Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനധികൃതമായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ആർ പി എഫ് പ്രത്യേക പരിശോധനയിൽ പിടിച്ചെടുത്തത് 170 ഓളം വാഹനങ്ങൾ; പിടിച്ചെടുത്തവയെല്ലാം ഇരുപത്തിനാല് മണിക്കൂറുകളിലധികമായി സ്റ്റേഷൻ പരിസരങ്ങളിൽ പാർക്ക് ചെയ്തിരുന്നവ; 15 വരെ പരിശോധന തുടരാൻ തീരുമാനം

അനധികൃതമായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ആർ പി എഫ് പ്രത്യേക പരിശോധനയിൽ പിടിച്ചെടുത്തത് 170 ഓളം വാഹനങ്ങൾ; പിടിച്ചെടുത്തവയെല്ലാം ഇരുപത്തിനാല് മണിക്കൂറുകളിലധികമായി സ്റ്റേഷൻ പരിസരങ്ങളിൽ പാർക്ക് ചെയ്തിരുന്നവ; 15 വരെ പരിശോധന തുടരാൻ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവഷനുകളുടെ കീഴിലെ സ്റ്റേഷനുകളിൽ ആർപിഎഫ് നടത്തിയ പ്രത്യേക പരിശോധനയിൽ അനധികൃതമായി പാർക്ക് ചെയ്ത 170 ഓളം വാഹനങ്ങൾ പിടിച്ചെടുത്തു. 167 ഇരുചക്രവാഹനങ്ങളും മൂന്നു കാറുകളുമാണ് ഇതു വരെ പിടിച്ചെടുത്തത്. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ പിടിച്ചെടുത്തത്. അനധികൃതമായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന 22 ഇരുചക്ര വാഹനങ്ങളാണ് കൊല്ലത്ത് നിന്ന് പിടിച്ചെടുത്തത്. കോട്ടയം 19, നാഗർകോവിൽ 18, തൃശൂർ 15, ചെങ്ങന്നൂർ 14 എന്നിങ്ങനെയാണ് മറ്റ് സ്റ്റേഷനുകളിൽ നിന്നും പിടികൂടിയ ഇരുചക്രവാഹനങ്ങളുടെ എണ്ണം. ചങ്ങനാശേരി, വർക്കല, തൃശൂർ എന്നിവടങ്ങളിൽ നിന്നും് ഓരോ കാറുകൾ വീതവും പിടികൂടി.

ഇരുപത്തിനാല് മണിക്കൂറുകളിലധികമായി സ്റ്റേഷൻ പരിസരങ്ങളിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളായിരുന്നു പിടിച്ചെടുത്തവയെല്ലാം. ഉപേക്ഷിച്ച വാഹനങ്ങളും മോഷ്ടിച്ച വാഹനങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടുമെന്ന് ആർ പി എഫ് പറയുന്നു. പിടിച്ചെടുത്ത വാഹനങ്ങളെക്കുറിച്ച് അറിയാൻ ആർപിഎഫ് സ്റ്റേഷനുകളിൽ ബന്ധപ്പെടാമെന്നും രേഖകൾ ഹാജരാക്കിയാൽ വാഹനങ്ങൾ നിയമപ്രകാരം ഉടമകൾക്ക് തിരികെ നൽകുമെന്നും ആർപിഎഫ് വ്യക്തമാക്കി. പരിശോധന 15 വരെ തുടരാനാണ് ആർപിഎഫിന്റെ നീക്കം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP