Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എടിഎം കാർഡോ ക്രെഡിറ്റ് കാർഡോ നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും? തട്ടിപ്പിലൂടെ പണം നഷ്ടമാകാതിരിക്കാൻ എന്ത് ചെയ്യണം? എടിഎം തട്ടിപ്പിന് ഇൻഷുറൻസുണ്ടോ? ഓർക്കാൻ ഏറെയുണ്ടേ...

എടിഎം കാർഡോ ക്രെഡിറ്റ് കാർഡോ നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും? തട്ടിപ്പിലൂടെ പണം നഷ്ടമാകാതിരിക്കാൻ എന്ത് ചെയ്യണം? എടിഎം തട്ടിപ്പിന് ഇൻഷുറൻസുണ്ടോ? ഓർക്കാൻ ഏറെയുണ്ടേ...

മറുനാടൻ ഡെസ്‌ക്‌

പണത്തിന് പകരക്കാരനായി പഴ്‌സിൽ കയറിക്കൂടിയ എടിഎമ്മിനെ പരിചയമില്ലാത്തവരില്ല. ഡിജിറ്റലായി പണമിടപാട് നടത്താൻ സഹായിക്കുന്ന എടിഎം എന്നത് നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. എടിഎം കാർഡ് എന്ന ഡെബിറ്റ് കാർഡ് പോലെ തന്നെ ബാങ്ക് ഉപഭോക്താക്കൾക്ക് പണം കടം നൽകുന്ന ക്രെഡിറ്റ് കാർഡും നമുക്ക് സുപരിചിതമാണ്.

എന്നാൽ ഇത്തരം കാർഡുകൾ കാണാതായാൽ എന്ത് ചെയ്യണമെന്ന് അറിയാവുന്നവർ കുറവാണ്. നിങ്ങളുടെ കാർഡ് നഷ്ടപ്പെട്ടാലുടൻ ഉടൻ ബാങ്ക് ശാഖയെ അറിയിക്കണം. എടിഎം കാർഡ് ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുമായി ബ്രാഞ്ച് വഴിയല്ലാത്ത എല്ലാ ഇടപാടുകളും ഉടൻ തന്നെ ബ്ലോക്ക് ചെയ്യിക്കുകയും വേണം.

പരാതി ഫോണിലൂടെ അറിയിക്കാമെങ്കിലും ബാങ്കിലെത്തി നേരിട്ട് സമർപ്പിക്കുന്നതാണ് ഉചിതം. മിക്ക ബാങ്കുകളും എസ്എംഎസ്, ടോൾ ഫ്രീ നമ്പർ സംവിധാനങ്ങൾ പരാതി അറിയിക്കാനും കാർഡ് ബ്ലോക്ക് ചെയ്യിക്കാനും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ബാങ്കിന്റെ ഔദ്യോഗിക വെബ്്സൈറ്റിൽ കൊടുത്തിരിക്കും.

കാർഡ് നഷ്ടപ്പെട്ടാൽ ഇവയോർക്കാം

നഷ്ടമായെന്ന് ഉറപ്പായാൽ ആദ്യം നിങ്ങളുടെ ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് കാർഡ് ബ്‌ളോക്ക് ചെയ്യാൻ പറയുക. നിങ്ങളോട് അക്കൗണ്ട് നമ്പർ, അവസാനമായി പിൻവലിച്ച തുക, കാർഡ് നഷ്ടമായ തീയതി എന്നിവ ബാങ്ക് കസ്റ്റമർ കെയർ ഉദ്യോഗസ്ഥനെ കൃത്യമായി അറിയിക്കണം. കൊടുക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ് വരുത്തുകയും വേണം.

രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ എസ്‌ബിഐ പോലുള്ള ബാങ്കുകളിൽ അവരുടെ വെബ്സൈറ്റിൽ കയറി ബ്ലോക്ക് ചെയ്യാനുള്ള അവസരമുണ്ട്. കൂടാതെ എസ്എംഎസ് സംവിധാനവും ഉപയോഗിക്കാനാകും. രജിസ്റ്റർ മൊബൈൽ നമ്പരുപയോഗിച്ച് ചെയ്യാനാകും. നിങ്ങളുടെ ബാങ്കിന്റെ സമാനസേവനങ്ങൾ ഓർമ്മയിൽ സൂക്ഷിക്കുക.

കാർഡ് ക്യാൻസൽ ചെയ്ത് കഴിഞ്ഞാൽ അറിയിപ്പ് മെയിൽ ആയോ എസ്എംഎസ് ആയോ ലഭിക്കുന്നത് സൂക്ഷിച്ചുവയ്ക്കുക.

ഒരു തവണ നഷ്ടപ്പെട്ടെന്ന് പരാതി നൽകിയ കാർഡ് ഇനി പിന്നീട് കണ്ടുകിട്ടിയാലും ഉപയോഗിക്കരുത്. മാത്രമല്ല കാർഡ് കൂടാതെ കോണോട് കോൺ മുറിക്കുകയും ചെയ്യണമെന്ന് ബാങ്കുകൾ പറയുന്നു.

പുതിയ കാർഡ് അപേക്ഷിക്കുന്നതിന് ഓരോ ബാങ്കും ഓരോ നിരക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ചില ബാങ്കുകൾ നമ്മുടെ എടിഎം/ക്രെഡിറ്റ് കാർഡുകളുടെ ഫ്രോഡ് ഉപയോഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP