Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എകെജി മുതൽ എളമരം കരീം വരെയുള്ളവരുടെ വിശ്വസ്തനായതുകൊണ്ടു മാത്രം, പ്രളയക്കെടുതിയിൽ നേരെ നിൽക്കാൻ കഴിയാത്ത കേരളത്തിന്റെ പുറത്ത് വേലപ്പൻ നായർ എന്ന ബാധ്യത കൂടി എടുത്ത് വയ്ക്കണമായിരുന്നോ സഖാവേ? ഉപദേശകരെക്കൊണ്ട് തിങ്ങി നിറഞ്ഞപ്പോൾ ലെയ്‌സൺ ഓഫീസർമാരെ നിയമിച്ച് ഇഷ്ടക്കാർക്ക് ഖജനാവ് എഴുതിക്കൊടുക്കുന്ന പിണറായി ധൂർത്തിനെതിരെ ഉരിയാടിയാൽ ജയിലിൽ അടയ്ക്കുമോ?

എകെജി മുതൽ എളമരം കരീം വരെയുള്ളവരുടെ വിശ്വസ്തനായതുകൊണ്ടു മാത്രം, പ്രളയക്കെടുതിയിൽ നേരെ നിൽക്കാൻ കഴിയാത്ത കേരളത്തിന്റെ പുറത്ത് വേലപ്പൻ നായർ എന്ന ബാധ്യത കൂടി എടുത്ത് വയ്ക്കണമായിരുന്നോ സഖാവേ? ഉപദേശകരെക്കൊണ്ട് തിങ്ങി നിറഞ്ഞപ്പോൾ ലെയ്‌സൺ ഓഫീസർമാരെ നിയമിച്ച് ഇഷ്ടക്കാർക്ക് ഖജനാവ് എഴുതിക്കൊടുക്കുന്ന പിണറായി ധൂർത്തിനെതിരെ ഉരിയാടിയാൽ ജയിലിൽ അടയ്ക്കുമോ?

മറുനാടൻ ഡെസ്‌ക്‌

 ഇന്നത്തെ കേരളത്തിലെ താരം വേലപ്പൻ നായരാണ്. പത്രങ്ങളിൽ വേലപ്പൻ നായരെ കുറിച്ച് എഴുതിയിരിക്കുന്നത് ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ എന്നാണ്. എന്നാൽ, ഹൈക്കോടതിയിലെ അഭിഭാഷകരുടെ രജിസ്റ്ററിൽ അങ്ങനെയൊരു പേരില്ല. പക്ഷേ വേലപ്പൻ നായർ സീനിയറാണ്, ഭക്തനാണ്, മാന്യനാണ്, ലോയലാണ്. മാത്രല്ല വി.കെ.കൃഷ്ണമേനോൻ മുതൽ എളമരം കരീം വരെയുള്ളവർക്ക് പ്രിയപ്പെട്ടവനാണ്. സുശീല ഗോപാലൻ മന്ത്രിയായപ്പോൾ അവരുടെ പേഴ്‌സണൽ സ്റ്റാഫിൽ ഇടം നൽകി. ഒടുവിൽ എളമരം കരീമിന്റെ പേഴ്‌സണൽ സ്റ്റാഫിലും അംഗംമായിരുന്നു. എല്ലാവർക്കും പ്രിയപ്പെട്ടവനായ വ്യക്തി. ഇത്തവണ പിണറായി സർക്കാർ അധികാരമേറ്റപ്പോൾ, 60 വയസ് കഴിഞ്ഞതുകൊണ്ട് പേഴ്‌സണൽ സ്റ്റാഫിൽ അംഗമാകാൻ കഴിഞ്ഞില്ല.

കേരളം മറ്റൊരു പ്രളയത്തിന്റെ നടുവിലാണ്. മണ്ണിനടിയിലാണ് ഇനിയും കുറെ മനുഷ്യർ. ദുരിതാശ്വാസ ക്യാമ്പുകളിൽ എല്ലാം നഷ്ടപ്പെട്ടവരുടെ അലമുറകളാണ്. അതിനിടയിൽ സിപിഎം സൈബർ സഖാക്കൾ പിണറായി വിജയന്റെ അപദാനങ്ങൾ പാടിക്കൊണ്ടുമിരിക്കുന്നു. മുഖ്യമന്ത്രിയെ വിമർശിക്കുന്നവരുടെയൊക്കെ വായടപ്പിക്കുന്നതിന് വേണ്ടി അവർ ദുരിതാശ്വാസനിധിക്കെതിരെ പറഞ്ഞു എന്ന വ്യാജപ്രചാരണം നടത്തുകയും കേസെടുക്കുകയുമാണ്. ഈ ബഹളത്തിനിടയിലും വേലപ്പൻ നായർക്ക് ഒരുപദവി കൊടുത്തിരിക്കുന്നു- മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ലെയ്‌സൺ ഓഫീസർ.

സമസ്ത മേഖലകളിലും മുഖ്യമന്ത്രിക്ക് ഉപദേഷ്ടാക്കളായി. കൈരളി ടിവി എംഡി ജോൺ ബ്രിട്ടാസ് ഒഴികെ, എല്ലാവരും അവർക്ക് മുമ്പ് ലഭിച്ചിരുന്ന ശമ്പളം അല്ലെങ്കിൽ അവരുടെ പദവിക്ക് തുല്യമായ ഓണറേറിയം വാങ്ങുന്നു. മുഖ്യമന്ത്രി ഇപ്പോൾ ഉപദേഷ്ടാവായി നിയമിച്ച തസ്തികയിലും ഒരുനിയമജ്ഞനുണ്ട്- ഡോ.എൻ.കെ.ജയകുമാർ. അദ്ദേഹത്തിന് ഏതാണ്ട് ഒരുലക്ഷത്തിനടുത്ത് ഓണറേറിയം മുഖ്യമന്ത്രി നൽകുന്നുണ്ട്. അങ്ങനെ എല്ലാ തസ്തികകളിലും ഉപദേഷ്ടാക്കൾ നിറഞ്ഞപ്പോൾ സ്‌പെഷ്യൽ ഓഫീസർ എന്ന പേരിൽ വേണ്ടപ്പെട്ട ഒരാളെ കൂടി തിരുകി കയറ്റിയിരിക്കുന്നു. ഈ സർക്കാരിന്റെ അവസാനകാലത്തേക്ക് കടക്കുമ്പോഴുള്ള പ്രധാനപ്പെട്ട മൂന്നാമത്തെ ധൂർത്താണിത്. ക്യാബിനറ്റ് പദവിയിൽ ചീഫ് വിപ്പ്, ഡൽഹിയിൽ ക്യാബിനറ്റ് പ്രതിനിധി, ഒടുവിൽ സ്‌പെഷ്യൽ ഓഫീസർ തസ്തികയും.

സർക്കാരിന്റെ ഖജനാവ് സ്വന്തം വീട്ടിലെ അറയിട്ട് പൂട്ടിയിരിക്കുന്ന മണിച്ചെപ്പാണെന്ന് കരുതി പിണറായി വിജയൻ തുറന്നെടുത്ത് വിതരണം ചെയ്യുന്ന ഞെട്ടിക്കുന്ന ധൂർത്തിന്റെ കഥ. മുഖ്യമന്ത്രിക്ക് യൂറോപ്പിൽ പോകണമെങ്കിൽ അംഗരക്ഷകർ വേണം. ഖജനാവിൽ ചെലവ്. ഏറ്റവും ഒടുവിൽ എന്തിനാണ് ഇങ്ങനെ ഒരു ലെയസ്ൺ ഓഫീസർ?ഹൈക്കോടതിയിൽ സർക്കാരിന് എജിയുണ്ട്, ഡിജിപിയുണ്ട്, എഡിജിപിയുണ്ട്, സ്‌പെഷ്യൽ സർക്കാർ പ്ലീഡർമാരുണ്ട്. എല്ലാവർക്കും ഒന്നേകാൽ ലക്ഷത്തിലധികം ശമ്പളവും അലവൻസും കൊടുക്കണം. കൂടാതെ ഒരുലക്ഷത്തി പതിനായിരം വരെ വാങ്ങുന്ന പ്ലീഡർമാരുമുണ്ട്. കൂടാതെ പബ്ലിക് പ്രോസിക്യൂട്ടർമാർ, സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാർ അങ്ങനെ പോകുന്നു. അവർക്കൊന്നും ചെയ്യാനില്ലാത്ത ജോലി ഇതുവരെ അഭിഭാഷക ജോലി നോക്കിയിട്ടില്ലാത്ത വേലപ്പൻ നായർ ചെയ്യുമെന്ന് വരുമ്പോഴാണ് ധൂർത്തിന്റെ ഭീകരത മനസ്സിലാകുന്നത്.

പിണറായി വിജയന്റെ കുടുംബസ്വത്തല്ല ഖജനാവ്. ഒന്നര വർഷം കഴിഞ്ഞ് ഇറങ്ങിപ്പോകുമ്പോഴും ഖജനാവ് ബാക്കിയുണ്ടാകണം. പട്ടിണിപ്പാവങ്ങളുടെ നാടാണിത്. പ്രളയത്തിൽ എല്ലാം ഒലിച്ചുപോയിട്ട് സ്‌കൂളുകളിൽ അഭയം തേടിയ നാടാണിത്. ധൂർത്തടിക്കരുത്. ഇനി പാവങ്ങളെ കബളിപ്പിക്കരുത്. ഒന്നരവർഷം കൂടി ബാക്കിയുള്ളപ്പോൾ ഇനിയൊരവസരം കൂടി കിട്ടുകയില്ല എന്ന കരുതി വെട്ടി വിഴുങ്ങരുത്. സങ്കടമുണ്ട്.

ഇൻസ്റ്റന്റ് റസ്‌പോൺസിന്റെ പൂർണരൂപത്തിന് വീഡിയോ കാണാം

https://youtu.be/-pHUiRdyABc

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP