമായ ഇടപെടൽ മൂലം 233 യാത്രക്കാരുടെ ജീവൻ കാക്കാൻ സാധിച്ചതിൽ റഷ്യൻ ജനത ആ പൈലറ്റിനെ വാനോളം പുകഴ്‌ത്തുകയാണ്. മോസ്‌കോ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നതിന് പിന്നാലെ വിമാനത്തിൽ പക്ഷി ഇടിച്ചതോടെയാണ് എഞ്ചിന് തകരാർ സംഭവിച്ചത്. ഉടൻ തന്നെ അടിയന്തര ലാൻഡിങ്ങിനൊരുങ്ങിയ പൈലറ്റിന്റെ നീക്കമായിരുന്നു ഇത്രയധികം യാത്രക്കാർക്ക് പുതുജീവനായത്. എന്നാൽ അടിയന്തര ലാൻഡിങ്ങിനിടെ 23 പേർക്ക് പരുക്കേറ്റിരുന്നുവെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. റഷ്യൻ ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.

മോസ്‌കോയുടെ തെക്ക് കിഴക്കൻ ഭാഗത്തെ കൃഷിപ്പാടത്താണു യുറൽ എയലൈൻസിന്റെ എയർബസ് 321 അടിയന്തര ലാൻഡിങ് നടത്തിയത്. ക്രിമിയയിലെ സിംഫറോപോളിലേക്കു പോകേണ്ട വിമാനമായിരുന്നു ഇത്. 'റെമൻസ്‌കിലെ മഹാത്ഭുതം' എന്നാണ് റഷ്യൻ മാധ്യമങ്ങൾ സംഭവത്തെ വിശേഷിപ്പിച്ചത്. വിമാനം പറത്തിയ പൈലറ്റ് ദാമിർ യുസുപോവ് 'നായകനാണെന്ന്' റഷ്യൻ മാധ്യമമായ കോംസ്‌മോൽക്യ പ്രവ്ദ വിശേഷിപ്പിച്ചു. 233 ജീവനുകളെയാണ് അദ്ദേഹം രക്ഷപ്പെടുത്തിയത്. തകരാറിലായ എൻജിനുമായി വിമാനം ഏറെ വൈദഗ്ധ്യത്തോടെയാണ് അദ്ദേഹം കൃഷിസ്ഥലത്ത് ഇറക്കിയതെന്നും മാധ്യമം റിപ്പോർട്ട് ചെയ്തു.

വിമാനം പറന്നുയർന്ന സുകോവ്‌സ്‌കി രാജ്യാന്തര വിമാനത്താവളത്തിന് ഒരു കിലോമീറ്റർ മാത്രം ദൂരം പിന്നിട്ടപ്പോഴായിരുന്നു വിമാനത്തിന്റെ യന്ത്രത്തകരാർ ശ്രദ്ധയിൽപ്പെട്ടത്. അടിയന്തര ലാൻഡിങ് നടത്തിയപ്പോൾ വിമാനത്തിന്റെ എൻജിൻ ഓഫ് ആയതായി റഷ്യ സിവിൽ ഏവിയേഷൻ അഥോറിറ്റി വക്താവ് പ്രതികരിച്ചു. വിമാനം പറന്നുയർന്ന ഉടൻതന്നെ ആടിയുലയാൻ തുടങ്ങിയതായി ഒരു യാത്രക്കാരൻ റഷ്യൻ മാധ്യമത്തോടു പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന ഒരാളുടെ പരുക്ക് ഗുരുതരമാണെന്നു പ്രാദേശിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP