Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന് സർക്കാറിന്റെ കൈത്താങ്ങ്; ഭാര്യക്ക് ജോലി നൽകുന്നത് മലയാളം സർവ്വകലാശാലയിൽ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാർ ഒരുമാസത്തെ ശമ്പളം നൽകും; ശമ്പളവും അലവൻസും അടക്കം ഒരോ മന്ത്രിയും നൽകുന്നത് ഒരു ലക്ഷം രൂപ വീതം; ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി

ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന് സർക്കാറിന്റെ കൈത്താങ്ങ്; ഭാര്യക്ക് ജോലി നൽകുന്നത് മലയാളം സർവ്വകലാശാലയിൽ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാർ ഒരുമാസത്തെ ശമ്പളം നൽകും; ശമ്പളവും അലവൻസും അടക്കം ഒരോ മന്ത്രിയും നൽകുന്നത് ഒരു ലക്ഷം രൂപ വീതം; ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മരിച്ച മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ കുടുംബത്തിന് സർക്കാറിന്റെ കൈത്താങ്ങ്. ബഷീറിന്റെ ഭാര്യക്ക് വിദ്യാഭ്യാസ യോഗ്യതക്ക് അനുസൃതമായി മലയാളം സർവ്വകലാശാലയിൽ ജോലി നൽകും.അദ്ദേഹത്തിന്റെ രണ്ടുമക്കൾക്കും മാതാവിനുമായി രണ്ടുലക്ഷം വീതം ധനസഹായം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാർ ഒരുമാസത്തെ ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ശമ്പളവും അലവൻസും അടക്കം ഒരു ലക്ഷം രൂപയാണ് ഓരോരുത്തരും നൽകുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണങ്ങൾ അങ്ങേഅറ്റം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം സുതാര്യമാണ്. സിഎജി ഓഡിറ്റിംഗിന് വിധേയമാണ് ദുരിതശ്വാസ നിധിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സംസ്ഥാനത്ത് മഴക്കെടുതിയിൽ ദുരിതം നേരിട്ട കുടുംബങ്ങൾക്ക് പതിനായിരം രൂപ അടിയന്തിര സഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുരന്ത പ്രതികരണ നിധിയിൽനിന്നാണ് തുക അനുവദിക്കുന്നത്. കൂടാതെ ദുരന്തത്തിൽ മരണമടഞ്ഞ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകും. തകർന്ന വീടുകൾക്ക് 4 ലക്ഷം രൂപ നൽകും. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സ്ഥലം വാങ്ങാൻ 6 ലക്ഷം ഉൾപ്പെടെ 10 ലക്ഷം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ദുരിതബാധിതർക്കും തീരദേശ മത്സ്യത്തൊഴിലാളി കടുംബങ്ങൾക്കും സൗജന്യറേഷനും അനുവദിച്ചു.

കഴിഞ്ഞ പ്രളയത്തിന്റെ അനുഭവത്തിൽ കൃത്യമായ പരിശോധനയുടെ ഭാഗമായി വേണം നഷ്ടപരിഹാരം കണക്കാക്കാൻ. പഞ്ചായത്തുസെക്രട്ടറിയും വില്ലേജ് ഓഫീസറും തദ്ദേശഭരണ സ്ഥാപന സെക്രട്ടറിയും പരിശോധിച്ചു ദുരന്തബാധിത വീടുകൾ ഏതൊക്കെയാണെന്ന് കണ്ടെത്തും. പ്രളയത്തിൽ മത്സ്യകൃഷി അടക്കം വ്യാപകമായ കൃഷിനാശം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ പ്രളയകാലത്തെ അതേ മാനദണ്ഡപ്രകാരം നഷ്ടപരിഹാരം അനുവദിക്കും. കുടിവെള്ള പദ്ധതികളും ജലസേചന പദ്ധതികളും തകരാറിൽ ആയിട്ടുണ്ട്. ഇതൊക്കെ പരിഹരിക്കേണ്ടതുണ്ട്. റോഡുകളും പൊതു കെട്ടിടങ്ങളും അറ്റകുറ്റപണികൾ നടത്തേണ്ടതുണ്ട്.- മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് മഴക്കെടുതിയിൽ ദുരിതം നേരിട്ട കുടുംബങ്ങൾക്ക് പതിനായിരം രൂപ അടിയന്തിര സഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്ത പ്രതികരണ നിധിയിൽനിന്നാണ് തുക അനുവദിക്കുന്നത്. കൂടാതെ ദുരന്തത്തിൽ മരണമടഞ്ഞ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകും. തകർന്ന വീടുകൾക്ക് 4 ലക്ഷം രൂപ നൽകും. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സ്ഥലം വാങ്ങാൻ 6 ലക്ഷം ഉൾപ്പെടെ 10 ലക്ഷം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ദുരിതബാധിതർക്കും തീരദേശ മത്സ്യത്തൊഴിലാളി കടുംബങ്ങൾക്കും സൗജന്യറേഷനും അനുവദിച്ചു.

കഴിഞ്ഞ പ്രളയത്തിന്റെ അനുഭവത്തിൽ കൃത്യമായ പരിശോധനയുടെ ഭാഗമായി വേണം നഷ്ടപരിഹാരം കണക്കാക്കാൻ. പഞ്ചായത്തുസെക്രട്ടറിയും വില്ലേജ് ഓഫീസറും തദ്ദേശഭരണ സ്ഥാപന സെക്രട്ടറിയും പരിശോധിച്ചു ദുരന്തബാധിത വീടുകൾ ഏതൊക്കെയാണെന്ന് കണ്ടെത്തും. പ്രളയത്തിൽ മത്സ്യകൃഷി അടക്കം വ്യാപകമായ കൃഷിനാശം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ പ്രളയകാലത്തെ അതേ മാനദണ്ഡപ്രകാരം നഷ്ടപരിഹാരം അനുവദിക്കും. കുടിവെള്ള പദ്ധതികളും ജലസേചന പദ്ധതികളും തകരാറിൽ ആയിട്ടുണ്ട്. ഇതൊക്കെ പരിഹരിക്കേണ്ടതുണ്ട്. റോഡുകളും പൊതു കെട്ടിടങ്ങളും അറ്റകുറ്റപണികൾ നടത്തേണ്ടതുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP