Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊതു പരിപാടിയിൽ ആദ്യമായി നാഗാ ദേശീയ പതാക ഉയർത്തിയ സന്തോഷത്തിൽ മണിപ്പൂരിലെ നാഗാ വിഭാഗക്കാർ; സേനാപതി ജില്ലയിലെ കടോമി പൊതുമൈതാനത്ത് ഒത്തു കൂടിയത് നൂറുകണക്കിന് പേർ; അണിനിരന്നത് 'ഒരേ ലക്ഷ്യം ഒരേ ഭാഗധേയം' എന്ന ആശയത്തിന് കീഴിൽ

പൊതു പരിപാടിയിൽ ആദ്യമായി നാഗാ ദേശീയ പതാക ഉയർത്തിയ സന്തോഷത്തിൽ മണിപ്പൂരിലെ നാഗാ വിഭാഗക്കാർ; സേനാപതി ജില്ലയിലെ കടോമി പൊതുമൈതാനത്ത് ഒത്തു കൂടിയത് നൂറുകണക്കിന് പേർ; അണിനിരന്നത് 'ഒരേ ലക്ഷ്യം ഒരേ ഭാഗധേയം' എന്ന ആശയത്തിന് കീഴിൽ

മറുനാടൻ ഡെസ്‌ക്‌

മണിപ്പൂർ: രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ മണിപ്പൂരിലെ നാഗാ വിഭാഗക്കാരും ഏറെ ആഹ്ലാദത്തിലാണ്. യൂണൈറ്റഡ് നാഗാ കൗൺസിൽ നടത്തിയ പൊതുപരിപാടിയിൽ ആദ്യമായി 'നാഗാ ദേശീയ പതാക' ഉയർത്തിയപ്പോൾ നൂറുകണക്കിന് നാഗാ വിഭാഗക്കാരാണ് സാക്ഷിയായത്. സേനാപതി ജില്ലയിലെ കടോമി പൊതുമൈതാനത്താണ് 73ാം നാഗാ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. നാഗാ പീപ്പിൾസ് ഓർഗനൈസേഷൻ സംഘടിപ്പിച്ച ആഘോഷ പരിപാടികളിൽ നാഗാലന്റിന്റെയും മ്യാന്മറിന്റെയും സമീപ സംസ്ഥാനങ്ങളിൽ നിന്നുള്ള ഒട്ടേറെയാളുകൾ പങ്കെടുത്തിരുന്നു.

'ഒരേ ലക്ഷ്യം, ഒരേ ഭാഗധേയം' എന്ന ആശയത്തിനു കീഴിലായിരുന്നു നാഗാ വിഭാഗക്കാർ അണിനിരന്നത്. നാഗാ പീപ്പിൾസ് മൂവ്മെന്റ് ഫോർ ഹ്യൂമൺ റൈറ്റ്സ് സെക്രട്ടറി ജനറൽ നീഗുലു ക്രോമാണ് നാഗാ ദേശീയ പതാക ഉയർത്തിയത്. പരിപാടിയിൽ നാഗാ തദ്ദേശ നേതാക്കളുടെ പ്രസംഗവുമുണ്ടായിരുന്നു. പരിപാടിയിൽ നാഗാ ദേശീയ ഗാനം ഏവരും ചേർന്ന് ആലപിക്കുകയും ചെയ്തിരുന്നു. നാഗാലാന്റിനെ പ്രത്യേക രാഷ്ട്രമായി നിർത്തണമെന്നു വാദിക്കുന്ന നാഗാ നാഷണൽ കൗൺസിൽ 1947 ഓഗസ്റ്റ് 14ന് തങ്ങളുടെ സ്വാതന്ത്ര്യദിനം ഇന്നാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യയിലേക്ക് അധികാരം കൈമാറിയാലും തങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പിക്കാനായിരുന്നു ഇത്തരമൊരു പ്രഖ്യാപനം നടന്നത്. അന്നു മുതൽ വിവിധ ഭാഗങ്ങളിലുള്ള നാഗാ വിഭാഗക്കാർ ഈ ദിവസം സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നുണ്ട്. എന്നാൽ ഇത്തവണ ആഘോഷങ്ങളിൽ വലിയൊരു വിഭാഗം ജനങ്ങളുടെ പങ്കാളിത്തമുണ്ടായി. കശ്മീരിലെ നിലവിലെ സാഹചര്യമാണ് ഇത്രയും വലിയ ജനപങ്കാളിത്തത്തിന് കാരണമെന്ന് നീഗുലു ക്രോം അഭിപ്രായപ്പെട്ടു. കശ്മീരിലെ പ്രശ്നങ്ങൾ സർക്കാർ നയം സംബന്ധിച്ച് ഒരു ഭയം ജനങ്ങൾക്കിടയിലുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ഇത്തവണത്തെ ആഘോഷം ചരിത്രമാണ്. ചെറിയ കൂട്ടം ആളുകൾ എന്നല്ലാതെ ഇത്രയും വലിയ ജനപങ്കാളിത്തം ഇതിനുമുമ്പ് ഉണ്ടായിരുന്നില്ല. നാഗാ മുന്നേറ്റത്തേയും സ്വാതന്ത്ര്യ ദിന ആഘോഷത്തേയും പിന്തുണച്ച് ഇത്രയും അധികം ജനങ്ങൾ മുന്നോട്ടുവന്നത് സർക്കാറിന്റെ പ്രവചനാതീതമായ നയത്തോടുള്ള മടുപ്പുകൊണ്ടാണ്.' എന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP