Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡാളസ് സ്‌കൂൾ ഓഫ് തിയോളജി ഗ്രാജുവേഷൻ 17-ന്

ഡാളസ് സ്‌കൂൾ ഓഫ് തിയോളജി ഗ്രാജുവേഷൻ 17-ന്

സ്വന്തം ലേഖകൻ

ഡാളസ്: മറുനാട്ടിലെ മലയാളികൾക്ക് ഒരു വേദ പഠനകേന്ദ്രം എന്ന ലക്ഷ്യവുമായി 2007-ൽ ഡാളസിൽ ആരംഭിച്ച ഡാളസ് സ്‌കൂൾ ഓഫ് തിയോളജിയുടെ ആറാമത് ഗ്രാജുവേഷൻ സർവീസ് ഓഗസ്റ്റ് 17-ന് കാൽവറി പെന്തക്കോസ്ത് ചർച്ചിൽ വച്ച് നടക്കുന്നതാണ്. ഡാളസ് ബാപ്ടിസ്റ്റ് യൂണിവേഴ്‌സിറ്റി പ്രോഫസർ, സൗത്ത് വെസ്റ്റേൺ അസംബ്ലീസ് ഓഫ് ഗോഡ് യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസർ , ന്യൂമാൻ ഇന്റർനാഷണൽ അക്കാദമി സൂപ്രണ്ട് തുടങ്ങി വിവിധ പദവികൾ വഹിക്കുന്ന ഡോക്ടർ ഷീബ ജോർജ്ജാണ് മുഖ്യാതിഥി. മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി പ്രസിഡന്റ് ഡോക്ടർ ടി ജി കോശി വിദ്യാർത്ഥികൾക്ക് ബിരുദ ദാനം നിർവ്വഹിക്കുന്നു. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് സംസാരിക്കുന്നത് ബ്രദർ സാം അലക്‌സാണ്. 'ക്രിസ്തുവിനെ അറിയുക അറിയിക്കുക' എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.

എട്ടു വിദ്യാർത്ഥികളാണ് ഈ വർഷം B A in Theology (ബി എ ഇൻ തിയോളജി) ബിരുദം കരസ്ഥമാക്കുന്നത്. ഇതിനോടകം തന്നെ 45 വിദ്യാർത്ഥികൾ പഠനം പൂർത്തീകരിച്ച് വിവിധ മണ്ഡലങ്ങളിൽ സുവിശേഷീകരണ രംഗത്ത് സജീവമായിട്ടുണ്ട്.

ബൈബിളിന്റെ ചരിത്രം, വ്യാഖ്യാനം, ദൈവ ശാസ്ത്രം, വിവിധ മതങ്ങൾ എന്നിങ്ങനെ 36-ഓളം വിഷയങ്ങളാണ് ഇവിടെ മൂന്ന് വർഷങ്ങൾ കൊണ്ട് പഠിപ്പിക്കുന്നത്. പാസ്റ്റർമാരായ എബ്രഹാം തോമസ് (പ്രിൻസിപ്പാൾ), ഡോ. ജോസഫ് ഡാനിയേൽ (പ്രസിഡന്റ്), തോമസ് മുല്ലയ്ക്കൽ(അക്കാദമിക്ക് ഡീൻ), കെ കെ മാത്യു(രജിസ്ട്രാർ) എന്നിവർ സ്ഥാപനത്തിന് നേതൃത്വം നൽകുന്നു. ഗാർലെന്റിലുള്ള പെനിയേൽ ചർച്ച് ഓഫ് ഗോഡിലും ഫാർമേഴ്‌സ് ബ്രാഞ്ചിലുള്ള ഹെബ്രോൻ പെന്തക്കോസ്തൽ ഫെലോഷിപ്പിലുമായി രണ്ടു സ്ഥലങ്ങളിലാണ് ബൈബിൾ സ്‌കൂൾ ഇപ്പോൾ നടന്നു വരുന്നത്. എല്ലാ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വൈകുന്നേരം 6-മണി മുതൽ 9-മണി വരെയാണ് പഠന സമയം.

അടുത്ത അദ്ധ്യയനവർഷത്തെ ക്ലാസ്സുകൾ ഓഗസ്റ്റ് 19-ന് ആരംഭിക്കുന്നതാണ്. സഭാ വിഭാഗ വ്യത്യാസമില്ലാതെ എല്ലാ ക്രിസ്തീയ വിശ്വാസികൾക്കും അഡ്‌മിഷൻ നൽകുന്നു. ഓഗസ്റ്റ് 17-ശനിയാഴ്ച രാവിലെ പത്തു മണിക്ക് നടക്കുന്ന ഗ്രാജുവേഷൻ സർവ്വീസിലേക്ക് പൊതുജനങ്ങൾ കടന്നുവരുന്നത് ബൈബിൾ സ്‌കൂൾ ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 469 682 5031/ 214 223 1194

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP